Saturday, July 24, 2010

സമകാലികതയുടെ രൂപങ്ങൾ






മലയാളിയുടെ ഗൃഹസങ്കൽ‌പ്പങ്ങളിലേക്ക് മോഡേൺ/ സമകാലിക (Contemporary) ഡിസൈനുകൾ കടന്നുവന്നുകൊണ്ടിരിക്കുന്നു. ചരിച്ചു വാർത്ത് ഓടുപതിച്ച് ചാരുപടി പിടിപ്പിച്ചുള്ള “ട്രഡീഷ്ണൽ ടച്ചിന്റെ“ സ്ഥാനത്ത് രൂപത്തിലും നിറത്തിലും എല്ലാം നവീനത പുലർത്തുന്ന വീടുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. പുറമേക്കുള്ള കാഴ്ചയ്ക്കപ്പുറം മറ്റു ചില ഗുണങ്ങളും ഇത്തരം ഡിസൈനുണ്ട്. ഡബിൾ ഹൈറ്റും ധാരാളം വെന്റിലേഷൻ സൌകര്യങ്ങളും ഇത്തരം ഡിസൈനുകളിൽ കാണാനാകും. റൂഫിലുള്ള മാറ്റം- ചരിച്ചു വാർത്ത് ഓടുപതിക്കുന്നതിന്റെ- വലിയ ഒരു ചിലവിനെ ഒഴിവാക്കുവാൻ സഹായിക്കുന്നു. (വ്യക്തിപരമായി ഞാൻ ചരിച്ചു വാർത്ത് ഓടു പതിക്കുന്നതിനോട് വിയോജിപ്പുള്ള ആളാണ്. എങ്കിലും ക്ലൈന്റിന്റെ നിർബന്ധത്തിനും താല്പര്യത്തിനു വഴങ്ങി അത്തരം ഡിസൈനുകൾ പലപ്പോഴും ചെയ്യാറുണ്ട്) മരത്തിനു പകരം സ്റ്റീലിന്റെ സാധ്യതകൾ പലതരത്തിലും ഇത്തരം ഡിസൈനുകളിൽ പ്രയോജനപ്പെടുത്താം.

ലിവിങ്ങ് റൂമിനും ഡൈനിങ്ങിനും ഇടയിലെ വലിയ കോർട് യാഡ് തന്നെ ആണ് ഈ വീടിന്റെ ഒരു പ്രത്യേകത. മറ്റൊന്ന് ലിവിങ്ങിന്റെ ഡബിൾ ഹൈറ്റാണ്. വീടിനകത്തെ ഊഷ്മാവ് ക്രമീകരിക്കുന്നതിൽ ഇതിനു വലിയ ഒരു പങ്ക് തന്നെ ഉണ്ട്. കോർട് യാഡിന്റെ വശത്ത് ഇരിക്കുവാനായി ചെറിയ “തിണ്ണ” നൽകിയിരിക്കുന്നു. ബെഡ്രൂമിൽ നിന്നും കോർട് യാഡിലേക്ക് വിന്റോ നൽകിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഭയമില്ലാതെ അത് തുറന്നിടുവാനും ആകും.
ലിവിങ്ങിലും ഡൈനിങ്ങിലും ടി.വി വെക്കുവാൻ ഉള്ള സൌകര്യം ഉണ്ട്.

മുകൾ നിലയിലെ രണ്ടു ബെഡ്രൂമുകളും എതിർവശങ്ങളിൽ ആയാണ് ക്രമീകരിച്ചിരിക്കുന്നു, അവയ്ക്ക് ബാൽക്കണി നൽകിയിരിക്കുന്നു.ഗ്രൌണ്ട് ഫ്ലോർ കോർട് യാഡ് ഒഴിവാക്കി 1517 ചതുരശ്രയടി വിസ്ത്രെർണ്ണം. ഫസ്റ്റ് ഫ്ലോർ ലിവിങ്ങിന്റ് ഡബിൾ ഹൈറ്റ് ആയതിനാൽ അതിന്റെ പകുതി ഏരിയ അടക്കം 1032 ചതുരശ്രയടിയാണ് ഏരിയ വരുന്നത്.

5 comments:

Anonymous said...

please see the mail in gmail.. thanks

paarppidam said...

മലയാളിയുടെ ഗൃഹസങ്കൽ‌പ്പങ്ങളിലേക്ക് മോഡേൺ/ സമകാലിക (Contemporary) ഡിസൈനുകൾ കടന്നുവന്നുകൊണ്ടിരിക്കുന്നു. ചരിച്ചു വാർത്ത് ഓടുപതിച്ച് ചാരുപടി പിടിപ്പിച്ചുള്ള “ട്രഡീഷ്ണൽ ടച്ചിന്റെ“ സ്ഥാനത്ത് രൂപത്തിലും നിറത്തിലും എല്ലാം നവീനത പുലർത്തുന്ന വീടുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. പുറമേക്കുള്ള കാഴ്ചയ്ക്കപ്പുറം മറ്റു ചില ഗുണങ്ങളും ഇത്തരം ഡിസൈനുണ്ട്. ഡബിൾ ഹൈറ്റും ധാരാളം വെന്റിലേഷൻ സൌകര്യങ്ങളും ഇത്തരം ഡിസൈനുകളിൽ കാണാനാകും. റൂഫിലുള്ള മാറ്റം- ചരിച്ചു വാർത്ത് ഓടുപതിക്കുന്നതിന്റെ- വലിയ ഒരു ചിലവിനെ ഒഴിവാക്കുവാൻ സഹായിക്കുന്നു

ആര്‍ദ്ര ആസാദ് said...

മണ്‍‌വീടുകള്‍, mud plastering നെകുറിചുള്ള അറിവുകള്‍ പങ്കുവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു കുറച്ചുകാലം മുന്‍പ്. പോസ്റ്റൊന്നും കണ്ടില്ല....

അബ്ദുല്‍ അസീസ് വേങ്ങര said...

ചൂട് കുറക്കാൻ എത്ര മിനിമം എത്ര ഉയരം വേണ്ടിവരും?

കുമാരന്‍ | kumaran said...

പുതിയ ട്രെന്‍ഡ് പരിചയപ്പെടുത്തിയതിന് നന്ദി.

E-pathram

ePathram.com