Thursday, November 27, 2008

ഗൃഹനിർമ്മാണവും സാമ്പത്തീക മാന്ദ്യവും

കമ്പോള വ്യവസ്ഥിതിയുടെ പരീക്ഷണ ശാലയാണിന്ന് കേരളം. വസ്ത്രമായാലും,പാർപ്പിടമായാലും,ഭക്ഷണമായാലും കമ്പോളത്തിന്റെ ശക്തമായ പുറംതോടിനെ ഭേധിച്ച് പുറത്തുകടക്കുവാൻ മലയാളിയുടെ മനസ്സിനു കഴിയുന്നില്ല. പാർപ്പിട നിർമ്മാണ രംഗം ഇന്ന് ട്രന്റുകളുടെ വിശാലാമായ മേച്ചിൽ പുറങ്ങൾ മലയാളിക്ക് മുമ്പിൽ തുറന്നിടുന്നു. അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സാധിക്കാതെ ഈയ്യാം പാറ്റകളെ പോലെ മലയാളി കടമെന്ന അഗ്നിനാളത്തിലേക്ക് പറന്നടുത്ത് സ്വയം ഉരുകുന്നു. നാലോ അഞ്ചോ പേർ വരുന്ന ഒരു ശരാശരി മലയാളികുടുമ്പത്തിനു എന്തിനു ഇരുപതു ലക്ഷം രൂപക്ക് മുകളിൽ ചിലവിടണം? ആർഭാടത്തിന്റെ അവസാനവാക്കാവണം നഗരത്തിന്റെ നടുക്കാകണം സ്വന്തം വീടെന്ന് ചിന്തിച്ച് ഭീമമായ കടംവരുത്തിവെക്കുന്നവൻ സ്വയം അനർഥമാണ് വരുത്തിവെക്കുന്നത്.

ആഗോള സാമ്പത്തീക പ്രതിസന്ധി കേരളത്തേയും ബാധിക്കും എന്ന് കേരളത്തിന്റെ ധനമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു.പ്രവാസികളെ സംബന്ധിച്ച് ആഗോള സമ്പത്തീക പ്രതിസന്ധി ഇരുതല മൂർച്ചയുള്ള വാളാണ്.ഗൾഫുമേഘലയിൽ ഉണ്ടാകുന്ന പ്രതിസന്ധി അവന്റെ ബിസിനസ്സിനെ/ജോലിയെ സാരമായി ബാധിക്കും. എണ്ണയുടെ വില കുറയുകയും കൺഷ്ട്രക്ഷൻ,റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ തോതിൽ ഇടിവൂ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവാസി മലയാളിയുടെ അവസ്ഥ തീർത്തും ആശങ്കാജനകം ആണ്.ഈ ഒരു അവസ്ഥയിൽ ജോലി നഷ്ടപ്പെട്ടാൽ കേരളം പോലെ ഒരു നാട്ടിൽ ഇക്കൂട്ടർ എന്തു ചെയ്യും?
സ്വന്തം വീടിനായും അടുത്ത തലമുറക്ക് ഒരു നിക്ഷേപമെന്ന നിലയിലും പ്രവാസികൾ ഇന്ന് കേരളത്തിലെ നിർമ്മാണ മേഘലയിൽ ചിലവിടുന്നത് കോടികൾ ആണ്. (ഇതിൽ പലർക്കും തങ്ങളുടെ നിക്ഷേപത്തിന്റെ യദാർഥ മൂല്യവും തങ്ങൾ ചിലവിടുന്ന് തുകയും തമ്മിലുള്ള അന്തരം പോലും അറിയില്ല എന്നാണ് തോന്നുന്നത്) എന്നാൽ ഒരു സാമ്പത്തീക മാന്ത്യം വന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന വിലക്ക് ഒരു പക്ഷെ കൈവശം ഉള്ള പ്രോപ്പർടികൾ വിറ്റു പോകണം എന്നില്ല.അത്തരം സാഹചര്യത്തിൽ കയ്യിൽ/ബാ‍ങ്കിൽ ലിക്വിഡ് ക്യാഷ് ഇല്ലെങ്കിൽ ജീവിതം ദുസ്സഹമായിരിക്കും.

താമസിക്കാനാണെങ്കിൽ ലളിതമായ ആർഭാടങ്ങളില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കുന്നതാകും ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾക്ക് പ്രത്യേകിച്ച് ഇടത്തരക്കർക്ക് അഭികാമ്യം. ബേക്കർജിയെപ്പോലുള്ള മഹാന്മാർ ചിലവുകുറഞ്ഞ ഉത്തമമായ നിരവധി മാതൃകകൾ നമുക്ക് മുമ്പിൽ നിർമ്മിച്ചുവച്ചിട്ടാണ് പോയത്.അത്തരം മാതൃകകളെ പിന്തുടരുവാൻ ശ്രമിച്ചാൽ പാർപ്പിട നിർമ്മാണ രംഗത്തെ അനാവശ്യമായ ചിലവുകൾ നമുക്ക് ഒഴിവാക്കാം.പ്രകൃതിക്കും അതുതന്നെയാണ് നല്ലത്.

നല്ല ഒരു ഡിസൈനറൂടെ ഉപദേശപ്രകാരം മികച്ച പണിക്കാരെ തിരഞ്ഞെടുത്ത് കൃത്യമായ പ്ലാനിങ്ങോടെ മാത്രം വീടുനിർമ്മിക്കുവാൻ ആരംഭിക്കുക.മറ്റുള്ളവർ അല്ല നിങ്ങൾ പണിയുന്ന വീട്ടിൽ താമസിക്കുന്നത് അതുകൊണ്ടുതന്നെ അന്യന്റെ “സൌകര്യങ്ങൾ”ക്കല്ല നിങ്ങളുടെ ആവശ്യങ്ങൾക്കും സാമ്പത്തീക സ്ഥിതിക്കും ആയിരിക്കണം പ്രാധാന്യം നൽകേണ്ടത്.
വീടു നിർമ്മാണത്തിൽ ഇന്നു മരം,ഫ്ലോറിങ്ങ്,ഇൽക്ട്രിക്കൽ എന്നിവക്കായി ചിലവിടുന്നത്.തെക്കുതന്നെ വേണം എന്ന നിർബന്ധം ഒഴിവാക്കുക.പൊളിക്കുന്ന പഴയ കെട്ടിടങ്ങളുടെ ഉരുപ്പടികാളിൽ നിന്നും പരമാവധി പ്രയോജനപ്പെടുത്തുക. ഫ്ലോറിങ്ങിനു ചിലവുകുറഞ്ഞ ടൈൽ തിരഞ്ഞെടുക്കാം.തൽക്കാലം ടൈലിനു പകരം നല്ല “കരി” (ഓക്സൈഡ്) ഇട്ട് ഫിനിഷ് ചെയ്താലും കുഴപ്പം ഒന്നും സംഭവിക്കീല്ല.ആവശ്യത്തിനുമാത്രം “ ഇലക്ടിക്ക് പോയന്റുകൾ”നൽകുക. ചുമരിൽ പുട്ടിയിട്ട് മിനുക്കിയില്ലേലും കുഴപ്പം ഇല്ലെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക.

മനസ്സമാധാനത്തോടെ സ്വന്തം വീട്ടിൽ കഴിയൂവാൻ പരമാവധി കടബാധ്യതകൾ ഒഴിവാക്കുക തന്നെ ആയിരിക്കും ഏറ്റവും ഉചിതമായ നടപടി.സാമ്പത്തീക മാന്ത്യം ഒക്കെ മാറി നിക്ഷേപങ്ങൾക്ക് അവസരം വരും അതിനായി ഇന്ന് കടം വാങ്ങി എന്തിനു സ്വസ്ഥത കളയണം?

പിന്മൊഴി: ചായകുടിക്കുവാൻ ചായലത്തോട്ടം വാങ്ങണോന്ന് പണ്ടുള്ളവർ ചോദിക്കാറുണ്ട് അതു തന്നെ ആണെന്നിക്കും ചോദിക്കാനുള്ളത് വല്ലപ്പോളും “ചന്ദ്രനിൽ പോകണം“ എന്ന് കരുതി എല്ലാ സൌകര്യങ്ങളും ഉള്ള താമസം സുലഭമാണെങ്കിൽ പിന്നെ അവിടെ വീടു നിർമ്മിക്കണോ/വാങ്ങണോ?
ഇത് ആരെയെങ്കിലും ഭയപ്പെടുത്തുവാനോ അല്ലെങ്കിൽ ആരെയെങ്കിലും ഇകഴ്ത്തിക്കാണിക്കുവാനോ എഴുതിയ കുറിപ്പല്ല.പ്രവാസികളുടെ നന്മക്ക്വേണ്ടിമാത്രം.

6 comments:

സോജന്‍ തോമസ് said...

Great article

നമ്മൂടെ ലോകം said...

സുന്ദരവും ശാന്തവുമായ ഗ്രാമം വെടിഞ്ഞു സിറ്റിയിലെ കോണ്‍ഗ്രിറ്റു സൌധങ്ങളി ചേക്കെറുന്ന ധാരാളം ആളുകളെ അറിയാം. ഒരു ഫ്ലാറ്റിനു 30 ലക്ഷം മുതല്‍ മുകളിലേക്കു എത്ര ലക്സം വരെ വേണമെങ്കിലും പോകാം. 30-40 കൊല്ലം കഴിയുമ്പോഴേക്കും ഇതു ഇടിഞ്ഞുപൊളിഞ്ഞു വീഴും, അത്തരത്തിലുള്ള വര്‍ക്കാണു നമ്മുടെ നാട്ടില്‍ നടക്കുന്നതു. പിന്നെ കക്കൂസ് നിറഞ്ഞു അതിന്റെ ശല്യം, വെള്ള മില്ല-സുരക്ഷാഭീഷണി ഇതെല്ലാം കൂടാതെ 4 ചുവരുകള്‍ക്കുള്ളില്‍ അല്പം നേരായ ശുദ്ധവായു പോലും ത്യജിച്ചു സ്വയം “സാവധാനമുള്ള ആത്മഹത്യയിലെക്കു” പൊങ്ങച്ചത്തിന്റെ പേരില്‍ പോകുന്നവരോട് സഹതപിക്കുക!

സെന്റിനു 1- 1/2 ലക്ഷം രൂപവിലയുള്ളിടത്തു ആണു ഈ സ്ഥിതി. ഇവിടെ തന്നെ 3-4- സെന്റു സ്ഥലം വാങ്ങി 10-15 ലക്ഷം മുടക്കി ഒരു കെട്ടിടം പണിയിപ്പിച്ചാല്‍ അത് ഒരു 100% ഉറപ്പുള്ള ഒരു നിക്ഷേപവും സ്വതന്ത്രമായി നമ്മുടെ ഇഷ്ടത്തിനു ഉപയോഗികാനും സാധിക്കും.

കണ്ണു തുറക്കൂ - പെങ്ങച്ചക്കാരെ.... നിങ്ങളെ കുപ്പിയിലിറക്കാന്‍ ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ്മാഫിയകളും കുറ്ക്കന്റെ കണ്ണുമായി നടക്കുന്നുണ്ട്.സിറ്റികളിലെ ഉദ്യോഗ്ഗസ്ഥര്‍ക്കു ഇതു സഹിച്ചേ മതിയാകൂ.അവര്‍ക്കു വേറെ വഴിയില്ല. എന്നാല്‍ ഗ്രാമം വെടിഞ്ഞു വരുന്നവരെ എന്തു വിളിക്കണം?

പലതുകൊണ്ടും മിടുക്കരായ മലയളി “പൊങ്ങച്ചത്തിനു” ഒട്ടും പിന്നിലല്ല. അമേരിക്കാക്കാര്‍ ഇതുപോലെ ഈസി ലൈഫ് നയിച്ചിരുന്നവര്‍ല്ലായിരുന്നോ- ഈ സാമ്പത്തികപ്രശ്നം വന്നതോടെ മികവരും ഒരു പാഠം പഠിച്ചു - ജീവിതചിലവു ചുരുക്കാന്‍ തുടങ്ങി. യൂറോപ്പില്‍ കാറുകള്‍ ഉപേക്ഷിച്ചു 5-8 കിലൊമീറ്റര്‍ ദൂരെ പോയി ജോലി ചെയ്യുന്നവര്‍ സൈക്കിളില്‍ പോകാന്‍ തുടങ്ങി.

എല്ലാത്തിനും സായിപ്പിന്റെ വാലേല്‍ തൂങ്ങുന്ന മലയാളി ഇതു കൂടി പഠിച്ചാല്‍ എത്ര നന്നായേനെ?

paarppidam said...

പിന്മൊഴി: ചായകുടിക്കുവാൻ ചായലത്തോട്ടം വാങ്ങണോന്ന് പണ്ടുള്ളവർ ചോദിക്കാറുണ്ട് അതു തന്നെ ആണെന്നിക്കും ചോദിക്കാനുള്ളത് വല്ലപ്പോളും “ചന്ദ്രനിൽ പോകണം“ എന്ന് കരുതി എല്ലാ സൌകര്യങ്ങളും ഉള്ള താമസം സുലഭമാണെങ്കിൽ പിന്നെ അവിടെ വീടു നിർമ്മിക്കണോ/വാങ്ങണോ?

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് മുകളിലെ പരാമർശത്തെ നിശിദമായി വിമaർശിച്ചു..ഒരു പക്ഷെ അദ്ദേഹത്തെപോലെ നിരവധി പേർ ഉണ്ടാകാം.പ്രിയ സുഹൃത്തുക്കളെ ജനിച്ചനാടും അയല്പക്കവും ഒക്കെ വിട്ട് വൻനഗരങ്ങളിൽ അന്യരെപോലെ സ്വയം തീർക്കുന്ന മതിലുകൾക്കുള്ളിൽ കിട്ടുന്ന “സ്വകാര്യത” എന്നത് സ്വാർഥ്തയുടെ സൃഷ്ടിയാണ്.

ബന്ധങ്ങളും സൌഹൃദങ്ങളും പണത്തിനെ അളവുകോലാക്കി മാത്രം ജീവിക്കുന്നവർക്കിടയിൽ ഒരു നാൾ ഒറ്റപ്പെടുമ്പോൾ ആത്മഹത്യയെ അഭയ്ം പ്രാപികേണ്ടതായി വരും.

സാമ്പത്തീക പ്രതിൻസന്ധി മലയാളി സ്വയം തിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണീ കുറിപ്പ് ഇട്ടത്.ഇതിനോടകം ഇതിനെ വിമർശിച്ച് പലlരും എന്നോട് സംസാരിച്ചു കഴിഞ്ഞു. ഒരേ സ്വരമായിരുന്നു ഇവർക്കൊക്കെ.ഇനി കാലം തെളിയിക്കട്ടെ....

കമന്റിട്ട സുഹൃത്തുക്കൾക്ക് നന്ദി.

paarppidam said...

30-20 varshatteh kaathiripponnum venda suhruthe ithokke idinju poliyaan

poor-me/പാവം-ഞാന്‍ said...

Some body has to puncture the bubbkle! All Tv vaalaas and magazines encourage the consuming of costly and avoidable materials and trends whish push an average malayaly to debt trap....
Some body has to start by living a simple life . but it has to start from the top....

Anonymous said...

പ്രവാസികൾ സൂക്ഷിക്കുക തന്നെ വേണം.ആഗോള പ്രതിസന്ധിയുടെ കാലത്ത് ചിലർ തങ്ങളുടെ പ്രതിസന്ധിയെ മറികടക്കുവാൻ നിങ്ങളെ കുടുക്കിൽ ചാടിക്കും.ഇപ്പോൾ കയ്യിലുള്ള പണം കയ്യിൽ തന്നെ വെക്കുന്നതാണ് ബുദ്ധി.ഉള്ള കാശും ഭാക്കി കടം വാങ്ങിയും വല്ലവനും പറയുന്നതുകേട്ട് ചളിക്കുണ്ടിൽ സ്ഥലം വാങ്ങുകയോ അവിടെ പണിത വീട് വാങ്ങുകയോ ചെയ്താൽ പിന്നീട് ദുഖിക്കേണ്ടിവരും...

E-pathram

ePathram.com