Thursday, December 04, 2008

പ്ലാൻ-30


ഒരു ചെറിയ കുടുമ്പത്തിനു താമസിക്കുവാൻ പറ്റുന്ന രീതിയിൽ പോർചടക്കം (പോർചില്ലതെ 1042 ചതുരശ്രയടി) 1162 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌.രണ്ടു കിടപ്പുമുറികൾക്കും അറ്റാച്ഡ്‌ ബാത്‌റൂമുകൾ നൽകിയിരിക്കുന്നു.കൂടാതെ വസ്ത്രങ്ങൾ സൂക്ഷിക്കുവാൻ വാർഡ്‌റോബും. ലിവിങ്ങ്‌,ഡൈനിങ്ങ്‌ ഏരിയാകളെ ബന്ധിപ്പിക്കുന്ന ഓപ്പണിങ്ങിൽ ഒരു ഭാഗം പ്രത്യേകം ഹാച്‌ കൊടുത്തിരിക്കുന്നത്‌ ശ്രദ്ധിചാൽ കാണാം. ഇവിടെ മരം കൊണ്ടോ മറ്റോ 60x24x210 സെന്റീമീറ്റർ വലിപ്പത്തിൽ ഒരു "ഷെൽഫ്‌" നൽകുക, ഈ ഷെൽഫിനു ഇരുവശത്തും മറവില്ല വെറും തട്ടുകൾ മാത്രം.അതിൽ ഓരോ തട്ടിലും ചെറിയ കൗതുക വഷ്ടുക്കൾ വെക്കാം.എന്തെങ്കിലും ഫംഗ്ഷനോ മറ്റോ വരുമ്പോൾ എതു മാറ്റിയാൽ കൂടുതൽ സൗകര്യം ഉണ്ടാകും.
മുകൾ നില തൽക്കാലം നിർമ്മിക്കുന്നില്ലെങ്കിൽ സ്റ്റെയർക്കേസ്‌ ഏരിയ മാത്രം മുകളിലേക്ക്‌ എടുത്ത്‌ അതിനു ട്രസ്സ്‌ ഉപയോഗിച്‌ താൽക്കാലിക റൂഫ്‌ കൊടുത്ത്‌ നിർത്തുക.സ്റ്റെയർ കേസിനു സമീപം ഉള്ള വാഷ്ബേസിൻ ടൊയലറ്റിലേക്ക്‌ അൽപം നീക്കിവെചാൽ നന്നാകും. ആർഭാടങ്ങൾ ഒഴിവാക്കി ഏകദേശം 7.5 ലക്ഷത്തിനു നിർമ്മാണം പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ നന്നാകും.ചെറിയ പ്ലോട്ടിനു അനുയോജ്യം.

7 comments:

paarppidam said...

പാർപ്പിടത്തിൽ ഒരു ചെറിയ വീടിന്റെ പ്ലാൻ കൊടുത്തിട്ടുണ്ടേ!!

Anonymous said...

ഏതു തരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം എന്നു കൂടി പറഞ്ഞാല്‍ നന്നയിരുന്നു,

പ്രിയ said...

അടുക്കളയും കക്കൂസും അടുത്തടുത്ത് (അതും ഇഷ്ടം പോലെ സ്ഥലം ഉള്ള പ്ലാനില്‍ ) ഒത്തിരി മോശം ആണ്

അടുക്കളയും കിണറും ഉള്ള സൈഡില്‍ toilet ഒഴിവാക്കുകയല്ലേ നന്ന്

paarppidam said...

വില കൂടിയ ടൈലുകൾ,ഇലക്ടിക്കൽ ഫിറ്റിങ്ങുകൾ,സ്പെഷ്യൽ കളർ ഉള്ള റ്റോയ്ലറ്റ് ഫിറ്റിങ്ങുകൾ എന്നിവ.പിന്നെ എലിവേഷനിലെ അനാവശ്യമായ മോഡികൾ.

പ്രിയ കണ്ടിരിക്കാം ഒരു പക്ഷെ പുറത്തേക്കുള്ള വാതിൽ തുറന്നാൽ അത് ടോയലറ്റിന്റെ വാതിലിനെ മറക്കുന്നത്. പിന്നെ ടോയലറ്റിന്റെ വാതിൽ സദാ തുറന്നിടിലല്ലോ? ഇനി നിരബന്ധമണേൽ ആ ഡോറ് പുറത്തേക്ക് തുറക്കുന്ന രീതിയിൽ ആക്കാവുന്നതാണ്.സ്റ്റെപ്പ് അലപം നീളം കൂടുതൽ കൊടുത്താൽ മതി.
മറ്റൊരു കാര്യം സ്ത്രെകൾക്ക് ഉപയോഗിക്കുവാൻ എന്ന പേരിൽ മിക്കവാറും വീടുകളിൽ ഇത്തരം ഒരു ചെറിയ റ്റൊയ്ലറ്റ് അടുക്കളയുടെ സമീപത്ത് പലരുംനിരബന്ധപൂർവ്വം കൊടുക്കാറുണ്ട്.അതു കൊണ്ട് ഞാൻ ഇക്കര്യത്തിൽ ഉള്ള തെരുമാനം നിങ്ങൾ സ്ത്രീകൾ തന്നെ തീരുമാനിക്കുവാൻ വിട്ടുതരുന്നു.

യാമിനിമേനോന്‍ said...

ചെറുതെങ്കിലും നന്നായിരിക്കുന്നു. എന്നാല്‍ ആ കര്‍പോര്‍ച്ച് ഒരു അപാകതയായി തോന്നുന്നു. അത് ഒഴിവാക്കിയാല്‍ ഈ വീട് കൂടുതല്‍ ഭംഗിയുള്ളതാവും.

ഏരിയ ചുരുക്കുന്നതിലഉം പരമാവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിലും താങ്കള്‍ ഒരു മിടുക്കന്‍ തന്നെ.

ഈ ബാത്രൂമില്‍ ബാത്ത് ടബ്ബ് വെക്കുവാന്‍ എത്ര വലിപ്പം കൂട്ടേണ്ടി വരും? ഇപ്പോള്‍ ബാത്ത് ടബ്ബ് ഒരു ഫാഷന്‍ അല്ല അല്ലെ? അല്ലെങ്കില്‍ തന്നെ മലയാളികള്‍ക്ക് അത്തരം കാര്യങ്ങള്‍ പ്രദര്‍ശനത്തിനല്ലാതെ ഉപയോഗത്തിനല്ലല്ലോ?

കിച്ചന്‍ ചെറുത് ആയതു കൂടുതല്‍ നന്നായി.ചെറിയ ഇച്ചണില്‍ വര്‍ക്ക് ചെയ്യുവാന്‍ കൂടുതല്‍ സൌകര്യമാണ്.പിന്നെ കിച്ചണിനകത്ത് ഒരു ചെറിയ ടേബിള്‍ കൂടെ കൊടുത്തുകൂടെ? കിച്ചണ്‍ ഒരു റൊമാന്റിക്ക് ടച്ചില്‍ ചെയ്യുക.തിരക്കിനിടയില്‍ മലയാളി ജീവിതത്തെ മറന്നു പോകുന്ന കാലമായതുകൊണ്ട് പറഞ്ഞതണ്.

ഈ പ്ലാന്‍ വാഷ്റ്റു അനുസരിച്ചല്ല അല്ലെ?

പാഞ്ചാലി :: Panchali said...

ഇപ്പോളാണ് ഈ ബ്ലോഗ് കണ്ടത്. ഇത് പലര്‍ക്കും സഹായമാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല!
അഭിനന്ദനങ്ങള്‍!
യാമിനി മേനോന്‍, മാസ്ടെര്‍ ബാത്ത് റൂമില്‍ വലതു വശത്തും മറ്റേ ബാത്ത് റൂമില്‍ ഇടതു വശത്തും കൊടുത്തിരിക്കുന്നത്‌ ടബ് ആണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ പറ്റിയത്! അതോ ഇനി കിച്ചനു അടുത്തുള്ള ആ ചെറിയ ടോയ്ലറ്റിലും ടബ് വേണമെന്നാണോ യാമിനി ഉദ്ദേശിച്ചത്?
:)

paarppidam said...

ബാത്രൂമിൽ ഏറ്റവും ചുരുങ്ങിയത് 180x210സൈസ് ഉണ്ടെങ്കിലേ ബാത് ടബ്ബ് കൊടുക്കാറുള്ളൂ.വിശാലമായ ഭാത്രൂ‍മുകളിൽ ടബ്ബ് കൊടുക്കുന്നതാണ് ഭംഗിയും പ്രായോഗികതയും.റ്റബിനകത്ത് കയറിന്ന് തിടുക്കത്തിൽ ഷവർ അല്ലാതെ എത്ര മലയാളികൾ ശരിയാം വണ്ണം ബാത്ടബ്ബ് ഉപയോഗിക്കുന്നുണ്ട്? വളരെ ചുരുക്കം പേരേ ഇത് ഉപയോഗിക്കുന്നുള്ളൂ.ഷോക്ക് വേണ്ടി ഒരു ടബ്ബ് കൊടുക്കുന്നതിൽ കാര്യമില്ല.

ഇപ്പോൾ പ്രചാരം കൂടുതത്ഷവർ ക്യുബിക്കിളൂകൾക്കാണ്.


എന്റെ മിക്ക പ്ലാനുകളിലും കിച്ചണിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ഇടം നൽകുവാൻ ശ്രമിക്കാറുണ്ട്.

പിന്നെ റൊമാൻസ്, അത് കേവലം മൊബൈൽ ഫോണിലേക്ക് ചുരുക്കുവാൻ വ്യഗ്രതപെടുന്നവർ ആയി മാറുകയല്ലെ മലയാളി.ഭാര്യാ ഭർത്താക്ക്ന്മാരുടെ സ്വകാര്യത എന്നാൽ അത് സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒളിച്ചോ‍ടൽ ആയും സ്വയം ഒർര തുരുത്തുണ്ടാക്കി അതിൽ കഴിയലാണെന്നും തെറ്റിദ്ധരിക്കുന്നവർ ഒത്തിരിയുണ്ട്.എന്നാൽ പരസ്പരം മനസ്സിലാക്കാനും പങ്കുവെക്കുവാന്നും പങ്കാളികൾക്ക് ഒരിടം അനിവാര്യമാണ് എന്നതാണ് സത്യം.

കമന്റുകൾക്ക് നന്ദി

E-pathram

ePathram.com