Sunday, October 04, 2009

പ്ലാൻ 36പ്ലാനിനു കടപ്പാട്‌ Mrs.വിനി.എസ്‌.കുമാർ

കാറ്റും വെളിച്ചവും വീടിനകത്ത്‌ യഥേഷ്ടം കടന്നുപോകുവാൻ ഉള്ള സൗകര്യം ഉണ്ടോ എന്നതിനപ്പുറം വാസ്തുവിന്റെ പേരിൽ പ്രചരിക്കുന്ന അളവുകളുടേയും മൂലാദോഷങ്ങളുടേയും അർത്ഥമില്ലായ്മകളിൽ പിടിച്ചുതൂങ്ങാതിരിക്കുക എന്നതാണ്‌ ഈ ഡിസൈനിൽ അനുവർത്തിച്ചിരിക്കുന്ന മാനദണ്ടം.അന്തരീക്ഷതാപനില അനുദിനം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വീടിനു ചുറ്റും പറ്റുമെങ്കിൽ അകത്തും ചെടികൾ ധാരാളം വച്ചുപിടിപ്പിക്കുകയും വീടിനകത്തുള്ള ചൂടുവായു പുറത്തുപോകുവാനും പുറത്തുനിന്നും തണുത്തവായു അകത്തുകടക്കുവാനും ഉള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ആയിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഗേറ്റുകടന്നുവരുമ്പോൾ ഇടതുവശത്തായി കാർപ്പോർച്ച്‌ നൽകിയിരിക്കുന്നു. മുൻവശത്തെ സിറ്റൗട്ടിൽ കയറുന്നത്‌ ഡബിൾ ഹൈറ്റിൽ ഉള്ള ലിവിങ്ങിലേക്കാണ്‌. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഉള്ള വാളിൽ (50x150) വലിപ്പത്തിൽ ഓപ്പണിങ്ങ്‌ കൊടുത്തിരിക്കുന്നു.ഈ ഓപ്പണിങ്ങിൽ ഹോറിസോണ്ടലായി ഗ്ലാസ്‌ പിടിപ്പിച്ച്‌ തട്ടുകളായി തിരിച്ചാൽ അതിനകത്ത്‌ "ക്യൂരിയോസ്‌" വെക്കാം.മുകളിൽ നിന്നും സ്പോട്‌ ലൈറ്റ്‌ നൽകുകയും ആകാം.

ലിവിങ്ങിൽ നിന്നും കടക്കുന്നത്‌ ഒരു ചെറിയ സ്റ്റഡി ഏരിയായിലേക്കാണ്‌.ഇവിടെ നിന്നും ഡൈനിങ്ങിലേക്കും രണ്ടുബെഡ്‌റൂമുകളിലേക്കും പ്രവേശിക്കാം,ര ണ്ടുബെഡ്‌റൂമുകളും അറ്റാച്ച്ഡ്‌ ബാത്‌റൂമും വാർഡ്രോബും നൽകിയിരിക്കുന്നു.കുട്ടികൾ സ്റ്റഡി ഏരിയായിൽ പഠിക്കാൻ ഇരിക്കുമ്പോൾ വീട്ടുകാർക്ക്‌ അവരുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുവാൻ അവസരം ലഭിക്കും. സ്റ്റഡി ഏരിയായുടെ മുമ്പിലായി നടുമുറ്റത്തിനു പകരമായി ഒരു ചെറിയ "ഗാർഡൻ" നൽകിയിരിക്കുന്നു. ലിവിങ്ങിൽനിന്നും സ്റ്റഡി ഏരിയായിൽ നിന്നും അതുപോലെ ഒരു ബെഡ്‌റൂമിൽ നിന്നും ഉള്ള ജനലുകൾ ഈ ഗാർഡനിലേക്ക്‌ തുറക്കാവുന്ന വിധത്തിൽ ആണ്‌ നൽകിയിരിക്കുന്നത്‌.വായുസഞ്ചാരത്തിനു ഇത്‌ കൂടുതൽ പ്രയോജനപ്പെടും.

ഡൈനിങ്ങിൽ നിന്നും മുകളിലേക്ക്‌ സ്റ്റെയർക്കേസും അതിനു കീഴെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു.വാഷ്ബേസിൽ ഈ ടോയ്‌ലറ്റിൽ ആണ്‌ നൽകിയിരിക്കുന്നത്‌. ഡൈനിങ്ങിൽ നിന്നും നേരെ കിച്ചണിലേക്ക്‌ പ്രവേശിക്കാം. ധാരാളം കാറ്റും വെളിച്ചവും കടന്നുവരാവുന്ന രീതിയിൽ ആണ്‌ കിച്ചൺ ക്രമീകരിച്ചിരിക്കുന്നത്‌, കിച്ചണിൽ നിന്നു നോക്കിയാൽ ഗേറ്റ്‌ കടന്നുവരുന്നവരെ കാണാം എന്നൊരു സൗകര്യം കൂടെ ഉണ്ട്‌. മീഡിയം സൈസ്‌ ഉള്ള കിച്ചണിൽ ഒരു ചെറിയ ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടറും ഒരുക്കിയിരിക്കുന്നു. കിച്ചണിൽ മുഴുവൻ ചുവരിലും ക്യാബിനറ്റ്‌ നൽകുന്നതിനുപകരം രണ്ടുചുവരുകളിൽ മാത്രം നൽകിയിരിക്കുന്നു. കിച്ചണിലെ ചുവരുകളിൽ മുഴുവൻ ക്യാബിനറ്റ്‌ നൽകുന്നത്‌ കിച്ചന്റെ വലിപ്പം കുറവുതോന്നിക്കുവാൻ ഇടയാക്കുന്നു. അനാവശ്യമായി സ്റ്റോറേജ്‌ നൽകുന്നത്‌ ചിലവു വർദ്ധിക്കുന്നതിനും ഇടയാകുന്നു എന്നത്‌ പലപ്പോഴും വീടുനിർമ്മിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്നു. ഇക്കാര്യത്തിൽ സ്ത്രീകൾ ആണ്‌ പലപ്പോഴും ധാരാളം സ്റ്റോറേജ്‌ സ്പേസ്‌ വേണം എന്ന് പറഞ്ഞ്‌ "കുഴപ്പം" ഉണ്ടാക്കുന്നത്‌.

ഡൈനിങ്ങ്‌ റൂമിൽ നിന്നും ഉള്ള സെറ്റയർ വഴി മുകളിൽ എത്തിയാൽ അവിടെ ഒരു ഫാമിലി ലിവിങ്ങ്‌ ഏരിയായാണ്‌. ഇവിടെ നിന്നും താഴേക്ക്‌ നോക്കിയാൽ ലിവിങ്ങ്‌ ഏരിയ കാണാം.ഇവിടെ ടി.വി വെക്കുവാൻ ഒരു ചെറിയ പ്രോജക്ഷൻ നൽകിയിരിക്കുന്നു. മുകളിൽ ലൈബ്രറി ആവശ്യമില്ലാത്തവർക്ക്‌ അവിടെ ഒരു ബാൽക്കണി നൽകാവുന്നതാണ്‌. (ഈ ഡിസൈനിൽ ബാൽക്കണിയില്ല). മുകൾനിലയിലും രണ്ടുബെഡ്‌റൂമുകൾ നൽകിയിരിക്കുന്നു.രണ്ടുബെഡ്‌റൂമുകളും എതിർദിശകളിൽ ആയതിനാൽ വേണ്ടത്ര സ്വകാര്യതയും ലഭിക്കും.

Ground floor 1567 ചതുരശ്രയടിയും First floor 902 ചതുരശ്രയടിയും ചേർന്ന് മൊത്തം 2469 ചതുരശ്രയടിയാൺ ഈ വീടിന്റെ വിസ്തീർണ്ണം.

4 comments:

paarppidam said...

പ്ലാൻ 36
പാർപ്പിടത്തിൽ പുതിയപോസ്റ്റ്‌.. കാറ്റും വെളിച്ചവും വീടിനകത്ത്‌ യഥേഷ്ടം കടന്നുപോകുവാൻ ഉള്ള സൗകര്യം ഉണ്ടോ എന്നതിനപ്പുറം വാസ്തുവിന്റെ പേരിൽ പ്രചരിക്കുന്ന അളവുകളുടേയും മൂലാദോഷങ്ങളുടേയും അർത്ഥമില്ലായ്മകളിൽ പിടിച്ചുതൂങ്ങാതിരിക്കുക എന്നതാണ്‌ ഈ ഡിസൈനിൽ അനുവർത്തിച്ചിരിക്കുന്ന മാനദണ്ടം..

പ്രിയ വായനക്കാരെ ഈ ബ്ലോഗ്ഗിൽ പോസ്റ്റുചെയ്യുന്ന ഡിസൈനുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ദയവായി രേഖപ്പെടുത്തുക.പുതിയ ഡിസൈനുകൾ തയ്യാറാക്കുമ്പോൾ ഇത്‌ പ്രയോജനപ്പെടും.

പാമരന്‍ said...

നന്ദി. ഒരു ഫ്രണ്ട്‌ വ്യൂ കൂടി കൊടുത്തിരുന്നേല്‍ നന്നായിരുന്നു.

പാലക്കുഴി said...

ആശം സകള്‍ ....

Anonymous said...

FREE Kerala Breaking News in your mobile inbox.From your mobile just type ON KERALAVARTHAKAL & sms to 9870807070

This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!

Please tell your friends to join & forward it your close friends.

E-pathram

ePathram.com