Sunday, May 24, 2009

ത്രീ ബെഡ്രൂം വീട്‌.കയറിവരുന്നത്‌ സിറ്റൗട്ടിലേക്ക്‌, സിറ്റൗട്ടിൽ നിന്നും ഒരു കടക്കുന്നത്‌ ഫോയറിലേക്ക്‌, അവിടെ ഒരു ചെറിയ ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിന്റെ ഇരുവശത്തുമായി ഒരു ലിവിങ്ങ്‌ റൂം നേരെ ഡൈനിങ്ങ്‌ റൂം. (ടി.വി സൗകര്യപ്രദമായ രീതിയിൽ ഡൈനിങ്ങ്‌ റൂമിലോ ലിവിങ്ങ്‌ റൂമിലോ വെക്കാവുന്നതാണ്‌. )ലിവിങ്ങ്‌ റൂമിനേയും ഡൈനിങ്ങ്‌ റൂമിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വലിയ കോർട്ട്‌യാഡ്‌. കോർട്ട്യഡിനു മേലെ വിലങ്ങനെ കോൺക്രീറ്റ്‌ ബീമോ ഗ്രില്ലോ നൽകി സുരക്ഷ ഉറപ്പാക്കാം. വായുസഞ്ചാര സുഗമമാക്കുവാൻ കോർട്ട്യാഡിൽ നിന്നും പുറത്തേക്ക്‌ ചുമരിൽ ഗ്യാപ്പ്‌ നൽകിയിരിക്കുന്നു.ഇതിൽ സ്റ്റീലിന്റെ ഗ്രില്ല് ഘടിപ്പിച്ചിട്ടുമുണ്ട്‌. മേൽക്കൂര വാർക്കുമ്പോൾ 330 സെന്റീമീരോ അതിലും അധികമോ ഉയരത്തിൽ ആക്കിയാൽ കൂടുതൽ നന്ന്. വീടിനകത്തെ ചൂട്‌ ക്രമീകരിക്കുവാൻ ഇതു വളരെയധികം സഹായിക്കും.
തുടർന്ന് ഡൈനിംഗ്‌ റൂമിന്റെ മുന്നിലും വലതുവശത്തായി മൂന്നു ബെഡ്രൂമുകൾ.ബെഡ്രൂമുകൾകിൽ രണ്ടെണ്ണത്തിനു അറ്റാച്ച്ഡ്‌ ബാത്രൂമുകൾ നൽകിയപ്പോൾ ഒരെണ്ണത്തിനു സമീപത്തായി കോമൺ ബാത്രൂം നൽകിയിരിക്കുന്നു.ഡൈനിങ്ങ്‌ റൂമിൽ നിന്നും കിച്ചണിലേക്ക്‌ നേരിട്ടു പ്രവേശിക്കാം.അതിനകത്ത്‌ കുടുമ്പാംഗങ്ങൾക്ക്‌ ഇരുന്നു ഭക്ഷണം കഴിക്കുവാൻ ഉള്ള സൗകര്യവും ഉണ്ട്‌.കിച്ചണിലെ റഫ്രിജറേറ്റർ,വാഷ്ബേദിൻ,അടുപ്പ്‌ എന്നിവയടങ്ങുന്ന വർക്കിങ്ങ്‌ ട്രയാങ്കിളിന്റെ ദൂരം കുറച്ചിരിക്കുന്നു.ഇതുമൂലം ഇവിടെ ജോലിചെയ്യുന്നവർക്ക്‌ ആയാസം കുറയും. അതിനു പുറകിലായി ഒരു യൂട്ടിലിറ്റി ഏരിയ.വാഷിങ്ങ്‌ മെഷീനും,പുകയില്ലാത്ത അടുപ്പും മറ്റും ഇവിടെ ആണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.


ഭാവിയിൽ മുകളിൽ മുറികൾ ഏടുക്കാൻ തക്ക സൗകര്യത്തിൽ ഡൈനിങ്ങ്‌ റൂമിനോടു ചേർന്ന് ഒരു സ്റ്റെയർക്കേസും കൊടുത്തിരിക്കുന്നു. ഇതിന്റെ അടിഭാഗത്തായിട്ടാണ്‌ കിടപ്പുമുറിയിലെ വാഡ്രോബ്‌ ക്രമീകരിച്ചിരിക്കുന്നത്‌.കോർട്ട്‌യാഡ്‌ ഒഴിവാക്കിയാൽ (156.00 മീറ്റർ സ്വ്കയർ) 1678 ചതുരശ്രയടി വിസ്തീർണ്ണം വരും ഈ പ്ലാനിന്‌.മുറികൾക്ക്‌ വാസ്തു അളവുകൾ അല്ല നൽകിയിരിക്കുന്നത്‌.

6 comments:

paarppidam said...

കയറിവരുന്നത്‌ സിറ്റൗട്ടിലേക്ക്‌, സിറ്റൗട്ടിൽ നിന്നും ഒരു കടക്കുന്നത്‌ ഫോയറിലേക്ക്‌, അവിടെ ഒരു ചെറിയ ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിന്റെ ഇരുവശത്തുമായി ഒരു ലിവിങ്ങ്‌ റൂം നേരെ ഡൈനിങ്ങ്‌ റൂം. (ടി.വി സൗകര്യപ്രദമായ രീതിയിൽ ഡൈനിങ്ങ്‌ റൂമിലോ ലിവിങ്ങ്‌ റൂമിലോ വെക്കാവുന്നതാണ്‌. )ലിവിങ്ങ്‌ റൂമിനേയും ഡൈനിങ്ങ്‌ റൂമിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വലിയ കോർട്ട്‌യാഡ്‌. ...
പാർപ്പിടത്തിൽ പുതിയ പോസ്റ്റുണ്ടേ!!

caduser2003 said...

GROUND FLOOR LAYOUT - kitchen എന്ന സ്ഥലത്ത് dining എന്ന് എഴുതിയിരിക്കുന്നു.

താങ്കള്‍ക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍.

paarppidam said...

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.ഇപ്പോൾ തന്നെ തിരുത്തുന്നു. തിടുക്കത്തിൽ പബ്ലിഷ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല.

ഈ പ്ലാനിനെപറ്റി നാട്ടിൽ ക്ലൈന്റുമായി ചർച്ച നടക്കുന്നേ ഉള്ളൂ.ഇനിയും ഫൈനൽ ആയിട്ടില്ല. എങ്കിലും താങ്കളെ പോലുള്ളവരുടെ അഭിപ്രയങ്ങൾ അറിയുവാനായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇഞ്ചൂരാന്‍ said...

kollam nannayirikunnu.

അനാഗതശ്മശ്രു said...

Can I get good malayalam housenames?
for my new building in Palakkad..

any database availabale?

radhans@gmail.com

പ്രൊമിത്യൂസ് said...

to join in vaakku, you please go to http://vaakku.ning.com, please go for sign up option.

or else you can use any other id also. we could not make out what is the problem with your signing up.

thank you

sneham.

E-pathram

ePathram.com