Thursday, February 19, 2009

കേരളത്തിലെ വർദ്ധിക്കുന്ന മാലിന്യ പ്രശനം

ഇന്ത്യയിൽ താമസിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണത്തിൽ കേരളം മുൻപന്തിയിലാണ്‌.എന്നാൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളിലെ താമസക്കാർ പുറം തള്ളുന്ന മാലിന്യം കൈകാര്യം ചെയ്യുവാൻ ഉള്ള സംവിധാനങ്ങളെ കുറിച്ച്‌ ഇനിയും കേരളജനതയും ഗൗരവമായി ചിന്തിച്ചിട്ടില്ല.പത്തും ഇരുപതും നിലകൾ ഉള്ള വൻ പാർപ്പിടസമുച്ചായങ്ങൾ മുതൽ ഒന്നര സെന്റുവരുന്ന ചെറിയ സ്ഥലത്തുപോലും വീടുകൾ നിർമ്മിക്കപ്പെടുന്നു.ഇവർ ടാണ കണക്കിനു മാലിന്യങ്ങൾ പുറം തള്ളുന്നു. ഇതുകൂടാതെ ഇവയുടെ സെപ്റ്റിടാങ്കുകളിൽ നിന്നും പുറത്തേക്കുള്ള ഓടകളിലേക്കും( പലതും സ്ലാബില്ലാതെ തുറന്നുകിടക്കുന്നതും, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള മാലിന്യങ്ങൾ നിറഞ്ഞ്‌ അടഞ്ഞവ)അല്ലെങ്കിൽ സെപ്റ്റിക്‌ ടാങ്കിനോടു ചേർന്നുള്ള പിറ്റിലേക്കു പോകുന്നു.ഇതു സമീപത്തുള്ള കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകൾക്ക്‌ ഭീഷണിയാകുന്നു.

മാലിന്യ സംസ്കരണത്തിനു വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്രമായ പദ്ധതികൾ നടപ്പാക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യുവാൻ ഉള്ള സംവിധാനം അത്യാവശ്യമാണ്‌. നഗരങ്ങൾ വളരുന്നതിനനുസരിച്ച്‌ ഗ്രാമങ്ങളും അതിവേഗം നഗരങ്ങളായി മാറുന്നു.സ്വാഭാവികമായും ഇവിടേയും നല്ല ഓടകളുടെ നിർമ്മാണം,അതുപോലെ പൊതുസ്ഥലങ്ങളിൽ പബ്ലിക്ക്‌ ബിന്നുകൾ അനിവാര്യമാകുന്നു.മാലിന്യങ്ങളെ ഒരു സ്ഥലത്തുകൊണ്ടുവന്ന് തള്ളുകയും അവിടെ ഇട്ട്‌ അശാസ്ത്രീയമായി കത്തിച്ചുകളയുകയും ചെയ്യുന്ന ഇന്നത്തെ രീതി ശരിയല്ല. വങ്കിട കെട്ടിടസമുച്ചയങ്ങളോ അധികം ജനസാന്ദ്രതയോ ഇല്ലത്ത പ്രകൃതിരമണീയമായതും യദേഷ്ഠം ശുദ്ധവായു ലഭിക്കുന്നതുമായ വയനാട്ടിലേക്ക്‌ താമരശ്ശേറി ചുരം കയറിച്ചെല്ലുന്നവരെ എതിരേൽക്കുന്നതു കൽപറ്റയിലെ മാലിന്യം കൊണ്ടുതള്ളുന്നിടത്തുനിന്നും ഉള്ള ദുർഗ്ഗന്ധമാണെന്നത്‌ പറയുമ്പോൾ മറ്റിടങ്ങളിലെ സ്ഥിതി പറയേണ്ടതില്ലല്ലോ? കേരളത്തിലെ നഗരങ്ങളിൽ "വികസനത്തിന്റെ" കാര്യത്തിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന എറണാംകുളത്തു ജീവിക്കുന്നവർ മാലിന്യങ്ങൾ കൊണ്ടും അതുണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശനങ്ങൾ കൊണ്ടും പൊറുതിമുട്ടിയിരിക്കയാണ്‌.മഴക്കാലമായാൽ ഇതിന്റെ രൂക്ഷത ശതഗുണീഭവിക്കുന്നു. എറണാംകുളം ജില്ലയാണ്‌ ഇന്ന് കേരളത്തിൽ ഏറ്റവും രൂക്ഷമായ മാലിന്യ പ്രശ്നം അഭിമുഖീകരിക്കുന്നത്‌. ഇതു സംമ്പന്തിച്ച്‌ പലതവണ കോടതിയുടെ പരാമർശങ്ങൾ വന്നുകഴിഞ്ഞു. പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും അതിന്റെ പേരിൽ ചിലവിടുന്ന തുകകളുടെ കണക്കുകളും ഒന്നും മാലിന്യം നീക്കുന്നില്ല.വികസനത്തിനായി ജാഥകളും സെമിനാറുകളും നടത്തുകയും കോടികൾ ലോകമ്പാങ്കടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും അന്യായമായ നിബന്ധനകൾക്കു വഴങ്ങി വാങ്ങുകയും ചെയ്യുന്നവർക്ക്‌ എന്തുകൊണ്ട്‌ ഇക്കാര്യത്തിൽ ഒരു പരിഹാരം കാണുവാൻ കഴിയുന്നില്ല?

"ദൈവത്തിന്റെ സ്വന്തം നാട്‌" സന്ദർശിക്കുവാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ ഇവിടേ എത്തുന്നുണ്ട്‌. ടൂറിസ്റ്റുകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്‌.മാലിന്യത്തെ കുറിച്ച്‌ നമ്മുടെ അധികൃതർ നിസ്സാരമായി കരുതുന്ന പലതും അവരുടെ രാജ്യത്ത്‌ വലിയ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നതാണെന്ന് നാം ഓർക്കേണ്ടതുണ്ട്‌.പൊതുസ്ഥലത്തു തുപ്പിയാൽ പിഴയും നിശ്ചിത നാളുകൾ പൊതുസ്ഥലം തൂത്തുവൃത്തിയാക്കലും നിയമം മൂലം നടപ്പാക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ ആണ്‌ ഭൂരിപക്ഷം ടൂറിസ്റ്റുകളും.

കൊതുകുനിർമ്മാർജ്ജനത്തിനായി വേണ്ട നടപടികൾ കാര്യക്ഷമമായി ചെയ്യാതെ വൈകുന്നേരം മേഷീനോ/കൊതുകുതിരിയോ കത്തിച്ച്‌ കെമിക്കൽ പുകശ്വസിച്ച്‌ നിർവൃതിയടയുന്ന ജനസമൂഹം പൊതുപ്രശനങ്ങളിൽ നിന്നും ഓടിമാറുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ചെയ്യുന്നത്‌.അധികൃതരുടേയും പൊതുജനത്തിന്റേയും അശ്രദ്ധമൂലം ഇത്തരം കൊതുകു നിർമ്മാർജ്ജന ഉലപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനികൾ കോടികൾ ആണ്‌ കൊയ്യുന്നത്‌.ഇറച്ചിവേസ്റ്റ്‌, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള ഉപയോഗശൂനയ്മായ വസ്തുക്കൾ തോന്നിയപോലെ വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പൊതുജനങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വരേണ്ടിയിരിക്കുന്നു.ആരോഗ്യമുള്ള പരിസരം എന്നത്‌ അവിടെ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌. മാലിന്യ പ്രശനത്തെ രാഷ്ടീയവൽക്കരിക്കാതെ രാഷ്ടീയ പ്രസ്ഥാനവും, പൊതുസമൂഹവും സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യ-പരിസ്ഥിതി പ്രശന്മായി കണ്ട്‌ ഉണർന്നുപ്രവർത്തിക്കേണ്ടീയിരിക്കുന്നു.


ഓർക്കുക: വൻ കെട്ടിടങ്ങളിൽ പഞ്ചനക്ഷത്രജീവിതം നയിക്കുന്നവർ പുറം തള്ളുന്ന അഴുക്കുകൾ ഒഴുകുന്ന ചാലുകൾക്കിരുവശവും ഉള്ള ചേരികളിൽ, അഴുക്കുചാലുകളിൽ പുഴുക്കളെ പോലെ ജീവിക്കുന്നവരും മനുഷ്യരാണ്‌. ജനാധിപത്യസംവിധാനത്തിൽ വോട്ടുചെയ്യുവാൻ മാത്രം അവകാശമുള്ള വെറും സ്ലം......അല്ല അവർ.

11 comments:

paarppidam said...

ഇറച്ചിവേസ്റ്റ്‌, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള ഉപയോഗശൂനയ്മായ വസ്തുക്കൾ തോന്നിയപോലെ വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പൊതുജനങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വരേണ്ടിയിരിക്കുന്നു.ആരോഗ്യമുള്ള പരിസരം എന്നത്‌ അവിടെ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌. മാലിന്യ പ്രശനത്തെ രാഷ്ടീയവൽക്കരിക്കാതെ രാഷ്ടീയ പ്രസ്ഥാനവും, പൊതുസമൂഹവും സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യ-പരിസ്ഥിതി പ്രശന്മായി കണ്ട്‌ ഉണർന്നുപ്രവർത്തിക്കേണ്ടീയിരിക്കുന്നു.

കലേഷ് കുമാര്‍ said...

പോസ്റ്റ് ഉഗ്രന്‍.

കുറ്റകരമായ അനാസ്ഥയാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ ലംഘനമല്ലേ ഇത്?

ഈ പ്രശ്നം കേരളത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നൊരു പ്രശ്നമാണോ?

Namaskar said...

കുറിഞ്ഞി ഓണ്‍ലൈനില്‍ വായിക്കാം

മലിന്യനിര്‍മാര്‍ജനം,'കേരളസ്‌റ്റൈല്‍'

Namaskar said...

ദീര്‍ഘവീക്ഷണമോ പ്ലാനിങ്ങോ ഇല്ലാത്തതിന്റെ ഫലമെന്നേ പറയാന്‍ കഴിയൂ.

പട്ടണങ്ങളില്‍ രണ്ടും മൂന്നും സെന്റില്‍ വിട് വെയ്ക്കുന്നത് നിരുത്സാഹപ്പെടുത്തണം (എന്നെ തല്ലാന്‍ വരട്ടെ) പകരം ലോ കോസ്റ്റ് അപ്പാര്‍ട്ട്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക. അപ്പാര്‍ട്ട്മെന്റുകള്‍ ആകുമ്പോള്‍ പല വിഭവങ്ങളും (മാലിന്യ സംസ്കരണം ഉള്‍പ്പടെ) ഷേയര്‍ ചെയ്യുവാന്‍ കഴിയും.

ഇതിനെ കുറിച്ച് എന്റെ പഴയ പോസ്റ്റ് - പച്ചരിയും ഡീലക്സ് ഫ്ലാറ്റുകളും

paarppidam said...

നമസ്കാർ,
നിരവധി കെട്ടിടങ്ങൾക്കുപകരം ഒരു അപ്പാർട്ട്‌മന്റ്‌ സമുച്ചായം എന്ന ആശയം അംഗീകരിക്കുമ്പോൾ തന്നെ. ഒരു വ്യക്തൈ/കുടുമ്പം പുറം തള്ളുന്ന വേസ്റ്റിന്റെ അളവിൽ എങ്ങിനെ വ്യത്യാസം വരാനാണ്‌?

കുഞ്ഞന്‍ said...

നല്ലൊരു പോസ്റ്റ്.

ഇവിടെ(ബഹ്‌റൈനില്‍)ഒര്‍ റോഡ് പണിയുമ്പോള്‍, മാലിന്യ ജലം പോകാനുള്ള കുഴലുകള്‍, വൈദ്യതി, വെള്ളം,ടെലിഫോണ്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഭൂമിക്കടിയില്‍ നിര്‍മ്മിച്ചതിനുശേഷം മാത്രമെ അതിനു മുകളില്‍ക്കൂടി റോഡ് പണിയൂ. ഇത്തരം റോഡുകള്‍ ഉള്ള സ്ഥലത്തുമാത്രമെ വീട് പണിയുവാന്‍ അനുവാദം നല്‍കൂ. ഇനി റോഡില്‍നിന്നും അകലയുള്ള സ്ഥലമാണെങ്കില്‍ മാലിന്യജലം കളയുവാന്‍ പ്രത്യേക ടാങ്കുണ്ടാക്കുകയും അത് സ്വന്തം ചിലവില്‍ നീക്കം ചെയ്യേണ്ടതുമാണ്. മാലിന്യ സംസ്കരണപ്ലാന്റ് ധാരാളമുള്ളതുകൊണ്ട് ഇത്തരം മാലിന്യം ശേഖരിക്കാന്‍ ധാരാ‍ളം സ്വകാര്യ കമ്പനികള്‍ ഉണ്ട്. നല്ലൊരു പ്ലാനിങ് എല്ലാക്കാര്യത്തിലും ഉണ്ട്. റോഡ് പണി നടക്കുമ്പോള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.അതിനാല്‍ എല്ലാ ജോലിയും ഒരേസമയം നടക്കുന്നു. അതും പൊതുജനത്തിന് തടസ്സമുണ്ടാകാത്തരീതിയില്‍.

Namaskar said...

paarppidam,

വേസ്റ്റിന്റെ അളവില്‍ വ്യത്യാസം വരില്ല.

ചെറു പ്ലോട്ടുകളില്‍ വീട് വെയ്ക്കുമ്പോള്‍ വേസ്റ്റ് ഡിസ്പോസല്‍ ഒരു വലിയ പ്രശ്നമായി അവശേഷിക്കും. ഇങ്ങനെ താമസിക്കുന്നവര്‍ക്ക് വഴിയോരത്തും, ഒഴിഞ്ഞ പ്ലോട്ടുകളിലും മറ്റും വേസ്റ്റ് വലിച്ചെറിയേണ്ടി വരും. അപ്പാര്‍ട്ടുമെന്റുകളാകുമ്പോള്‍ ഒരു മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ വേസ്റ്റ് കളക്കഷന്/ഡിസ്പോസലിന് കുറച്ച് സ്ഥലം മാറ്റിവയ്ക്കുകയോ ചെയ്യാമല്ലോ.

...പകല്‍കിനാവന്‍...daYdreamEr... said...

Very Good Post.. Congtatulations..

മായാവി.. said...

kunjan, it happens in all gulf countries,(almost all world expect india and africa) not only in bahrain.

ജുജുസ് തളിക്കുളം said...

നല്ലെ പോസ്റ്റ്...
“ഇവിടെ മൂത്രം ഒഴിക്കരുത്” എന്ന് എഴുതിവെച്ചിരിക്കുന്ന സ്ഥലം തിരഞ്ഞ് പിടിച്ച് മൂത്രം ഒഴിക്കുന്ന മലയാളികളോട് വേദം ഓതിയിട്ട് കാര്യമില്ല മാഷെ.ഓർക്കുന്നുണ്ടോ.. കാഞ്ഞാണിയിൽ നിന്നും കിഴക്കോട്ട് ബസ്സിൽ പോകുമ്പോൾ,ഇരു വശത്തും പച്ച നിറഞ്ഞ വയൽനിലങ്ങളും,അവിടെ നിന്നും ഒഴുകി വരുന്ന തണുത്ത കാറ്റേറ്റൂള്ള യാത്ര. പക്ഷെ ഇന്ന് ആ വഴി പോകുമ്പോൾ മൂക്ക് പൊത്തി ഇരിക്കണം.പ്രതേകിച്ച് മനക്കൊടി കഴിഞ്ഞാൽ.കാരണം ഇറച്ചിവേസ്റ്റൂം,ഹോട്ടൽ വേസ്റ്റും തന്നെ.കനോലി കനാലിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കു.തീരത്തുള്ള എല്ലാ കക്കൂസുകളുടെയും പുറത്തേക്കുള്ള പൈപ്പ് കനാലിലേക്കാണ്(പീരങ്കിയെന്ന് ലോക്കൽ ഭാഷ്യം). ഇതിനെല്ലാം മാറ്റം ഉണ്ടായേ തീരു,അതിന് ഓരോത്തരും മനസ്സവെയ്ക്കണം..
നാട് വിട്ട് ഗൾഫിൽ വരുന്നവർ,തിരിച്ച് നാട്ടിൽ ചെന്നാൽ പൊതുസ്ഥലങ്ങളിൽ മൂത്രം ഒഴിക്കാനോ,തുപ്പാനോ ഒന്ന് മടിക്കുന്നായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..അപ്പോൾ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും...

Basheer said...

ആകെ മൊത്തം ഇക്കിഷ്ട്ടായിഷ്ടാ..
മനുഷ്യര്‍ക്ക്‌ ഉപകാരപ്രദമായ ബ്ലോഗു തന്നെ. സംശ്യല്യ.
ഇക്കാണ്ന പത്രാസ് ഒന്നും ഇല്ല്യ, നിക്ക്യും ഒരു വീടുണ്ടാക്കണം. പ്ലാനും തരവും നോക്കി നടക്കുവാ...

E-pathram

ePathram.com