ഇത്തിരിയുള്ള സ്ഥലത്ത് നിറഞ്ഞുനിൽക്കുന്ന വീടും അതിനു ചുറ്റും ഉള്ള ഇടം മുഴുവൻ കോൺക്രീറ്റ് ഇട്ടോ കോൺക്രീറ്റ് ടെയിലുകൾ പാകിയോ "വൃത്തിയായി" സൂക്ഷിക്കുക നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്.ഇത് തികച്ചും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്.മഴക്കാലത്ത് ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നുപോകുവാൻ സാധ്യമല്ലാതെ വരികയും ഇത് പൊതുവഴിയിലേക്കോ,ഓടകളിലേക്കോ ഒഴുകിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യ്മായ നമ്മുടെ നാട്ടിൽ ഇത് ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും. ഭൂമിക്കു മുകളിലെ സ്വാഭാവികമായ "ഹരിതകവചത്തെ" നശിപ്പിച്ചുകൊണ്ട് അനുദിനം നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു.അന്തരീക്ഷത്തിലെ ചൂടു വർദ്ധിപ്പിക്കുന്നതിൽ അവ ഗണ്യമായ പങ്കുവഹിക്കുന്നു.കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളിൽ അതിവേഗം സ്ഥാനം പിടിക്കുന്നു.ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ് വർദ്ധിപ്പിക്കുവാൻ ഇടവരുത്തുന്നു.
മുറ്റം അൽപം "വൃത്തികേടായാലും" ഭൂമിക്കു മേലുള്ള അനാവശ്യമായ കോൺക്രീറ്റ് ആവരണം ഒഴിവാക്കുവാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക.മുറ്റത്തെ ചെളികെട്ടുന്നത് ഒഴിവാക്കുവാൻ അവിടേ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാൽക്കണിയിലും, ടെറസ്സിലും എല്ലാം ചെടികളും പച്ചക്കറികളും വളർത്താവുന്നതാണ്.ടെറസ്സിൽ ചോർച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞ് ഒഴിയാതെ അതിനു തടയിടുവാൻ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രമിച്ചാൽ അത് നമുക്ക് തന്നെയാണ് ഗുണം ചെയ്യുക.
മറ്റൊരുകാര്യം കൂടെ പറഞ്ഞുകൊള്ളട്ടെ.സ്വന്തം വീടിന്റെ മുറ്റത്തെ മണലിൽ ഓടിക്കളിക്കുവാൻ നമ്മുടെ കുട്ടികൾക്ക് അവസരം നൽകുക.കോഴിക്കുട്ടികളെ തീറ്റയും ഹോമോണും കൊടുത്ത് ഫാം ഹൗസുകളിൽ വളർത്തിയെടുക്കുന്ന പോലെ ആകരുത് പുതുതലമുറയെ വാർത്തെടുക്കേണ്ടത്.മുറ്റത്തിറങ്ങിയാൽ രോഗം വരും, ഫ്ലോറിങ്ങിൽ അഴുക്കാകും എന്നെല്ലാം പറഞ്ഞ് വിലക്കാതെ പ്രകൃതിയെ തൊട്ടറിയുവാൻ അവർക്കും അവസരം കൊടുക്കുക.
Thursday, April 16, 2009
Subscribe to:
Post Comments (Atom)

2 comments:
INFORMATIVE ONE..
KEEP WRITING.
നല്ല ചിന്തകൾ :)
Post a Comment