Thursday, October 19, 2017

ഒറ്റനിലവീട്

വീട് നിർമ്മിക്കുവാൻ ഒരുങ്ങുമ്പോൾ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ്‌ വീട് ഒറ്റനിലവേണമോ അതോ ഇരു നിലവേണമോ എന്നത്. പ്രൗഡിയോടെ തലയെടുത്തു നില്ക്കുന്ന ഇരു നില വീടുകളോടാണ്‌ പൊതുവെ ആളുകൾക്ക് പ്രിയം. എന്നാൽ ഒറ്റ നില വീടുകളോടും ആളുകൾക്ക് ആഭിമുഖ്യം വർദ്ധിച്ചുവരുന്നു എന്നതാണ്‌ സമീപകാലത്തെ ചില അനുഭവങ്ങൾ. ഇതിനൊരു കാരണമായി പറയുന്നത് കുടുമ്പാംങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നത് ഒഴിവാക്കുവാൻ ആണെന്നാണ്‌. ധാരാളം അംഗങ്ങൾ ഉള്ള വീടുകളിൽ സ്വകാര്യതയില്ലായ്മയാണ്‌ പലർക്കും മുകൾ നിലയോട് ആഭിമുഖ്യം വർദ്ധിപ്പിച്ചിരുന്ന ഒരു ഘടകം. എന്നാൽ ഇന്നിപ്പോൾ മാതാപിതാക്കളും രണ്ടോ മൂന്നോ മക്കളും മാത്രമടങ്ങുന്ന കുടുമ്പങ്ങൾ ആണ്‌ അധികവും. ഈ സാഹചര്യത്തിൽ ഇരുനിലകളിലായി അകന്നുകഴിയുന്നതിന്റെ ദോഷങ്ങൾ പലരും തിരിച്ചറിയുന്നു. മുകൾ നിലയിലേക്ക് കയറിയെത്തുവാൻ ഉള്ള പ്രായോഗിക വിഷമം പ്രത്യേകിച്ച് പ്രായമാകുമ്പോൾ കൂടെ കണക്കിലെടുക്കുന്നതും ഒറ്റനില വീടെന്ന ആശയത്തോട് ആളുകളെ തല്പരരാക്കുന്നു.വലിയ ഒരു ശതമാനം വീടുകളിലേയും മുകൾ നിലകൾ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്‌.....വിശദമായ വായനക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.
കമന്റിൽ  http://paarppidam.in/single-story-houses/

Thursday, July 13, 2017

മൂന്ന് സെന്റിലെ വീട്

മൂന്ന് സെന്ററിൽ എന്ത് ചെയ്യാനാ എന്ന പലരും ചോദിക്കാറുണ്ട്.  അല്പം നീളമുള്ള താണെങ്കിൽ മൂന്ന് സെന്റ്  സ്ഥലം വാങ്ങി അതിൽ ഒരു വീട് വെക്കുവാൻ മനസ്സുവച്ചാൽ  വലിയ ബുദ്ധിമുട്ടൊന്നുമില്ല.

E-pathram

ePathram.com