Saturday, September 03, 2011

കണ്ടമ്പററി സ്റ്റൈല്‍ തിരഞ്ഞെടുക്കുമ്പോള്‍


ആധുനികതയോട് അഭിനിവേശം കാണിക്കുന്നവരാണ് മലയാളികള്‍. ഒപ്പം പഴമയെ പൂര്‍ണ്ണമായും തള്ളിക്കളയുവാന്‍ വിമുഖതയും ഉണ്ട്. വീടു നിര്‍മ്മിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സാധാരണയായി കടന്നുവരാറുണ്ട്. ആധുനിക സൌകര്യങ്ങളോടുകൂടിയ എന്നാല്‍ ട്രഡീഷ്ണലായ വീട് എന്നാണ് മിക്കവരും ആവശ്യപ്പെടുക. അവിദഗ്ദരായ നാടന്‍ വാസ്തു “വിദഗ്ദര്‍” വരെ നല്‍കുന്ന പ്ലാനിനനുസരിച്ച് കോണ്ട്രാക്ടര്‍ നല്‍കുന്ന സ്കെച്ചുമായിട്ടായിരിക്കും മിക്കവരുടേയും വീടുകള്‍ ഉയര്‍ന്നു വരിക. ഇതിന്റെ കൂടെ ഭാഗമായി ഇരുവശത്തെക്കും ചരിച്ച് വാര്‍ത്ത് ഒരു മുഖപ്പും നല്‍കി മുകളില്‍ ഓടു വിരിച്ച വീടുകള്‍ കേരളത്തില്‍ വ്യാപകമാകുകയും ചെയ്തു. പറയത്തക്ക വ്യത്യാസങ്ങള്‍ ഇല്ലാത്ത ഇത്തരം ആയിരക്കണക്കിനു വീടുകള്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ സഞ്ചരിച്ചാല്‍ കണ്ടെടുക്കാനാകും. ദൌര്‍ഭാഗ്യവശാല്‍ ശരാശരിക്കാരായ ആര്‍ക്കിടെക്റ്റുകളും ഇത്തരം ശൈലി തന്നെയാണ് പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ കേരളത്തിലെ വില്ലകളുടെ ഡിസൈനിങ്ങില്‍ വിപ്ലവകരമായ മാറ്റം വരുത്തിയവരാണ് ആര്‍ക്കിടെക്ട് ദമ്പതിമാരായ ലിജോയും റെനി ലിജോയും(http://lijoreny.wordpress.com/). റൂഫ് ചരിച്ചു വാര്‍ത്ത് ഓടു വെക്കുക ചാരുപടിയും ഉരുണ്ട തൂണുകളും നല്‍കുക എന്നീ പ്രവണതെ(എന്നിട്ടിതിനെ ട്രഡീഷ്ണല്‍ എന്നു പറയുകയും ചെയ്യും) അക്ഷരാര്‍ഥത്തില്‍ ഇവര്‍ ഉടച്ചു വാര്‍ത്തു. മലയാളിയുടെ ഭവന സ്വപനങ്ങള്‍ക്ക് പുതിയ ഒരു തലം നല്‍കിക്കൊണ്ട് കണ്ടമ്പററി ആര്‍ക്കിടെക്ചറിന്റെ സാധ്യതയെ പരിചയപ്പെടുത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വ്യത്യസ്ഥവും നൂതനവുമായ ആശയങ്ങള്‍ തങ്ങളുടെ ഓരോ പ്രോജക്ടിലും അവര്‍ വിജയകരമായി കൊണ്ടു വന്നു. രൂപത്തിലും നിറത്തിലുമെല്ലാം തികച്ചു വ്യത്യസ്ഥത പുലര്‍ത്തുന്ന അവരുടെ ഡിസൈനുകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി.

അടുത്തിടെ ആര്‍ക്കിടെക്റ്റ് ലിജോയുമായി ഒരു സംഭാഷണം നടത്തുവാന്‍ ഇടയായി. കണ്ടമ്പററി ഡിസൈന്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നതിന്റെ ആഹ്ലാദം പങ്കുവെച്ചതിനോടൊപ്പം ചില ആശങ്കകളും അദ്ദേഹം പറയാതിരുന്നില്ല. പ്രധാന ആശങ്ക അവിദഗ്ദരായ തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു. കേവലം എക്സ്റ്റീരിയര്‍ മാത്രമല്ല ഒരു കെട്ടിടത്തിന്റെ എണ്ട്രി പോയന്റ് മുതല്‍ ബാക്ക് യാഡ് വരെ ഡിസൈനിങ്ങിന്റെ പരിധിയില്‍ വരും എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കുറേ ബോക്സ് നല്‍കി വിവിധ വര്‍ണ്ണങ്ങളും ക്ലാഡിങ്ങും നല്‍കിയാല്‍ കണ്ടമ്പററി ആയി എന്ന് കരുതുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ക്ലൈന്റിന്റെ താല്പര്യം, പ്രദേശത്തെ ഭൂപ്രകൃതി, സൂര്യന്റ്യും, കാറ്റിന്റെയും ഗതി തുടങ്ങി വിവിധ ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് തങ്ങള്‍ ഡിസൈന്‍ തയ്യാറാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലത്തിന്റെയും മെറ്റീരിയലിന്റെയും ശരിയായ വിനിയോഗവും യൂട്ടിലിറ്റിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനിങ്ങ് ശൈലിയാണ് അവര്‍ പിന്തുടരുന്നത്.

പതിവു പോലെ പുതിയ ട്രന്റിനനുസരിച്ച് കണ്ടമ്പററി എന്ന രീതിയില്‍ നിരവധി അനുകരണങ്ങളും വരുവാന്‍ തുടങ്ങി.നേര്‍ രേഖയില്‍, ലെവല്‍ ഡിഫറന്‍സ് നല്‍കി, ജനലിനും മറ്റും കുറേ ബോക്സുകള്‍ നല്‍കി കെട്ടിടം നിര്‍മ്മിച്ച് വെള്ള,ഗ്രേ, കടും നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ കണ്ടമ്പററി ആയി എന്ന ഒരു ധാരണ മലയാളികള്‍ക്കിടയില്‍ രൂപപ്പെടുവാനും ആരംഭിച്ചു. ഇന്നിപ്പോള്‍ കൊച്ചു ഗ്രാമങ്ങളില്‍ പോലും “കണ്ടമ്പററി വീടുകളുടെ” നിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ പോലെ ധാരാളം മഴ ലഭിക്കുന്ന ഒരു പ്രദേശത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ ചോര്‍ച്ചയും മറ്റു പലവിധ പ്രശ്നങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നത് എടുത്തു പറയാതിരിക്കാനാവില്ല. ചുമരില്‍ നിന്നും മെയിന്‍ റൂഫ് പത്തുമുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ പുറത്തേക് തള്ളുന്ന രീതി നമ്മുടെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അവലംബിക്കാറുണ്ട്. എന്നാല്‍ അത് ഒഴിവാക്കി റൂഫും ചുമരും ഒരേ ലെവലില്‍ തന്നെ നിര്‍മ്മിക്കുന്നതാണ് പുതിയ പ്രവണത. ശ്രദ്ധാപൂര്‍വം പ്രത്യേക ട്രീറ്റ്മെന്റ് നല്‍കി ചെയ്തില്ലെങ്കില്‍ ഈ ജോയിന്റില്‍ ക്രാക്ക് വീഴുകയും മഴ വെള്ളം അകത്തേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യും.അവിദഗ്ദരായ തൊഴിലാളികളും അശ്രദ്ധയും ചേര്‍ന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന നമ്മുടെ നാട്ടിലെ ഇന്നത്തെ ഭൂരി പക്ഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൂടെ ചേരുമ്പോള്‍ ഇത് ഭാവിയില്‍ വലിയ തലവേദനയാകും എന്നതില്‍ സംശയമില്ല. ചെറുതും വലുതുമായ ഇത്തരം നിരവധി സംഗതികള്‍ ശ്രദ്ധിക്കേണ്ടതാണ്

ഇന്റീരിയറിന്റെ കാര്യത്തില്‍ ഇന്നിപ്പോള്‍ കണ്ടു വരുന്ന ഒരു പ്രവണത കമ്പൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ് വെയറുകളായ ത്രിഡി മാക്സിന്റേയും, ഓട്ടോ കാഡിന്റേയും മറ്റും സഹായത്തോടെ ചില ഇമേജുകള്‍ ചെയ്തെടുക്കുകയും അത് സൈറ്റില്‍ നിര്‍മ്മിച്ചെടുക്കുകയുമാണ്. മരം/പ്ലൈവുഡ്ഡില്‍ കുറേ ബോക്സുകളും സീലിങ്ങും മറ്റും നല്‍കി ഇടയില്‍ എല്‍.ഈ.ഡി. ബള്‍ബ് നല്‍കിയാണ് പലരും “കണ്ടമ്പററി ഡിസൈന്‍“ ആക്കുന്നത്. വേണ്ടത്ര അനുഭവ പരിചയമോ ഉള്‍ക്കാഴ്ചയോ ഇല്ലാതെ കേവലം കമ്പ്യൂട്ടര്‍ ഇമെജ് സൃഷ്ടിക്കുന്നവര്‍ നല്‍കുന്ന ഡിസൈനുകള്‍ പലപ്പോഴും ചിലവേറിയതും യദാര്‍ഥ കാഴ്ചയില്‍ വലിയ ഭംഗി പകരുന്നതും ആകാറില്ല. പ്രായോഗികമായി വര്‍ക്ക് ചെയ്ത് അനുഭവ പരിചയമുള്ള ഇന്റീരിയര്‍ ഡിസൈനറെ തിരഞ്ഞെടുക്കുയും ബഡ്ജറ്റിനനുസരിച്ച് മീകച്ച ഡിസൈനുകള്‍ ചെയ്യീക്കുകയുമാണ് വേണ്ടത്.

ട്രന്റിനനുസരിച്ച് വീടു പണിക്ക് മുതിരാതെ കണ്ടമ്പററി ഡിസൈന്‍ തങ്ങളുടെ അഭിരുചിക്കും ജീവിത ശൈലിക്കും ഇണങ്ങുന്നതാണോ എന്ന് ആദ്യമേ തീരുമാനിക്കുക.വിദഗ്ദനായ ഒരു ഡിസൈനറെ കണ്ടെത്തുകയും ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, ബഡ്ജറ്റ്, പ്രായോഗികത എന്നിവക്കനുസരിച്ച് ഡിസൈന്‍ ചെയ്യീക്കുക. തുടര്‍ന്ന് അത് പ്രാവര്‍ത്തികമാക്കാന്‍ തക്ക അറിവും അനുഭവവുമുള്ള ഒരു എഞ്ചിനീയറുടെയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു വീട് നിര്‍മ്മിക്കുവാന്‍ ആകൂ. വേണ്ടത്ര ഉള്‍ക്കാഴ്ചയില്ലാതെ ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് പുറപ്പെട്ടാല്‍ അമിതമായ ചിലവും അതോടൊപ്പം നിരവധി പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും.

2 comments:

paarppidam said...

കേരളത്തിലെ വില്ലകളുടെ ഡിസൈനിങ്ങില്‍ വിപ്ലവകരമായ മാറ്റം വരുത്തിയവരാണ് ആര്‍ക്കിടെക്ട് ദമ്പതിമാരായ ലിജോയും റെനി ലിജോയും(http://lijoreny.wordpress.com/). റൂഫ് ചരിച്ചു വാര്‍ത്ത് ഓടു വെക്കുക ചാരുപടിയും ഉരുണ്ട തൂണുകളും നല്‍കുക എന്നീ പ്രവണതെ(എന്നിട്ടിതിനെ ട്രഡീഷ്ണല്‍ എന്നു പറയുകയും ചെയ്യും) അക്ഷരാര്‍ഥത്തില്‍ ഇവര്‍ ഉടച്ചു വാര്‍ത്തു. മലയാളിയുടെ ഭവന സ്വപനങ്ങള്‍ക്ക് പുതിയ ഒരു തലം നല്‍കിക്കൊണ്ട് കണ്ടമ്പററി ആര്‍ക്കിടെക്ചറിന്റെ സാധ്യതയെ പരിചയപ്പെടുത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വ്യത്യസ്ഥവും നൂതനവുമായ ആശയങ്ങള്‍ തങ്ങളുടെ ഓരോ പ്രോജക്ടിലും അവര്‍ വിജയകരമായി കൊണ്ടു വന്നു. രൂപത്തിലും നിറത്തിലുമെല്ലാം തികച്ചു വ്യത്യസ്ഥത പുലര്‍ത്തുന്ന അവരുടെ ഡിസൈനുകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി.

USAFKA said...

Structure വർക്കിൽ പാരപെറ്റ് പെട്ടുമൊ?

E-pathram

ePathram.com