വീടു നിര്‍മ്മിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നിലകളെ പറ്റി വ്യത്യസ്ഥമായ കാഴ്ചപ്പാടുകളായിരിക്കും പലര്‍ക്കും ഉണ്ടാകുക. ചിലര്‍ക്ക് താഴെ ഒന്നോരണ്ടോ ബെഡ്രൂം മതി ബാക്കി മുകള്‍ നിലയില്‍ മതി എന്നു പറയുമ്പോള്‍ മുകള്‍ നിലതന്നെ വേണ്ട എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ ഉള്ള കാഴ്ചപ്പാടുകള്‍ സര്‍വ്വസാധാരണമാണ്. നാലു കിടപ്പുമുറികള്‍ ഉള്ള ഒരു ഡിസൈന്‍ ആണിത്. മുകള്‍ നില പിന്നീട് ചെയ്യുകയാണെങ്കില്‍ പ്രയോജനപ്പെടുവാനായി ഉള്ളില്‍ നിന്നും സ്റ്റെയര്‍ കേസ് നല്കിയിരിക്കുന്നു.
വരാന്തയില്‍ നിന്നും പ്രധാന വാതില്‍ തുറന്നാല്‍ ഒരു ഫോയറിലേക്കാണ് പ്രവേശിക്കുക. അതിന്റെ ഇടതുവശത്തായി ലിവിങ്ങ് റൂം നല്കിയിരിക്കുന്നു. മുന്നിലേക്ക് നടന്നാല്‍ ഡൈനിങ്ങ് കം ഫാമിലി ലിവിങ്ങ് ഏരിയ ആണ്. അത്യാവശ്യം വലിപ്പം ഉള്ള ഈ ഹാളിന്റെ ഒരുവശത്ത് ഡൈനിങ്ങ് ടേബിളിനും മറുവശത്ത് ഇരിക്കുവാനും ഉള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. ഇവിടെ ഒരു കോര്‍ട്യാഡും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിനെ വലതു വശത്താണ് അടുക്കളയും യൂടിലിറ്റി ഏരിയായും നല്‍കിയിരിക്കുന്നത്.
ബെഡ്രൂമുകള്‍ രണ്ടു സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഡൈനിങ്ങിന്റെ ഇടതുവശത്ത് രണ്ടു ബെഡ്രൂമുകള്‍ നല്കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്രൂമില്‍ ഡ്രസ്സിങ്ങ് ഏരിയ പ്രത്യേകം നല്കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്രൂമില്‍ നിന്നും കോര്‍ട്യാഡിലേക്ക് വിന്റോകള്‍ നല്കിയിരിക്കുന്നു. ഇത് താഴെയും മുകളിലും പ്രത്യേകം പ്രത്യേകം തുറക്കാവുന്ന വിധത്തില്‍ ആക്കിയാല്‍ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് യഥേഷ്ടം തുറന്നിടുവാന്‍ കഴിയും. കോര്‍ട്യാഡിന്റെ സൈഡിലൂടെ ഉള്ള പാസ്സേജിലൂടെ മറ്റു രണ്ടു ബെഡ്രൂമുകളിലേക്കും പ്രവേശിക്കാം. ധാരാളം സ്വകാര്യത ഈ രണ്ടു കിടപ്പുമുറികള്‍ക്കും ഉണ്ട്. ഒരു കിടപ്പുമുറിക്ക് അറ്റാച്ച്ഡ് ബാത്രൂം നല്‍കിയിട്ടില്ല. സ്റ്റെയര്‍കേസിന്റെ അടിയിലെ ബാത്രൂം ഇവര്‍ക്ക് ഉപയോഗിക്കാം.
ഗ്രൌണ്ട് ഫ്ലോറില്‍ രണ്ടയിരത്തി നാല്പത്തി നാല് ചതുരശ്രയടിയാണ് ഈ പ്ലാനിന്റെ വിസ്തീര്‍ണ്ണം. ഉപയോഗിക്കുന്ന മെറ്റീരിയത്സ്, ലേബര്‍ ചാര്‍ജ്ജ് എന്നിവ വ്യത്യസ്ഥമായതിനാല്‍ ചിലവിനെ പറ്റി കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. എങ്കിലും സാധാരണ രീതിയില്‍ ശരാശരി 1100-1250 രൂപ ചതുരശ്രയടിക്ക് കണക്കാക്കാം.
ഗ്രൌണ്ട് ഫ്ലോറില്‍ നാലുകിടപ്പുമുറികള്‍ ഉള്ള പ്ലാനാണിത്.

6 comments:
വീടു നിര്‍മ്മിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നിലകളെ പറ്റി വ്യത്യസ്ഥമായ കാഴ്ചപ്പാടുകളായിരിക്കും പലര്‍ക്കും ഉണ്ടാകുക. ചിലര്‍ക്ക് താഴെ ഒന്നോരണ്ടോ ബെഡ്രൂം മതി ബാക്കി മുകള്‍ നിലയില്‍ മതി എന്നു പറയുമ്പോള്‍ മുകള്‍ നിലതന്നെ വേണ്ട എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ ഉള്ള കാഴ്ചപ്പാടുകള്‍ സര്‍വ്വസാധാരണമാണ്. നാലു കിടപ്പുമുറികള്‍ ഉള്ള ഒരു ഡിസൈന്‍ ആണിത്. മുകള്‍ നില പിന്നീട് ചെയ്യുകയാണെങ്കില്‍ പ്രയോജനപ്പെടുവാനായി ഉള്ളില്‍ നിന്നും സ്റ്റെയര്‍ കേസ് നല്കിയിരിക്കുന്നു.
Like the plan. But no Wardrobe in Master Bed room ?
വാര്ഡ്ര് റോബ് ഡ്രെസ്സിങ്ങ് ഏരിയായില്‍ കൊടുത്തിട്ടുണ്ടല്ലോ?
ithinte elevation ille ?
പുതിയ നിയമം അനുസരിച്ച്, പഞ്ചായത്ത് ഏരിയയിൽ മിനിമം , വീടിനു ചുറ്റും എത്ര മീറ്റർ വീതം വേണം ഒഴിച്ചിടാൻ?
is it - Frontside 3m, side 1.50 , back 1.50
or less? can you tell me pls. The plot is 6 cents.
Received KBR rule.
Thanks!
Post a Comment