Saturday, December 19, 2009

പ്ലാൻ -39

മുൻപ്‌ പ്രസിദ്ധീകരിച്ച പ്ലാനുകളിൽ ചിലതിനോട്‌ വളരെ സാമ്യം ഉള്ള ഒന്നാണിത്‌.എങ്കിലും ചെറിയ വീടിന്റെ പ്ലാൻ എന്ന നിലയിൽ ഇതുകൂടെ ഉൾപ്പെടുത്തുന്നു.

താഴെ ഒരു സിറ്റൗട്ടും,ലിവിങ്ങും,ഡൈനിങ്ങും,കോമൺ ബാത്‌റൂമും,കിടപ്പുമുറിയും ആണ്‌ ഉള്ളത്‌. കിച്ചൺ ഓപ്പൺ ആണ്‌.കിച്ചണിനും ഡൈനിങ്ങിനും ഇടയിൽ ഉള്ള കൗണ്ടർ അൽപം ഉയരം കൂടുതൽ നൽകിയിരിക്കുന്നു.ലിവിംഗ്‌ ഡബിൾ ഹൈറ്റ്‌ ആണ്‌ നൽകിയിരിക്കുന്നത്‌. കോണികയറി മുകൾ നിലയിൽ എത്തിയാൽ ഒരു ലിവിംഗ്‌ ഏരിയായും, ഒരു വശത്തായി സ്റ്റഡി ഏരിയ നൽകിയിരിക്കുന്നു.സ്റ്റഡി ഏരിയായ്ക്ക്‌ മുമ്പിലായി താഴത്തെ ലിവിങ്ങിനെ മുകൾഭാഗത്ത്‌ സ്ലാബ്‌ ഒഴിവാക്കിയിരിക്കുന്നു (ഡബിൾ ഹൈറ്റ്‌). മുകൾ നിലയിൽ ബാത്ത്‌ അറ്റാച്ച്ഡ്‌ സൗകര്യങ്ങളോടുകൂടിയ രണ്ട്‌ കിടപ്പുമുറികൾ ആണ്‌ ഉള്ളത്‌.

തഴത്തെനില 826 ഉം മുകളിലേ നില 752 (ഡബിൾ ഹൈറ്റിനായി സ്ലാബ്‌ ഒഴിവാക്കിയ ഏരിയ കുറച്ചിരിക്കുന്നു) ചതുരശ്രയടിയുമാണ്‌ വിസ്തീർണ്ണം. കെട്ടിടനിർമ്മാണ ചട്ടം നിരബന്ധമായും നിശ്ചിത ദൂരം വശങ്ങളിൽ ഒഴിവാക്കിയിടുവാൻ നിരബന്ധിക്കുന്നു. അതിനാൽ ടെമ്പററി റൂഫിംഗ്‌ സിസ്റ്റം ഉപയോഗിച്ച്‌ കാർപ്പോർച്ച്‌ നിർമ്മിക്കാവുന്നതാണ്‌ (കണിശമായി നോക്കിയാൽ ഇതും ഒരു പക്ഷെ ചട്ടവിരുദ്ധമായേക്കാം).

2 comments:

Anonymous said...

ചെറിയ വീടുകളോട്‌ വളരെയധികം പ്രിയം ആണല്ലോ? ചെറുത്‌ മനോഹരം എന്ന ആശയം ആണോ ഇതിനു പുറകിൽ.

സ്ഥിരം ശൈലിയിൽ ഒരു മാറ്റം ആലോചിക്കുന്നില്ലേ?

sasi said...

Wish you a very happy new year.

E-pathram

ePathram.com