Sunday, August 15, 2010

സ്വാതന്ത്ര ദിനാശംസകൾ

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലികൊടുത്ത അനേക ലക്ഷം അത്മാക്കൾക്കും, അതിലേറെ പീഠനവും ദുരിതവും സഹിച്ച് ജീവിച്ചു തീർത്ത അവരുടെ ആശ്രതിർക്കും ആദരാഞ്ജലികൾ. ഇന്ത്യൻ മണ്ണിൽ വിനാശത്തിന്റെ വിത്തുവിതയ്ക്കുവാനായി അതിർത്തിയിൽ നുഴഞ്ഞു കയറുന്ന, പലയിടങ്ങളിൽ നിന്നും അവിടേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന ഭീകരന്മാർക്കെതിരെ പൊരുതുന്ന വീരജവാന്മാർക്ക് അഭിവാദ്യങ്ങൾ. ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരും സാംസ്കാരിക പ്രവർത്തകരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും വേഷമണിഞ്ഞ് ഇന്ത്യയിൽ ഉടനീളം ഇത്തരം ചിദ്രശക്തികളെ ന്യായീകരിക്കുവാൻ അഹോരാത്രം പണിപ്പെടുന്നത് വേദനയോടെ ഞങ്ങൾ തിരിച്ചറിയുന്നു. രാജ്യത്തെ വിറ്റുതുലക്കുന്ന പരമാധികാരം സാമ്രാജ്യത്വത്തിനു ഒപ്പിട്ടുകൊടുക്കുവാൻ സദാ അവസരം പാർത്തിരിക്കുന്ന അതിർത്തിയിൽ കൊടും മഞ്ഞിൽ ശത്രുക്കളോടു പൊരുതുന്ന രാജ്യത്തെ അഹോരാത്രം കാത്തുര‌ക്ഷിക്കുന്ന ധീരജവാന്മാരുടെ ഭക്ഷണത്തിൽ നിന്നു പോലും അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുവാൻ ഉളുപ്പില്ലാത്ത രാഷ്ടീയക്കാരുടെ ഹിഡൻ അജണ്ടകൾക്കു മുമ്പിൽ ഇന്നല്ലെങ്കിൽ നാളെ നട്ടെല്ലു നിവർത്തിനിന്നു പൂർവ്വസൂരികൾ പോരാട്ടങ്ങളിലൂടെ നേടിത്തന്നതൊക്കെയും കാത്തു സൂക്ഷിക്കുന്ന ഒരു ജനത ഉണർന്നുവരും എന്ന് പ്രത്യാശിക്കാം.


ജാതിയും മതവും നോക്കിയല്ല ഉഗ്രശേഷിയോടെ ബോംബുകൾ മനുഷ്യ ശരീരത്തെ ചിതറിപ്പിക്കുന്നത്. ചോരയും മാം‌സവും കണ്ണീരും രോദനവും കത്തിയമരുന്ന സ്വപ്നങ്ങളും നിറഞ്ഞ ഒരു ഇന്ത്യയെ അല്ല നമുക്ക് വേണ്ടത്, സമത്വത്തോടെ സാഹോദര്യത്തോടെ സർവ്വരും പുലരുന്ന ഒരു ഇന്ത്യയെ ആണ്. മതത്തിന്റെ പേരിൽ പ്രാകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കുവാൻ ഉള്ള ഇടമല്ല ഇന്ത്യൻ മണ്ണ്‌. ഇന്ത്യയുടെ നിയമവ്യവസ്ഥയും പരമാധികാരവും അട്ടിമറിക്കുവാൻ ഉള്ള ഏതു ശക്തികളുടെ ശ്രമങ്ങളേയും ജാതിമത ബേധമന്യേ നാം ചെറുത്തു തോല്പിക്കേണ്ടിയിരിക്കുന്നു. പിറന്ന നാടിനേക്കാൾ വലുതല്ല, അവനവൻ ജീവിക്കുന്ന സമൂഹത്തേക്കാൾ വലുതല്ല വരാൻ ഇരിക്കുന്ന സ്വർഗ്ഗങ്ങൾ എന്ന് നമ്മേ ഓർമ്മിപ്പിച്ച മണ്മറഞ്ഞു പോയ ധീര ദേശാഭിമാനികളുടെ ഇന്നും ജ്വലിക്കുന്ന ചിന്തയിൽ നിന്നും വേണം നമുക്ക് ആവേശം കൊള്ളുവാൻ. അല്ലാതെ ഇന്ത്യയ്ക്കെതിരെ പോരാടുവാൻ പറഞ്ഞവരിൽ നിന്നും അല്ല നമുക്ക് മാതൃകകളെ കണ്ടെത്തേണ്ടത്. അത്തരക്കാർക്ക് ഉള്ള ഇടമാകരുത് ഇന്ത്യൻ മണ്ണ്‌.

ജനതയെ ഭിന്നിപ്പിക്കുവാൻ ജാതിയുടേയും മതത്തിന്റേയും പേരിൽ പരസ്പരം സംശയത്തോടെ കാണുവാൻ രോഷത്തിന്റെ/ വിദ്വേഷത്തിന്റെ വിത്തുപാകുന്ന ഇരവാദികളും, സ്വത്വവാദികളും, ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ വാദികളും അരങ്ങു വാഴുന്ന, അനുദിനം ജീർണ്ണതയിലേക്ക് നീങ്ങുന്ന സാംസ്കാരിക കേരളത്തിന്റെ ദുരവസ്ഥയിൽ വേദനിച്ചുകൊണ്ട്, നല്ല ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ഭാരതീയർക്കും സ്വാതന്ത്ര ദിനാശംസകൾ.

വന്ദേ മാതരം.

2 comments:

പള്ളിക്കരയില്‍ said...

സാംസ്കാരികമായ ഒരു വീണ്ടെടുപ്പിനു, നവജാഗരണത്തിന്, വിവേകം മേൽകൈ നേടുന്ന ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രത്യാശയിൽ പങ്ക് ചേരുന്നു.ജയ്ഹിന്ദ്.

കുരുത്തം കെട്ടവന്‍ said...

രാജ്യത്തെ കലാപഭൂമിയാക്കുന്നതില്‍ കാവിഭീകരതക്കുള്ള പങ്കല്ല ഇപ്പോള്‍ ചര്‍ച്ചാ വിഷയം പകരം കാവിഭീകരത, ഹിന്ദുത്വ ഭീകരത എന്നൊക്കെ പറയാമോ?! എന്നതാണു ഇപ്പോഴത്തെ വിഷയം?! ചിദംബരത്തിനു 'കാവിഭീകരതയെ'കുറിച്ച്‌ പറഞ്ഞതിനു എത്തമിടേണ്ടിയും വന്നു!! എത്രെയെത്രെ നിരപരാധികളൂടെ മേലാണു സ്ഫോടനങ്ങള്‍ ചുമത്തി പീഡിപ്പിക്കുന്നത്‌. സൈനികന്‍ കേണല്‍ പുരോഹിത്‌, സന്യാസിനി പ്രജ്ഞാസിംഗ്‌ തുടങ്ങിയവരെയും അവരുടെ അനുയായികളെയും അറസ്റ്റ്‌ ചെയ്തപ്പോള്‍ സ്ഫോടനങ്ങള്‍ നിലച്ചോ?! ഈ കഴിഞ്ഞ സ്വാതന്ത്യദിനത്തിനു ഒരു ഭീഷണി പോലും ഉണ്ടായില്ല. അപ്പോള്‍ ഇത്രയും കാലം സ്ഫോടനങ്ങളും കലാപങ്ങളൂം ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നത്‌ ആരാണൂ?!.

മഅദനിയുടെ ഇല്ലാത്ത 'ഇഞ്ചി' ക്രിഷിയെ കുറിച്ച്‌ മാത്രം പോസ്റ്റിടുന്നവരായി മലയാളി ബ്ളോഗേഴ്സ്‌ അധ:പതിചിരിക്കുന്നു. കഷ്ടം!

വൈകിയാണെങ്കിലും സ്വാതന്ത്യദിനാശംസകള്‍

E-pathram

ePathram.com