

ഡിസൈനിനു കടപ്പാട് മിസിസ്സ്. വിനിത എസ്.കുമാര്‍
ഗേറ്റ് കടന്നു വരുന്നത് നേരെ പോര്‍ച്ചിന്റെ വശത്തേക്കാണ്. തുടര്‍ന്ന് സിറ്റൌട്ടിനും കാര്‍പോര്‍ച്ചിനും ഇടയില്‍ ചെടികള്‍ വെക്കുവാനായി ഒരു പ്ലാന്റര്‍ ബോക്സ് നല്‍കിയിരിക്കുന്നു. സിറ്റൌട്ടില്‍ നിന്നും കയറുന്നത് ലിവിങ്ങ് റൂമിലേക്കാണ്. ലിവിങ്ങ് റൂമിന്റെ ഒരു വശത്തായി നീളത്തില്‍ ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. അലങ്കാരമെന്നതിനുപരിയായി പ്രധാനമായും വീടിനകത്തെ ചൂടു കുറക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോര്‍ട്ട്‌യാഡ് നല്‍കുന്നത്. ലിവിങിനേയും ഡൈനിങ്ങിനേയും വേര്‍തിരിക്കുന്നത് അലങ്കാരങ്ങള്‍ ചെയ്ത ഒരു ലോ വോള്‍ കൊണ്ടാണ്. മെയിന്‍ ഡോര്‍ തുറന്നാല്‍ നേരെ കിച്ചണിലേക്ക് നോട്ടം വരാതിരിക്കുവാന്‍ ലിവിങ്ങില്‍ നിന്നും സ്റ്റെയര്‍ കേസിന്റെ വശത്തുക്കൂടെ ആണ് അകത്തേക്ക് കടക്കുവാനുള്ള ആര്‍ച്ച് ഓപ്പണിങ്ങ് നല്‍കിയിരിക്കുന്നത്. ഡൈനിങ്ങ് ഹാളില്‍ ഒരു വശത്തായി ടി.വി സജ്ജീകരിച്ചിരിക്കുന്നു. (ഇതിനെ വേണമെങ്കില്‍ ലിവിങ്ങിലേക്ക് മാറ്റാവുന്നതാണ്.) ഇതിന്റെ എതിര്‍വശത്തായി വ്ഷ്ബേസിനു പ്രത്യേകം ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. കോര്‍ട്ട്‌യാഡ് ഡൈനിങ്ങിന്റെ വശത്തും വരുന്നുണ്ട്. ഇത് വായുസഞ്ചാരത്തോടൊപ്പം വെളിച്ചവും ഉറപ്പുവരുത്തുന്നു. കൂടാതെ ഡൈനിങ്ങിനെ ഒരു ഭാഗം ഡബിള്‍ ഹൈറ്റ് നല്‍കിയതിനാല്‍ മുകളില്‍ നിന്നും വെളിച്ചം കടന്നുവരുന്നതിനുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.
ഡൈനിങ്ങില്‍ നിന്നും തന്നെയാണ് രണ്ടു ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള ഡോറുകള്‍ നല്‍കിയിരിക്കുന്നത്. കിച്ചണില്‍ വര്‍ക്കിങ്ങ് കൌണ്ടര്‍ കൂടാതെ ഒരു ബ്രേക്ക്ഫാസ്റ്റ് കൌണ്ടറും ഉണ്ട്. യൂട്ടിലിറ്റി ഏരിയായില്‍ പുകയില്ലാത്ത അടുപ്പ് നല്‍കാം, ഇവിടെ ഒരു മൂലയില്‍ വാഷിങ്ങ് മെഷീന്‍ ഇടാവുന്നതാണ്. ഇതിനോട് ചേര്‍ന്ന് ചെറിയ ഒരു സ്റ്റോറും ഉണ്ട്.
മാസ്റ്റര്‍ ബെഡ്രൂമില്‍ ഡ്രസ്സിങ്ങ് ഏരിയ പ്രത്യേകം നല്‍കിയിട്ടുണ്ട്. ഇവിടെ ഒരു വശത്ത് വാര്‍ഡ് റോബും മറുവശത്ത് മിറര്‍ അടക്കം മേക്കപ്പ് സൌകര്യങ്ങളോടു കൂടിയ ചെറിയ ടേബിള്‍ ഇടാവുന്നതാണ്. ബാത്രൂമില്‍ വെറ്റ് ഏരിയായും ഡ്രൈ ഏരിയായും പ്രത്യേകം ഒരുക്കിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്രൂമില്‍ വാര്‍ഡ് റോബും ബാത്രൂമും കൂടാതെ ഒരു വശത്ത് ജനലിനോട് ചേര്‍ന്ന് ബില്‍റ്റിന്‍ സീറ്റിങ്ങ് സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ താഴെ സ്റ്റോറേജ് സ്പേസായും ഉപയോഗിക്കാം.
മൂകള്‍ നിലയില്‍ നിലയിലേക്കുള്ള സ്റ്റെയറിന്റെ അടിയിലായി ഒരു പൌഡര്‍ റൂം ഒരുക്കിയിരിക്കുന്നു. സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ എത്തുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും താഴെ ഡൈനിങ്ങ് ഏരിയായുടെ ഒരു ഭാഗം കാണാവുന്നതാണ്. താഴത്തെ പോലെതന്നെ രണ്ടു ബെഡ്രൂമുകള്‍ മുകളിലും ഒരുക്കിയിരിക്കുന്നു. ഒരു ബാല്‍കണിയും ഉണ്ട്.
കാര്‍പോര്‍ച്ച്,കോര്‍ട്ട്‌യാഡ്, ഡബില്‍ ഹൈറ്റ് ഏരിയ, എന്നിവ ഉള്‍പ്പെടെ 2725 ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് ഈ വീടിന്റെ ഏരിയ. നിര്‍മ്മാണ്‍ ചിലവ് ചിലവ് 25-31 ലക്ഷം രൂപ വരെ വരാം.

1 comments:
നാലുകിടപ്പുമുറികള്‍ ഉള്ള ഒരു വീടിന്റെ പ്ലാനാണിത്... അലങ്കാരമെന്നതിനുപരിയായി പ്രധാനമായും വീടിനകത്തെ ചൂടു കുറക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോര്‍ട്ട്‌യാഡ് നല്‍കുന്നത്...അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?
Post a Comment