Wednesday, October 05, 2011

പാര്‍പ്പിടം പ്ലാന്‍ 511772 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 3 ബെഡ്രൂം വില്ലയുടെ പ്ലാനാണിത്. മുന്വശത്ത് വരാന്തയൂടെ ഒരു വശത്തായി കാര്‍പോര്‍ച്ച് നല്‍കിയിരിക്കുന്നു. വരാന്തയില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക് കടക്കുമ്പോള്‍ അതിന്റെ ഒരു വശത്തായി മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ലാന്റിങ്ങിനു അടിഭാഗത്തായി ഒരു ടോയ്‌ലറ്റും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങ് റൂമില്‍ നിന്നും ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള വാതിലുകള്‍. ഡ്രസ്സിങ്ങ് റൂമും അറ്റാച്ച്ഡ് ബാത്രൂമും ഉള്ളതാണ് ഒരു ബെഡ്രൂം(ബെഡ്രൂം-1) പുറകിലെ ബെഡ്രൂം-2 ലേക്കുള്ള പാസ്സേജില്‍ വാഡ് റോബ് നല്‍കിയിരിക്കുന്നു. സ്വകാര്യത അല്പം കൂടുതല്‍ ഉള്ള ഈ ബെഡ്രൂം അറ്റാച്ച് ബാത്രൂം സൌകര്യമുള്ളതാണ്. കിച്ചണില്‍ സൌകര്യപ്രദമായ രീതിയില്‍ ഉള്ള വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍, സ്റ്റൌ )സജ്ജീകരിച്ചിരിക്കുന്നു. അതിനു പുറകിലായി യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

മുകള്‍ നിലയില്‍ സ്റ്റെയര്‍ കയറി ചെല്ലുന്നത് നേരെ ഒരു ബെഡ്രൂമിലേക്കാണ്. സ്റ്റെയറിന്റെ ലാന്റിങ്ങില്‍ നിന്നും പുറകിലെ ടെറസിലേക്കും മുന്‍‌വശത്തെ ബാല്‍ക്കണിയിലേക്കും വാതിലുകള്‍ നല്‍കിയിരിക്കുന്നു.
ചതുരശ്രയടിക്ക് 1000-1300 രൂപവരെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നു.
(ഉപയോഗിക്കുന്ന മെറ്റീരിയല്‍, ലേബര്‍ ചാര്‍ജ്ജ്, ഉടമയുടെഭാഗത്തുനിന്നും ഉണ്ടാകുന്ന മറ്റു ചിലവുകള്‍ (ദുര്‍ ചിലവുകള്‍) ഒക്കെ അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം)

13 comments:

paarppidam said...

1772 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 3 ബെഡ്രൂം വില്ലയുടെ പ്ലാനാണിത്. മുന്വശത്ത് വരാന്തയൂടെ ഒരു വശത്തായി കാര്‍പോര്‍ച്ച് നല്‍കിയിരിക്കുന്നു. വരാന്തയില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക് കടക്കുമ്പോള്‍ അതിന്റെ ഒരു വശത്തായി മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ലാന്റിങ്ങിനു അടിഭാഗത്തായി ഒരു ടോയ്‌ലറ്റും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങ് റൂമില്‍ നിന്നും ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള വാതിലുകള്‍. ഡ്രസ്സിങ്ങ് റൂമും അറ്റാച്ച്ഡ് ബാത്രൂമും ഉള്ളതാണ് ഒരു ബെഡ്രൂം(ബെഡ്രൂം-1) പുറകിലെ ബെഡ്രൂം-2 ലേക്കുള്ള പാസ്സേജില്‍ വാഡ് റോബ് നല്‍കിയിരിക്കുന്നു. സ്വകാര്യത അല്പം കൂടുതല്‍ ഉള്ള ഈ ബെഡ്രൂം അറ്റാച്ച് ബാത്രൂം സൌകര്യമുള്ളതാണ്. കിച്ചണില്‍ സൌകര്യപ്രദമായ രീതിയില്‍ ഉള്ള വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍, സ്റ്റൌ )സജ്ജീകരിച്ചിരിക്കുന്നു. അതിനു പുറകിലായി യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

കുമാരന്‍ | kumaran said...

:)

എറക്കാടൻ / Erakkadan said...

സംഭവം പ്ലാന്‍ നല്ലതാ ..ഈ പ്ലാന്‍ കൊണ്ട് ചെന്നാല്‍ ആശാരി കുറ്റി അടിക്കില്ല എന്ന് മാത്രം..കുറച്ചു മാറ്റങ്ങള്‍ വരുത്താന്‍ പറയും. പഠിച്ച ബുദ്ധി അല്ല അവരുടെ ...

paarppidam said...
This comment has been removed by the author.
paarppidam said...

390 * 330 എന്നതിനു പകരം 402*330 എന്നു ആക്കുക 360*372 എന്നും ആക്കാം. അങ്ങിനെ ചില സംഗതികള്‍ കണക്കിന്റെ കാര്യത്തില്‍ വരുത്തും.
വാസ്തു കണക്കിനെ ഒഴിവാകി വരച്ചതാണ്. അതിലേക്ക് പോയാല്‍ ഒന്നുകില്‍ വലിപ്പം കൂടും അല്ലെങ്കില്‍ കുറയും, പ്രത്യേകിച്ച് അടുക്കള. വാസ്തു കാരന്മാരുടെ രീതിക്ക് നോക്കിയാല്‍ അടുക്കളയുടെ അളവ് 288*276 ആകും അല്ലെങ്കില്‍ 330*402 ഒക്കെ ആകും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

good

shajimon said...

ഇതില്‍ പൂജ മുറി എവിടെ കൊടുക്കാം ? വലതു ഭാഗത്തുള്ള ബാത്ത് റൂം പുറത്തേക് വരാതെ പ്ലാന്‍ വരച്ചാല്‍ ചെലവ് കുറക്കാന്‍ പറ്റില്ലേ ?

നിധിന്‍ ജോസ് said...

കഷ്ടായിപ്പോയി. ഈബലോഗ് നേരത്തേകണ്ടുരുന്നെങ്കില്‍ !!!!!!!
വീടുപണി നടക്കുന്നു. വാര്‍ക്കയാണ് ഈ ശനിയഴ്ച്ച....

paarppidam said...

@ബഷീര്‍ നന്ദി.
@ഷാജി മോന്‍
പൂജാമുറി സാധാരണ രീതിയില്‍ വടക്ക് കിഴക്ക് ഒരു കിഴക്ക് ഭാഗം മധ്യത്തില്‍ ഒക്കെ പൂജാമുറിനല്‍കാം എന്നാണ് വാസ്തു വിശാരദന്മാരില്‍ ചിലര്‍ പറയുന്നത്.(മനുഷ്യാലയ ചന്ദ്രികയിലും ഇത് പറയുന്നു). പൂജാമുറി നല്‍കണം എന്ന ഒരു ഉദ്ദേശ്യത്തോടെ അല്ല ഈ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല പൂജാമുറിക്ക് പകരം ചെറിയ ഒരു കബോഡ് ഒരുക്കി അതില്‍ ചിത്രങ്ങള്‍/വിഗ്രഹങ്ങള്‍ ഒക്കെ വക്കാവുന്നതാണ്. (വിഗ്രഹം വീടുകളില്‍ വെക്കുന്നതും പൂജിക്കുന്നതും ഒക്കെ വ്യത്യസ്ഥമായ ചില ചിന്തകളിലേക്കും കടക്കുന്നു. വിഗ്രഹം വെക്കുമ്പോള്‍ അതിലേക്ക് അതാത് ദേവന്റെ/ദേവിയുടെ ചൈതന്യത്തെ ആവാഹിക്കുകയും മറ്റും വേണമെന്ന പക്ഷം ഉള്ളവര്‍ ഉണ്ട്. അങ്ങിനെ വരുമ്പോള്‍ അത് ക്ഷേത്രപ്രതിഷ്ഠക്ക് തുല്യമാകില്ലേ എന്നൊരു സംശയം വേറെ. തല്‍ക്കാലം ഞാന്‍ ആവഴിക്ക് ചിന്തയെ കൊണ്ടുപോകാറില്ല )

സ്റ്റെയര്‍കേസ് ഡിസൈന്‍ ചെയ്തപ്പോള്‍ ആരീതിയില്‍ വന്നു. അവിടെ ടോയ്‌ലറ്റ് ചുരുക്കിയാലും പ്രത്യേകിച്ച് ലാഭം ഒന്നും ഉണ്ടാകും എന്ന് കരുതുന്നില്ല. എലിവേഷനു ഈ കട്ടിങ്ങ് ഉപകാരപ്രദമാകും.

@നിധിന്‍ താങ്കളുടെ പ്രശംസക്ക് നന്ദി.

shajimon said...

നന്ദി !!!

Manoraj said...

ഈ ബ്ലോഗ് ഉപകാരപ്രദമാണ്. ഇപ്പോഴാണ് കാണുന്നത്. മുന്‍പൊരിക്കല്‍ ഇതുപോലെ ഒരെണ്ണം ആലോചിച്ചതാണ്. പക്ഷെ പഠിച്ചത് സിവില്‍ അല്ലാത്തതിന്റെ പേരില്‍ ടെക്നിക്കല്‍ ആയി ഒരു പാട് എക്പ്ലനേഷന്‍സ് നല്‍കുവാന്‍ കഴിയില്ല എന്നതിനാല്‍ വിട്ടുകളഞ്ഞു. അതേതായാലും നന്നായി. ഈ ബ്ലോഗ് എനിക്ക് അറിയില്ലായിരുന്നു.

സുനില്‍ said...

can u send me deatils of Parpidam Plan 51. it's good plan..

paarppidam said...

എന്തു ഡീറ്റെയില്‍ ആണ് വേണ്ടത്?
paarppidam@gmail.com

E-pathram

ePathram.com