ഇടത്തരം ബഡ്ജറ്റില്‍ ചെയ്യാവുന്ന മൂന്ന് ബെഡ്രൂമോടുകൂടിയ ഒരു നില വീടിന്റെ പ്ലാനാണിത്. പോര്‍ച്ചില്‍ നിന്നും സിറ്റൌട്ടിലേക്ക് കയറുന്നു. ടി.വി കാണുന്നതിനുള്ള സൌകര്യത്തിനും ലിവിങ്ങ് ഏരിയായില്‍ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാനുമായി ഫര്‍ണ്ണീച്ചര്‍ “ സി“ ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, പ്രധാന വാതിലിനോട് ചേര്‍ന്നു തന്നെ അകത്തേക്കുള്ള പ്രവേശന കവാടം നല്കിയിരിക്കുന്നു. ഒരു ചെറിയ പാസ്സേജിലൂടെ വേണം ഡൈനിങ്ങ് ഏരിയായില്‍ എത്തുവാന്‍. പാസ്സേജിനു വലതു വശത്തായി ചെറിയ ഒരു കോര്‍ട്ട് യാഡ് നല്കിയിരിക്കുന്നു. ഡൈനിങ്ങ് റൂമിലേക്ക് യഥേഷ്ടം വായുവും വെളിച്ചവും ഈ കോര്‍ട്ട്യാഡിലൂടെ കടന്നു വരുന്നു. കോര്‍ട്ട്യാഡിന്റെ ഒരു വശത്ത് ഇരിക്കുവാനുള്ള സൌകര്യം നല്‍കിയിട്ടുണ്ട്.
ഡൈനിങ്ങ് റൂമില്‍ നിന്നും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് ബെഡ്രൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ബെഡ്രൂമുകള്ക്ക് അറ്റാച്ച്ഡ് ബാത്രൂം നല്കിയിരിക്കുന്നു. കൂടാതെ എല്ലാ ബെഡ്രൂമിലും ബില്‍റ്റ് ഇന്‍ വാര്‍ഡ് റോബുകളും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിന്റെ വലതു വശത്തായിട്ടാണ് കിച്ചന്. കിച്ചണിനോടു ചേര്‍ന്ന് ഒരു യൂട്ടിലിറ്റി ഏരിയായും ഉണ്ട്. ഇവിടെ നിന്നും പ്രവേശിക്കാവുന്ന വിധത്തില്‍ ഒരു സോര്‍ റൂമും റ്റോയ്ലറ്റും നല്കിയിരിക്കുന്നു.
കാര്‍ പോര്‍ച്ചും കോര്ട്ട്യാഡുമടക്കം 1431 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കി അതിനനുസരിച്ച് ചെയ്താല്‍ 15/15.50 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാം.
(സമാനതയുള്ള മറ്റൊരു പ്ലാന്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും കോര്‍ട്ട്യാഡ് ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ ഉള്ളതിനാല്‍ ഇതും പ്രസിദ്ധീകരിക്കുന്നു)

6 comments:
ഇടത്തരം ബഡ്ജറ്റില്‍ ചെയ്യാവുന്ന മൂന്ന് ബെഡ്രൂമോടുകൂടിയ ഒരു നില വീടിന്റെ പ്ലാനാണിത്. കാര്‍ പോര്‍ച്ചും കോര്ട്ട്യാഡുമടക്കം 1431 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കി അതിനനുസരിച്ച് ചെയ്താല്‍ 15/15.50 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാം.
Liked :-)
Good design. Mark one bed room "2" as bed room "3". Stair case is provided from dining room ? estimated cost of Rs. 15 lakhs is included all the construction cost inter alia flooring, electrification & painting ?
thanks for your comment. i will clear the mistake.
without interior design. normal painting. floor tiles cost around 60-65 Rs. including laying charges.
labor charges 220/Sqft.
നന്നായിട്ടുണ്ട്!! ആശംസകള്‍!
നന്നായിട്ടുണ്ട്...
Post a Comment