സാമ്പത്തീകമായി മുന്നിട്ടുനിൽക്കുന്ന പലരും എ.സിയിലേക്ക് വഴിമാറിയെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് ഫാനിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുകതന്നെയേ തൽക്കാലം പറ്റുകയുള്ളൂ. ഫാനിന്റെ ഒരു പ്രശ്നം അടച്ചിട്ട മുറിയിൽ നിന്നും ചൂടുവായ് പുറത്തേക്ക് പോകുവാൻ ഉള്ള സൗക്ര്യം കുറവണെങ്കിൽ ഉള്ളിലെ ചൂട് വർദ്ധിക്കും എന്നുള്ളതാണ്. ഉഷ്ണം കൂടുതൽ ഉള്ള ചിലയിടങ്ങളിൽ നിന്നുംകണ്ട രണ്ടു സംവിധാനങ്ങൾ ഞാനിവിടെ പരിചയപ്പെടുത്തുന്നു.

1.മുറിയുടെ മൂലയിൽ നിന്നും പുറത്തേക്ക് പോകുന്ന ഒരു ലോഹ കുഴൽ. ഇത് തകരം,നാഗം തുടങ്ങിയവയുടെ ഷീറ്റ് ചുരുട്ടിയെടുത്ത് ഉണ്ടാക്കാവുന്നതാണ്.ഇതിനു കറുത്ത പെയ്ന്റടിക്കുന്നതായിരിക്കും നല്ലത്.ഇരുമ്പിന്റെ ഫ്രെയ്മിൽ ഇതിനെ പാരപ്പെറ്റിനോട് ബന്ധിപ്പിക്കുക.കാറ്റത്ത് ഉലയാതിരിക്കുവാൻ സ്റ്റേവയറുകൾ കൊടുക്കുന്നതും നന്ന്. ചുരുങ്ങിയത് രണ്ടരമീറ്ററെങ്കിലും ഉയരം വേണം ഇതിന്.ഇതിന്റെ മുകൾ അറ്റത്തും താഴെയും ചെറിയ ഇരുമ്പ് നെറ്റ്കൊണ്ട് അടക്കുന്നത് പ്രാണികളും എലിപോലുള്ള ക്ഷുദ്രജീവികളും വരുന്നതിനെ തടയുവാൻ നല്ലതാണ്. ഇതിന്റെ മുകൾ അറ്റത്ത് മഴവെള്ളം കത്ത് വരാതിരിക്കുവാൻ ഒരു "തൊപ്പി" (സിമന്റ് ചട്ടി അകമഴ്ത്തി) സ്ഥാപിക്കുക. കുഴലിന്റെ വ്യാസം വർദ്ധിക്കും തോറും മുറിക്കകത്തെ ചൂടുള്ള വായു പുറത്തേക്ക് പോകുന്നതിനുള്ള സാധ്യത വർദ്ധിക്കും.കൂടാതെ ഇതിന്റെ കീഴറ്റത്ത് എക്സോസ്റ്റ് ഫാൻ ഫിറ്റുചെയ്യുന്നതും നല്ലതാണ്.
1.ക്യാപ് - സിമന്റ് ചട്ടി ഇതിനായി ഉപയോഗിക്കാം.
2.ക്യാപിനെ കുഴലിനു മുകളിൽ ഉറപ്പിച്ച് നിർത്തുവാൻ ഉള്ള ഫ്രെയ്ം.
3.കുഴൽ-നാഗം,അലുമിനിയം തുടങ്ങി ഏതെങ്കിലും ലോഹ ഷീറ്റിൽ ചുരുട്ടിയെടുത്ത കുഴൽ.ഇതിന്റെ അകത്തും പുറത്തും കറുപ്പ് നിറമുള്ള പെയ്ന്റടിക്കുക.
4.ഇരുമ്പ് നെറ്റ്- ഇത് പ്രാണികളും,എലിപോലുള്ള ക്ഷുത്രജീവികളും അകത്തുവരാതെ സംരക്ഷിക്കുന്നു.
5.കുഴലിനെ ബിത്തിയിൽ ഉറപ്പിക്കുന്നതിനുള്ള ടൈ.

