Wednesday, February 09, 2011

ത്രീ ബെഡ്രൂം പ്ലാന്‍-3ഭൂമിയുടെ ലഭ്യത കുറവും വിലയില്‍ ഉണ്ടയ കുതിച്ചു ചാട്ടവും ചെറിയ പ്ലോട്ടുകളില്‍ വീടുവെക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും സ്റ്റെയര്‍ റൂം ഉള്ളില്‍ നിന്നു നല്‍കുകയും എന്നാല്‍ താഴെ മൂന്ന് ബെഡ്രൂം ഉള്ള വീട് എന്ന സങ്കല്പത്തില്‍ നിന്നും മോചിതരാകുവാന്‍ കൂട്ടാക്കാത്ത പലരും ഉണ്ട്. അത്തരത്തില്‍ ഒരു വീടിന്റെ പ്ലാന്‍ ആണിത്. എന്റെ മറ്റു പല പ്ലാനുകളോടും സാദൃശ്യം ഇതിനും ഉണ്ട്. ഒരു പക്ഷെ ഡിസൈനിന്റെ ശൈലിയും ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളുടെ സാമ്യതയും എല്ലാം കാഴ്ചയില്‍ പ്ലാനുകളുടെ സാദൃശ്യത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

1335 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ പ്ലാനില്‍ ലിവിങ്ങ് ഡൈനിങ്ങ് രണ്ട് അറ്റാച്ച്ഡ് ബാത്രൂമുകള്‍ ഉള്ള കിടപ്പുമുറികളും കൂടാതെ ഒരു ചെറിയ കിടപ്പുമുറിയും നല്‍കിയിരിക്കുന്നു. സ്റ്റെയര്‍ കേസിനടിയിലാണ് കോമണ്‍ ബാത്രൂമും വാഷും സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങ് ഏരിയായില്‍ ചെറിയ തോതില്‍ വെന്റിലേഷന്റെ പ്രശ്നം ഉണ്ടായേക്കാം എന്നാല്‍ സ്റ്റെയര്‍ കേസിന്റെ ലാന്റിങ്ങില്‍ വലിയ വിന്റോ കൊടുത്താല്‍ ഡൈനിങ്ങിലേക്ക് കൂടുതല്‍ പ്രകാശം ലഭിക്കും. കിച്ചണില്‍ നിന്നും നോക്കിയാല്‍ ഗേറ്റ് തുറന്ന് കടന്നുവരുന്നവരെ കാണുവാന്‍ പാകത്തില്‍ ഒരു വിന്റോ നല്‍കിയിരിക്കുന്നു.

6 comments:

paarppidam said...

ഭൂമിയുടെ ലഭ്യത കുറവും വിലയില്‍ ഉണ്ടയ കുതിച്ചു ചാട്ടവും ചെറിയ പ്ലോട്ടുകളില്‍ വീടുവെക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും സ്റ്റെയര്‍ റൂം ഉള്ളില്‍ നിന്നു നല്‍കുകയും എന്നാല്‍ താഴെ മൂന്ന് ബെഡ്രൂം ഉള്ള വീട് എന്ന സങ്കല്പത്തില്‍ നിന്നും മോചിതരാകുവാന്‍ കൂട്ടാക്കാത്ത പലരും ഉണ്ട്. അത്തരത്തില്‍ ഒരു വീടിന്റെ പ്ലാന്‍ ആണിത്. എന്റെ മറ്റു പല പ്ലാനുകളോടും സാദൃശ്യം ഇതിനും ഉണ്ട്. ഒരു പക്ഷെ ഡിസൈനിന്റെ ശൈലിയും ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളുടെ സാമ്യതയും എല്ലാം കാഴ്ചയില്‍ പ്ലാനുകളുടെ സാദൃശ്യത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

യൂസുഫ്പ said...

ഒന്നാം തരം പ്ലാൻ എന്നേ ഇതിനെ ഞാൻ വിളിക്കൂ..

paarppidam said...

തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ഉള്ള ഒരു ക്ലൈന്റിനു വേണ്ടി ചെയ്ത പ്ലാനാണിത്. ചെറിയ ബെഡ്രൂമിന്റെ വാതില്‍ സ്റ്റെയര്‍കേസിന്റെ വശത്തുനിന്നും നല്‍കി അല്പം പ്രൈവസി നല്‍കുവാന്‍ ആലോചിച്ചിരുന്നു, കാരണം ലിവിങ്ങില്‍ ഇരുന്നാല്‍ നേരിട്ട് ആ മുറിയിലേക്ക് നോട്ടം എത്തും. പക്ഷെ എന്തോ അവര്‍ക്ക് ഇതാണ് താല്പര്യം എന്ന് പറഞ്ഞു.

ഇനി മൂല മുറിഞ്ഞു, കണക്ക് ശരിയല്ല തുടങ്ങി “വാസ്തു വിദഗ്ദന്റെ” ഒരു നൂറുകൂട്ടം കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയണം യൂസുഫ്ക്കാ....
എനിക്കറിയില്ല മുസ്ലീംങ്ങള്‍ക്ക് ഇന്നപള്ളിയില്‍ “വഴിപാടിടുന്ന” വിശ്വാസം എന്താ ഈയ്യിടെ വര്‍ദ്ധിച്ചു വരുന്നതെന്ന്. വീടിനു കുറ്റിയടിക്കുമ്പോള്‍ ഇപ്പോള്‍ താമ്പൂലപ്രശ്നം വെക്കുന്നു “ദോഷം” മാറ്റുവാന്‍ ഇന്നിന്ന പള്ളികളില്‍ വഴിപാട് നേരുന്നു/നിര്‍ദ്ദേശിക്കുന്നു. ക്ഷേത്ര വിശ്വാസികളുടെ അതേ സെറ്റപ്പ്.

കാഡ് ഉപയോക്താവ് said...

ജിയോജിബ്രയുടെ പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌, ഒരു ഉദാഹരണം. നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്‌, സ്വത്ത് (property - ഭൂമി) ഭാഗം വെയ്ക്കൽ (partition). ജിയോജിബ്രയുമായി ഭൂമിയുടെ വിഭജനം എങ്ങിനെ ബന്ധപ്പെടുത്താം എന്നു നോക്കാം.

010_GeoGebraMalayalam_Part-10_GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌

joshi_alappuzha said...

ഡിയര്‍ കുമാര്‍
ബ്ലോഗ്‌ കൊള്ളാം
ഈ പ്ലാന്‍ എനിക്ക് ഇഷ്ടായി
ബ്ലോഗില്‍ ഒന്നു രണ്ടു എലിവേഷന്‍ ചിത്രങ്ങള്‍ കൂടി കൊടുത്താല്‍ നന്നായി.
1000/1200 രൂപയ്ക്ക് വീട്‌ തീര്‍ക്കാന്‍ പറ്റുമോ?
ഏരിയയില്‍ സ്റ്റെയര്‍കേസ് റൂം കൂടി വരുമോ?

paarppidam said...

നന്ദി ജോഷി,
1000-1300 ഒക്കെ ആണ് ഇപ്പോള്‍ സാധാരണയായി ചതുരശ്രയടിക്ക് ചിലവ് വരുന്നത്. ഉപയോഗിക്കുന്ന മെറ്റീരിയല്‍, ജോലിക്കാരുടെ കൂലി, ചിലവുകള്‍ മാനേജ് ചെയ്യുന്ന രീതി എന്നിവയ്ക്കനുസരിച്ച് ഇതില്‍ മാറ്റം ഉണ്ടാകും. കൃത്യമായ “തിരക്കഥ” ഇല്ലാതെ വീടുപണിക്കിറങ്ങിയാല്‍ ചിലവും വീടിന്റെ രൂപവും കൈവിട്ടു പോകും.

E-pathram

ePathram.com