
പ്ലാനിനു കടപ്പാട്: മിസിസ്സ് വിനി.എസ്.കുമാർ
ആധുനീകസൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ പോലും അതു "കേരളീയശൈലിയിൽ"തന്നെ ആകണം എന്ന് പലർക്കും നിർബന്ധമുണ്ട്.ചരിച്ചുവാർത്ത് മുകളിൽ ഓടുപതിച്ച് വരാന്തയിൽ ഉടനീളം ചാരുപടിനൽകിയാൽ അതുകേരളീയശൈലിയാണെന്ന് പലരും തെറ്റിദ്ധരിച്ചുപോയി.നിർഭാഗ്യവശാൽ ഈ ഒരു ധാരണയാണ് നമ്മുടെ നാട്ട്ല് പലപ്പോഴും "വാസ്തു വൈകൃതങ്ങൾ" പെരുകുന്നതിനു ഇടയാക്കുന്നത്. മേൽപറഞ്ഞ "കേരളീയ ശൈലിയിൽ" ഉള്ള ഒരു ഡിസൈൻ എന്ന രീതിയിൽ തയ്യാറാക്കിയതാണിവിടെ കൊടുക്കുന്നതും. ചെരിച്ചുവാർത്ത് മുകളിൽ ഓടുപതിച്ച് കാഴ്ചയിൽ നമ്മുടെ പരമ്പരാഗത രീതികളോട് ചില സാദൃശ്യം പുലർത്തുന്ന ഒരു വീടിന്റെ പ്ലാൻ എന്നേ ഇതിനെ പറയുവാൻ കഴിയൂ. ആധുനീകസൗകര്യങ്ങളോടെ "കേരളീയശൈലിയിൽ" എന്ന് പറയുന്നതിനോടെനിക്ക് വിയോജിപ്പുണ്ട്.(ഇതേകുറിച്ച് പിന്നീട് എഴുതുന്നതാണ്) കേരളീയ വാസ്തുശൈലിക്ക് അതിന്റേതായ തനതു രീതികളും അളവുകളും നിർമ്മാണ നിയമങ്ങളും ഉണ്ട്.അതു പിന്തുടരുന്നതുകൊണ്ടാണ് അവയെ കേരളീയശൈലിയിൽ നിർമ്മിച്ചത് എന്ന് പറയുന്നതും.എന്നാൽ ഇന്നാകട്ടെ അത്തരം കാര്യങ്ങളിൽ നിന്നും വേറിട്ടുനിന്നുകൊണ്ട് പഴയ കെട്ടിടങ്ങളിലെ ചില എലിമന്റുകൾ മാത്രം എടുത്ത് ഉപയോഗിക്കുന്നു. ദൗർഭ്യാഗ്യവശാൽ ഞാനും ഇത്തരം "പാതിവെന്ത" തീർക്കുന്നതിനു നിർബന്ധിതനായിട്ടുണ്ട്.
എലിവേഷന്റെ സാധ്യതകൾ മുന്നിൽകണ്ടുകൊണ്ട് തയ്യാറാക്കിയ ഈ പ്ലാനിനു 2744 ചതുരശ്രയടി വിസ്തീർണ്ണമാണുള്ളത്.മുൻ വശത്ത് ഒരു "പൂമുഖം" കൂടാതെ ല്വീങ്ങും ഡൈനിങ്ങും വെവ്വേറെ നൽകിയിട്ടുള്ള ഇതിനു താഴത്തെനിലയിൽ ഡ്രസ്സിങ്ങ് ഏരിയയും അറ്റാച്ച്ഡ് ബാത്‌റൂമുകളും ചെർന്നുള്ള രണ്ടുകിടപ്പുമുറികളും ഉണ്ട്.ഡൈനിങ്ങിനോടുചേർന്ന് ഒരു കോർടുയാഡും അതിന്റെ ഒരു വശത്ത് കൂടുമ്പങ്ങൾക്കിരിക്കുവാൻ ഒരു ചെറിയ തിണ്ണനൽകിയിരിക്കുന്നു.ഡൈനിങ്ങ് റൂമിന്റെ ഒരു ഭാഗത്ത് ഡബിൾഹൈറ്റ് ആണ്. "അർദ്ധവൃത്താകൃതിയിൽ" ഉള്ള സ്റ്റെയർക്കേസ് കയറിച്ചെന്നാൽ മുകൾനിലയിലെ ലിവിങ്ങ് ഏരിയയിലേക്ക് എത്തുന്നു.ഇവിടെ നിന്നും ബാൽക്കണിയിലേക്കും പുറകുവശത്തെ ടെറസ്സിലേക്കും പ്രവേശിക്കാം. താഴത്തെ പോലെ തന്നെ മുകൾനിലയിലും രണ്ടുകിടപ്പുമുറികൾ ഉണ്ട്.

1 comments:
ആധുനീകസൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ പോലും അതു "കേരളീയശൈലിയിൽ"തന്നെ ആകണം എന്ന് പലർക്കും നിർബന്ധമുണ്ട്.ചരിച്ചുവാർത്ത് മുകളിൽ ഓടുപതിച്ച് വരാന്തയിൽ ഉടനീളം ചാരുപടിനൽകിയാൽ അതുകേരളീയശൈലിയാണെന്ന് പലരും തെറ്റിദ്ധരിച്ചുപോയി.നിർഭാഗ്യവശാൽ ഈ ഒരു ധാരണയാണ് നമ്മുടെ നാട്ട്ല് പലപ്പോഴും "വാസ്തു വൈകൃതങ്ങൾ" പെരുകുന്നതിനു ഇടയാക്കുന്നത്.
Post a Comment