നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നതോടെ ഭൂമിയുടെ ലഭ്യത കുറയുകയും വില വലിയതോതിൽ വർദ്ധിക്കുകയും ചെയ്തതോടെ പുതുതായി വീടുവെക്കുവാൻ ഒരുങ്ങുന്നവർക്കും അത് ഡിഡൈൻ ചെയ്യുന്നവർക്കും വെല്ലുവിളികൾ വർദ്ധിച്ചു. ചെറിയ ഇടങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ മികച്ച ഡിസൈനർമാർ എപ്പോഴും ശ്രദ്ധവെക്കുന്നു. ഒരു നല്ല ഡിസൈനറെ സംബമ്ന്ധിച്ച് സ്ഥലപരിമിതിയുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഡിസൈൻ ചെയ്യുമ്പോൾ ഇതിനൊരു വെല്ലുവിളിയുയർത്തുക "വാസ്തു വിദഗ്ദരുടെ" ചില അളവുകളും സ്ഥാനങ്ങളും ആയിരിക്കും.ഇതിൽ അപ്രായോഗികവും അന്ധവിശ്വാസം മാത്രമായതുമായ കാര്യങ്ങൾ അവഗണിക്കുകയാണെങ്കിൽ അൽപം വിശ്വാസം ഉള്ളവർക്കുപോലും തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഒരു കുഞ്ഞുവീടൊക്കെ ഒരുക്കാം.
ഭൂനിരപ്പിൽ നിന്നും പതിനഞ്ചുസെന്റീമീറ്റർ ഉയരത്തിൽ ആണ് പോർച്ച്. ഇരുചക്രവാഹനം സൂക്ഷിക്കുവാൻ ഒരു ചെറിയ പോർച്ചായും അതേസമയം ഇത് ഒരു സിറ്റൗട്ടായും ഇത് ഉപയോഗിക്കപ്പെടാം. ലിവിങ്ങ് ഏരിയായിൽ നിന്നും മുകളിലേക്കുള്ള സ്റ്റെയർക്കേസ് നൽകിയിരിക്കുന്നു.സ്റ്റെയർക്കേസ് വുഡ്ഡും,സ്റ്റീലും ചേർത്ത് ലളിതമായി നൽകാവുന്നതാണ്.ഇതിനപ്പുറത്തായി ഒരു ചെറിയ ഡൈനിങ്ങ് ഏരിയായും തുടർന്ന് ഓപ്പൺ കിച്ചണും നൽകിയിരിക്കുന്നു.കിച്ചണിന്റെ ഒരു ഭാഗത്തായി സ്റ്റോറേജ് ഏറിയയും നൽകിയിട്ടുണ്ട്.കിച്ചണിൽ നിന്നും പുറത്തേക്ക് കടന്നാൽ യൂടിലിറ്റി ഏരിയായും ടോയ്ലറ്റും. ടോയ്ലറ്റിൽ ഒരു ചെറിയ പ്ലാറ്റ്ഫോം കൊടുത്താൽ അതിൽ വാഷിങ്ങ് മേഷീൻ വെക്കാം.(ഇങ്ങനെ ചെയ്യുമ്പോൾ നനവു തട്ടി ഷോക്കടിക്കുവാൻ ഉള്ള സാധ്യതയെ കുറിച്ച് ജാഗ്രത വേണം)ഡൈനിങ്ങിന്റെ ഒരു ഭാഗത്തായി വാഷ്ബേസിനും ബാത്റൂമും അവിടെനിന്നും ഒരു ബെഡ്റൂമിലേക്കുള്ള വാതിലും. 764 ചതുരശ്രയടിയാണ് താഴത്തെ നിലയിൽ ഉള്ളത്.
സ്റ്റെയർ കയറിചെല്ലുമ്പോൾ ഫസ്റ്റ്ഫ്ലോറിൽ ഒരു ചെറിയ ലിവിങ്ങ് ഏരിയയാണ്.അതിന്റെ ഇടതുവശത്തായി ഒരു ചെറിയ സ്റ്റഡി ഏരിയ.അവിടെ നിന്നും രണ്ടു ബെഡ്റൂമുകളിലേക്കുള്ള ഡോറുകൾ കൊടുത്തിരിക്കുന്നു. ഒരു ബെഡ്റൂം അറ്റാച്ച്ഡും മറ്റൊന്നിനോട് ചേർന്ന് കോമൺ ബാത്റൂമും നൽകിയിരിക്കുന്നു. 652 ചതുരശ്രയടിയാണ് വിസ്തീർണ്ണം. അൽപം ശ്രദ്ധയോടെ ഇന്റീരിയർ ഒരുക്കിയാൽ വലിപ്പക്കുറവിനെ ഒരു പരിധിവരെ അതിജീവിക്കാം.വലിപ്പത്തിനും ബെഡ്റൂമിന്റെ എണ്ണത്തിനുമപ്പുറം സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവസ്സുറ്റ ഒരു വീടിന്റെ ഉടമയാകുക എന്നതാണ് ഏറ്റവും പ്രധാനം.
മൂന്നടിമണ്ണിന്റെ കഥയെ ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുന്ന പൊന്നൊണത്തിന്റെ നാളിൽ മുഴുവൻ വായനക്കാർക്കുമായി ഈ മൂന്നുസെന്റിലെ വീടിന്റെ പ്ലാൻ സമർപ്പിക്കുന്നു....എല്ലാ വായനക്കാർക്കും എന്റെ ഓണാശംശകൾ.

6 comments:

ഉപകാരപ്രദമായ പോസ്റ്റ്...
ഓണാശംസകൾ!
ഇതൊരു സാമൂഹ്യ സേവനം തന്നെ.
ആ നല്ല മനസ്സിനു അഭിവാദ്യങ്ങള്‍..
ഒപ്പം തിരുവോണാശംസകളും നേരുന്നു.
വളരെ പ്രയോജനമുള്ള ഒരു സമ്മാനം. ഓണാശംസകള്‍ !
ഓണാശംശകൾ.
www.swapnakoodu.com
വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
മലയാളത്തിലെ ആദ്യ ആര്‍ക്കിടെക്ചര്‍ വെബ് പോര്‍ട്ടല്‍.
Post a Comment