

“ചതുരങ്ങൾ കൊണ്ടൊരു വീട്“ എന്ന ആശയം വച്ച് ഒരു വീടൊരുക്കണം എന്ന ആഗ്രഹപ്രകാരം ഒരു സുഹ്രത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു ഡിസൈനാണിത്. കണ്ടുമടുത്ത ഓടുപതിച്ച ചരിച്ചുവാർക്കുന്ന മേൽക്കൂരക്കുപകരം “ഫ്ലാറ്റ് റൂഫ്” വ്യത്യസ്ഥ ലെവലുകളിൽ കൊടുക്കുവാൻ ഉദ്ദേശിക്കുന്നു.ഇതിനായിട്ടാണ് അവിടാവിടെ ചില കട്ടിങ്ങുകൾ കൊടുത്തിരിക്കുന്നത് .
കൂടുതൽ വിശദമായി പിന്നീട് എഴുതാം.
(ത്രിശൂരിലെ പ്രമുഖ ആർക്കിടെക്റ്റ് ലിജോയുടെ ഡിസൈനൂകൾ കണ്ടിട്ടാകണം ഇദ്ദേഹത്തിനു ഇങ്ങനെ ഒരു ആശയം ഉദിച്ചത്. ലിജോയുടെ ഡിസൈനുകൾ വളരെ അധികം ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണെന്ന് എടുത്തുപറയേണ്ടതുതന്നെയാണ്. എന്നെ വളരെ അധികം ആകർഷിച്ചിട്ടുള്ള ഡിസൈനർ ആണ് ശ്രീമാൻ ലിജോ. മാന്യ വായനക്കാർ ഈ ഡിസൈനെ പക്ഷെ ബഹുമനപ്പെട്ട ലിജോയുടെ ഡിസൈനുമായി ഒരുനിലക്കും താരതമ്യം ചെയ്യരുത്. വളരെയധികം കഴിവുകൾ ഉള്ള താൻ ചെയ്യുന്ന ഡിസൈനുകളെ കുറിച്ച് വ്യക്തമായ ഉൾക്കാഴ്ചയുള്ള സംഗീതത്തെ സ്നേഹിക്കുകയും അതിനെ ഡിസൈനിൽ കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റിടണം എന്ന് ആഗ്രഹിച്ചു ഒരിക്കൽ നേരിൽ കണ്ടു സംസാരിച്ചിരുന്നു. പോസ്റ്റിനു അല്പം കൂടേ ഡീറ്റെയിത്സ് ഉണ്ടാക്കണം..അതിനാൽ അടുത്ത വെക്കേഷനിൽ ആകാം.)
