Wednesday, January 09, 2013

ഒരു നില വീട്


 ലിവിങ്ങ്-ഡൈനിങ്ങ് എന്നീ ഏരിയകളെ പ്രത്യേകം ചുമരു കെട്ടി വേര്‍തിരിക്കാതെ  ഓപ്പണ്‍ പ്ലാന്‍ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ഡിസൈന്‍ ആണ് ഇത്. എന്നാല്‍ ബെഡ്രൂമുകള്‍ക്കും അടുക്കളയ്ക്കും ആവശ്യമായ സ്വകാര്യത ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ മുകളില്‍ നിലകള്‍ എടുക്കണമെന്നുണ്ടെങ്കില്‍ കോര്‍ട്ട്‌യാഡിലൂടെ സ്റ്റെയര്‍ കേസ് നല്‍കാം. സ്റ്റീലും വുഡ്ഡും ഉപയോഗിച്ച് കോണി ഒരുക്കിയാല്‍ നന്ന്. കാര്‍ പോര്‍ച്ച് കോര്‍ട്ട്‌യാഡ് എന്നിവ ഉള്‍പ്പെടെ  1257 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. ഉപയോഗിക്കുന്ന മെറ്റീരിയലിന് അനുസൃതമായി ചിലവില്‍ വ്യത്യാസം വരും. എങ്കിലും ഫ്ലാറ്റ് റൂഫ് നല്‍കി കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ലാതെ 12.5-14 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തിയാക്കാം. 


പിന്‍‌മൊഴി: മീഡിയം റേഞ്ചില്‍ ഉള്ള നിര്‍മ്മാണത്തിന് ചതുരശ്രയടിക്ക്‍` 1700 രൂപയാണ് തിരുവനന്തപുരത്ത് കരാറുകാര്‍ ഈടാക്കുന്നത്. അതേ  മെറ്റീരിയല്‍ തന്നെ ഉപയോഗിച്ച് വയനാട്ടില്‍ 1100- 1250 രൂപയും. വയനാട്ടില്‍ ടൈത്സ് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില കൂടുതലാണ് താനും. തൃശ്ശൂരില്‍ നിലവില്‍ ചതുരശ്രയടിക്ക് 1350-1550 രൂപ ഈടാക്കുന്നു. നിര്‍മ്മാണ സാമഗ്രികളുടെ മാത്രമല്ല മദ്യത്തിന്റേയും നിത്യോപയോഗ സാധനങ്ങളുടേയും  വില വര്‍ദ്ധനവ് ഗൃഹനിര്‍മ്മാണ മേഘലയിലെ ചിലവ് വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ  പങ്ക് വഹിക്കുന്നു. 

13 comments:

paarppidam said...

നാളുകള്‍ക്ക് ശേഷം പാര്‍പ്പിടത്തില്‍ ഒരു പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നു. നോക്കി അഭിപ്രായം അറിയിക്കുമല്ലൊ?

prakashettante lokam said...

വരാം ഈ വഴിക്ക് വീണ്ടും - വിശദമായി വായിക്കേണ്ടതുണ്ട്

കാഡ് ഉപയോക്താവ് said...

തുടക്കത്തിലൊക്കെ കാശ് ലാഭിക്കാനായി വീട്ടുകാർ, ഉള്ളിലൂടെയുള്ള കോണി വേണ്ടെന്ന് പറയും. പിന്നീട് വെട്ടിപ്പൊളിച്ച് പണിയുകയും ചെയ്യും. എന്തായാലും നല്ലൊരു പ്ലാൻ , അഭിനന്ദനങ്ങൾ!

കുമാരന്‍ | kumaaran said...

കൊള്ളാം...

അമൃതംഗമയ said...

very good plan kumarjiiiiiiiii

Shashi Chirayil said...

പ്ലാന്‍ നന്നായിരിക്കുന്നു, സതീഷ്.

പേഴ്സനലായിട്ട് പറയുവാ...കേട്ടോ) കാര്‍ പോര്‍ച്ച് എടുത്ത് കളയുക. എന്‍‌ട്രന്‍സ് ലിവിംഗ്‌ലൂടെ. സിറ്റ് ഔട്ടും ലിവിംഗും ഒന്നാക്കുക.ഉഗ്രന്‍ ഒരു ഹാള്‍ റെഡി. (കാര്‍ പാര്‍കിംഗിന്‘ഷെഡ്‘ റെഡിമേഡ് കിട്ടും. സൌകര്യമനുസരിച്ച് എവിടേയുമാകാം)

വീട് അല്പം ചെറുതാകുമ്പോള്‍ എത്ര പണം (സ്ക്വയര്‍ ഫുട്ട് അനുസരിച്ച്) ലാഭിക്കാം?

-ഗിവ് എ തോട്ട് ..ദാറ്റ്സ് ആള്‍!

paarppidam said...

അഭിപ്രായങ്ങള്‍ക്ക് ആദ്യ നന്ദി...അഭിനന്ദനങ്ങള്‍ക്ക് അതിനു ശേഷം നന്ദി...
ശശിയേട്ടോ: ചിന്തകള്‍ക്ക് ഗതിമാറ്റം വരുത്തുവാന്‍ അഭിപ്രായങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഇനിയും എഴുതുക.
ഒരു ചെറിയ പ്ലാന്‍ അതു പോലെ നേരിട്ട് ഡൈനിങ്ങ് കണ്ടാല്‍ എന്താ കുഴപ്പം എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് വാതില്‍ അങ്ങോട്ട് വച്ചത്. പഴയ പോലെ ആളുകള്‍ ഒന്നും വിരുന്നു വരണില്ല നമ്മുടെ നാട്ടില്‍. വീട്ടില്‍ ഉള്ളവ്ര് ഒക്കെ തന്നെയെ ഉള്ളൂ. പിന്നെ വരുന്നത് പിരിവുകാര്‍/ഇന്‍ഷൊഓറന്‍സും ഉടായ്പ് 3 പേരെ കണ്ണിചേര്‍ക്കലുകാരും ആണ്. അവരെ നിര്‍ത്തുന്നതല്ലേ നല്ലത്.


ഏറ്റവും ചുരുങ്ങിയത് ഒരു കാര്‍പോര്‍ച്ച് 270 സെമീ വീതിയും 390 സെമീ നീളവും വേണം. 114 ചതുരശ്രയടി അതിനു വരും. പോര്‍ച്ചിന്റെ കോസ്റ്റ് ഒരു ചതുരശ്രയടിക്ക് ചുരുങ്ങിയത് 500 വച്ചു കൂട്ടിയാല്‍ തന്നെ 57,000. ഈ 114 ചതുരശ്രയടിയെ ഒരു ബെഡ്രൂമാക്കി അനായാസം മാറ്റാം എന്നിരിക്കെചേരിയ വീട് വെക്കുന്നവരോട് ഇതൊഴിവാക്കാന്‍ അഭ്യര്‍ഥിച്ചാല്‍ പോലും അവര്‍ തയ്യാറാകില്ല. പോര്‍ച്ച് വേണം എന്ന് ആദ്യം നിര്‍ബന്ധം പിടിക്കുക സ്ത്രീജനങ്ങള്‍!!

Anonymous said...

nice plan..!

Alex Antony Edakkattuvayal said...
This comment has been removed by the author.
Alex Antony Edakkattuvayal said...

ഒള്ള കാര്യം പറയാലോ ഡൈനിങ്ങ്‌ റൂമിലേക്ക്‌ ഫ്രെണ്ട് ഡോര്‍ വച്ചത് എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല....അതും കൂടാതെ സിറ്റ് ഔടിലെക്കുള്ള വിന്‍ഡോയും അവിടേക്ക് തന്നെ....അടുക്കള രണ്ടും നന്നായിട്ടുണ്ട് നല്ല രീതിയില്‍ ആണ് അത് അറേഞ്ച് ചെയ്തിരിക്കുന്നത്......മാസ്റ്റര്‍ ബെഡ് റൂമിന്‍റെ വാതിക്കെ കൊണ്ട് പോയി വാഷ്‌ വച്ച്ചതിനോടും എനിക്ക് യോജിപ്പില്ല.....പിന്നെ 1257 സ്ക്.ഫീറ്റ്‌ വീട്ടില്‍ പേരിനു എങ്കിലും 3 ബെഡ് റൂം ഇല്ലാത്തത് നഷ്ടം അല്ലെ എന്നു ഞങ്ങടെ നാട്ടില്‍ ചോദിക്കും ?

ശിഹാബ്മദാരി said...

നല്ല അറിവുകളാണ് .. ഇപ്പോഴും വേണ്ടത് . നന്ദി

ഗൗരിനാഥന്‍ said...

ഒരിക്കലും പണിയാനിടയില്ലാത്ത വീടിനു വേണ്ടി ചിന്തിക്കാനെ മനസ്സു വരുന്നില്ല, പഴയ ബ്ലൊഗര്‍മാരെ തപ്പി ഇറങ്ങിയതാ..ആരും ലൈവ് അല്ല, ഞാനും, ഞാന്‍ ഇയിടെയാണ് ഒന്നെഴുതിയത്‌ അപ്പോള്‍ തോന്നി പഴയവരെല്ലാം ഇപ്പോഴുണ്ടോ എന്നും നോക്കാം എന്നു, ആ വഴി വന്നതാണ്

Anonymous said...

നന്ദി സര്‍...
ഹന്

E-pathram

ePathram.com