ഹൃദയത്തിന്റെ തൂലികകൊണ്ട് പച്ചമനുഷ്യന്റെ ജീവിതത്തിലെ പ്രണയവും, പ്രതികാരവും,പ്രതീക്ഷയും,നിരാശയും,ദുഃഖവും എല്ലാം നമുക്കായി പകർന്നുതന്നിരുന്ന ആ കലാകാരൻ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിൽ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി മറുവാക്കുകേൾക്കാൻ കാത്തുനിൽക്കാതെ എങ്ങോ മറഞ്ഞു.....എന്നും തന്റെ പ്രേക്ഷകർക്കായി കരുതിവെച്ച നന്മയുടേയും സ്നേഹത്തിന്റേയും കഥകളുടെ പാഥേയം പാതിവഴിയിൽ തൂവിപ്പോയിരിക്കുന്നു...
സ്വന്തം മനസ്സിന്റെ മൂശയിലേക്ക് മനുഷ്യജീവിതങ്ങളെ ഉരുക്കിയൊഴിച്ച് കഥപറയുവാൻ നമുക്കൊരു ലോഹിതദാസേ ഉണ്ടായിരുന്നുള്ളൂ. ആകലാകാരന്റെ ആത്മാവിനു ശാന്തിനേർന്നുകൊണ്ട് അശ്രുപൂക്കൾ അർപ്പിക്കുന്നു.
Sunday, June 28, 2009
Subscribe to:
Post Comments (Atom)

2 comments:
തന്റെ പ്രേക്ഷകർക്കായി കരുതിവെച്ച നന്മയുടേയും സ്നേഹത്തിന്റേയും കഥകളുടെ പാഥേയം പാതിവഴിയിൽ തൂവിപ്പോയിരിക്കുന്നു...
ശ്രീ ലോഹിതദാസ്
അതുല്യ പ്രതിഭയായിരുന്നു....
ഇന്ന് രാ വിലെ ഹൃദയാഖാതം മൂലം അന്തരിച്ച
നമ്മുടെ പ്രിയ പ്പെട്ട സംവിധായകന്
ശ്രീ ലോഹിതദാസിന്റെ ആത്മാവിന്
നിത്യ ശാന്തി നേരുന്നു
മനസ്സില്‍ നിറയെ അരയന്നങ്ങളുടെ വീട് ...ഭൂതക്കണ്ണാടി , ഭരതം,
"തനി ആവര്‍ത്തനം"....
മലയാളത്തിനു എക്കാലവും ഓര്‍മിക്കാന്‍ നല്ല ചിത്രങ്ങള്‍ ഒരുക്കിയ, മറക്കാനാവാത്ത കുറേ കഥാപാത്രങ്ങളെ സ്യഷ്ടിച്ച
ലോഹിതദാസിനു ആദരാഞ്ജലികള്‍.....
Post a Comment