Tuesday, July 05, 2011

വില്ല പ്ലാന്‍ - 49വീടുകളെ കുറിച്ചുള്ള സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. അത്തരം ചില മാറ്റങ്ങള്‍ വീടുകളുടെ പ്ലാനിങ്ങിലും അകത്തള സജ്ജീകരണങ്ങളിലും വളരെയധികം പ്രതിഫലിക്കുന്നുണ്ട്. കാലവസ്ഥാ വ്യതിയാനം, കണ്ടമ്പററി ശൈലിയോടുള്ള താല്പര്യം എന്നിവ കോര്‍ട്ട്‌യാടിനെ വീടുകളില്‍ ഒരു ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഈ വീടിലും കോര്‍ട്ട്‌യാഡ് ഒരു പ്രധാന ഘടകമാണ്.

ഗേറ്റ് കടന്നാല്‍ നേരെ കാണുന്നത് കാര്‍പോര്‍ച്ചും അതിന്റെ വശത്തായി സിറ്റൌട്ടുമാണ്. സിറ്റൌട്ടില്‍ നിന്നും കടന്ന് വരുന്നത് ലിവിങ്ങ് ഏരിയായിലേക്കാണ്. ഇതിന്റെ ഇടതു വശത്തായി ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പോകുമ്പോള്‍ ഒരു ചെറിയ ഫോയര്‍ ഉണ്ട്. ഇവിടെ പൂജയ്ക്കുള്ള ഒരു സ്പേസ് ഉണ്ട്. ഇതിനായി ഒരു കബോഡ് ഉണ്ടാക്കിയാല്‍ നന്ന്. ഡൈനിങ് ഏരിയായില്‍ നിന്നുമാണ് ബെഡ്രൂമുകള്‍, കിച്ചന്‍ എന്നിവയിലേക്കുള്ള ഡോറുകള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം സെറ്റെയര്‍ കേസും നല്‍കിയിട്ടുണ്ട്. രണ്ടു ബെഡ്രൂമുകളില്‍ മുന്‍ വശത്തേതില്‍ നിന്നും ആവശ്യമെങ്കില്‍ കോര്‍ട്ട്‌യാഡിലേക്ക് ജനല്‍ നല്‍കാവുന്നതാണ്. ഒരു വാര്‍ഡ്‌റോബും അറ്റാച്ച്ഡ് ബാത്രൂമും ഈ മുറിയില്‍ നല്‍കിയിട്ടുണ്ട്.

വീടിന്റെ പുറകിലായാണ് രണ്ടാമത്തെ ബെഡ്രൂം വരുന്നത്. ഡോര്‍ ഓപ്പണ്‍ ചെയ്യുന്നതിന്റെ വശത്തായി വാര്‍ഡ്‌റോബ് നല്‍‌കിയിരിക്കുന്നു. നേരെ തന്നെ ബാത്രൂമും. സ്വകാര്യത ഉറപ്പാക്കും വിധമാണ് ബെഡ് ക്രമീകരിച്ചിരിക്കുന്നത്, ഒരു സോഫായും ഇടാം. എതിര്‍ വശത്തായി ടി.വിയും മറ്റു മ്യൂസിക് സംവിധാനങ്ങളും സെറ്റ് ചെയ്തിരിക്കുന്നു. കിച്ചണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയാസ രഹിതമായി ജോലി ചെയ്യാവുന്ന വിധത്തിലാണ് “വര്‍ക്കിങ്ങ് ട്രയാങ്കിള്‍” (ഫ്രിഡ്ജ്, സിങ്ക്, സറ്റൌ0 സജ്ജീകരിച്ചിരിക്കുന്നത്. എന്റെ മറ്റു പല പ്ലാനുകളിലുമെന്ന പോലെ കിച്ചണില്‍ ഫാമിലി ഡൈനിങ്ങ്/ബ്രേക്ക് ഫാസ്റ്റ് ഏരിയായും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേറ്ന്ന്‍ യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

ഡൈനിങ്ങ് റൂമിന്റെ ഒരു വശത്തായി പേഷോ നല്‍കിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കുവാന്‍ ഒരു ഡോറും. പേഷ്യോയുടെ തുടര്‍ച്ചയായി ഒരു ഗാര്‍ഡനും അവിടെ ഒരു ഓപ്പണ്‍ ഡൈനിങ്ങും ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് കളിക്കുവാനും ഒപ്പം വീടിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമാ‍യ അനുഭവം ആയിരിക്കും തുറന്ന അന്തരീക്ഷത്തിലേത്.

മുകള്‍ നിലയില്‍ രണ്ട് കിടപ്പു മുറികള്‍ ആണ് ഉള്ളത്. സ്റ്റെയര്‍ കയറി ചെല്ലുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. ലിവിങ്ങിന്റെ ഒരു വശത്തായി കൊടുത്തിരിക്കുന്ന “കട്ടൌട്ടിലൂടെ” താഴത്തെ ഫോയര്‍ കാണാം. താഴത്തെ ബെഡ്രൂമുകളുടെ ആവര്‍ത്തനമാണ് മുകള്‍ നിലയില്‍. 211.6 ചതുരശ്ര മീറ്റര്‍ (2278 ചതുരശ്രയടി) വിസ്ത്രീര്‍ണ്ണം വരുന്ന ഈ വീടിന് 22 ലക്ഷം മുതല്‍ മുകളിലേക്കാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

3 comments:

paarppidam said...

വീടുകളെ കുറിച്ചുള്ള സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. അത്തരം ചില മാറ്റങ്ങള്‍ വീടുകളുടെ പ്ലാനിങ്ങിലും അകത്തള സജ്ജീകരണങ്ങളിലും വളരെയധികം പ്രതിഫലിക്കുന്നുണ്ട്. കാലവസ്ഥാ വ്യതിയാനം, കണ്ടമ്പററി ശൈലിയോടുള്ള താല്പര്യം എന്നിവ കോര്‍ട്ട്‌യാടിനെ വീടുകളില്‍ ഒരു ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഈ വീടിലും കോര്‍ട്ട്‌യാഡ് ഒരു പ്രധാന ഘടകമാണ്. പുതിയ പ്ലാനിനെ പറ്റി അഭിപ്രായം എഴുതുമല്ലോ?

സജി തോമസ് said...

plan 17nu njaan oru comment ittirunnu , aa plan anusarichu veedu paniyaan enikku thaalparymaundu athinu pratheekshikkavunna chilavum , sthalavum oru marupadiyayi tharumo
saji

paarppidam said...

ദയവായി ക്ഷമിക്കുക, താങ്കളുടെ കമന്റ് ശ്രദ്ധയില്‍ പെട്ടില്ല.
കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച് മുന്‍ വശത്ത് ഒരു വശത്ത് 1.2 എതിര്‍ വശം 1.00 പുറകില്‍ 2 മീറ്റര്‍ എന്നിങ്ങനെ വിട്ടാല്‍ മതിയാകും. കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ ചട്ടം മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കിയെന്കിലും ചില നിക്ഷിപ്ത താല്പര്യം മുന്‍ നിര്‍ത്തി നിയമം അട്ടിമറിച്ചിരിക്കുന്നു. എങ്കിലും നടപ്പനുസരിച്ച് സാധാരണ പൌരന്മാര്‍ നിര്‍മ്മാണത്തിനു മുമ്പ് പഞ്ചായത്തില്‍ വിവരം അറിയിക്കേണ്ടതാണ്. മേലെ പറഞ്ഞ അകലം പ്ലോട്ടിന്റെ അതിര്‍ത്തിയില്‍ നിന്നും പാലിക്കുക്ും വേണം.

paarppidam@gmail.com

E-pathram

ePathram.com