Monday, October 20, 2008

ക്ഷമയും കലയും ചേർത്ത് ബോൺസായ്


ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും ഇന്റർ നെറ്റിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചവരോടും.

പ്രക്രിതിയിലെ മരങ്ങളുടെ വളർച്ചമുരടിപ്പിച്ച ചെറുപതിപ്പുകൾ ഒറ്റക്കോ കൂട്ടമായോ വളർത്തുന്ന ഒരു “കല”യാണ് ബോൺസായ്. ക്ഷമയും കലാവാസനയും ഉണ്ടെങ്കിൽ മാത്രവ്രക്ഷത്തിന്റെ എല്ലാവിധ ഗുണങ്ങളും പ്രത്യേകതകളും ഈ ചെറുമരങ്ങളിലേക്ക് കൊണ്ടുവരുവാൻ നമുക്ക് സാധിക്കും.മാത്രവിക്ഷത്തിന്റെ സ്വഭാവമനുസരിച്ച് സമയാ സമയങ്ങളിൽ പൂക്കുകയും കായ്ക്കുകയും ഇലപൊഴിയുകയും ചെയ്യുന്ന ബോൺസായ് മരങ്ങൾ ഒരു കൌതുകം തന്നെയാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ചൈനയിലാണ് ബോൺസായിയുടെ ഉൽഭവം എന്ന് പറയപ്പെടുന്നു.ഏതാണ്ട് ആ കാൽഘട്ടത്തിൽ തന്നെ ജെപ്പാനിലും,കൊറിയയിലും മറ്റും ഇതിനു വൻ പ്രചാരം ഉണ്ടായി.

ആൽ,പുളി,മാവ്,പൂമരം,സപ്പോട്ട,ബെഞ്ചമിൻ,നാരകം,നെല്ലി,ബോഗൺ വില്ല,മുള,കള്ളിച്ചെടി എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും ബോൺസായി ആക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന മരങ്ങൾ.ഇതിൽ തന്നെ ആൽ മരത്തിന്റെ വിവിധ ഇനങ്ങളോടാണ് ആളുകൾക്ക് കൂടുതൽ താല്പര്യം.

പൊക്കം അനുസരിച്ച് ബോൺസായിയെ തരം തരം തിരിക്കുന്നത് ഒരു രീതിയാണ്.2.5-7.5 സെന്റീമീറ്റർ പൊക്കമുള്ളവയെ ടൈനി എന്നും,13-25 സെനീമീറ്റർ വരെ ഉയരം ഉള്ളവയെ സ്മോൾ വിഭാഗത്തിൽ പെടുത്തിയിരിക്കുമ്പോൾ മീഡിയത്തിൽ വരുന്നത് 40 സെന്റീമീറ്റർ വരെ പൊക്കം ഉള്ളവയെ ആണ്.തുടർന്ന് വരുന്ന മീഡിയം ലാർജിൽ 40-60 സെന്റീമീറ്റർ ഉയരം ഉള്ളവയെ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനു മുകളിൽ 120 സെന്റീമീറ്റർ വരെ ഉള്ളവ ലാർജ് വിഭാഗത്തിൽ പെടുന്നു.

വളർത്തുന്ന രീതിക്കനുസരിച്ച് തരംതിരിക്കുന്നത് കൂട്ടായി ഒരു വനത്തിന്റെ പ്രതീതിയുണ്ടാക്കുന്നവ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ വേരുകൾ പറ്റിപ്പിടിച്ച് വളരുന്നത്, പടർന്ന് പന്തലിച്ച് “വൻ വ്രിക്ഷമായി” നിൽക്കുന്നത്,കാറ്റത്ത് ഒരുവശത്തേക്ക് ചരിഞ്ഞ് നിൽക്കുന്നപോലെയുള്ളത്,ഒരു ഭാഗം ഉണങ്ങിയത് എന്നിങ്ങനെ ആണ്. (ഇനിയും കൂടുതൽ രീതികൾ ഉണ്ടത്രെ)

ബോൺസായ് ഉണ്ടാക്കുവാൻ:
ബോൺസായ് നിർമ്മിക്കുവാൻ ആദ്യപടിയായി ചെയ്യേണ്ടത് തങ്ങൾക്ക് ഇഷ്ടപ്പെട്ട മരവും വളത്തെണ്ടരീതിയും നിശ്ചയിക്കുക എന്നതാണ്. അതിനുശേഷം അനുയോജ്യമായ വ്രക്ഷത്തൈ ശേഖരിക്കണം.മരപ്പൊത്തുകൾ,മതിലുകൾ,തുടങ്ങി കെട്ടിടങ്ങളുടെയും മറ്റും വശങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന ചെടികളെ ശേഖരിക്കുന്നതായിരിക്കും നന്നാവുക. ഇങ്ങനെ ലഭിക്കാത്തപക്ഷം അനുയോജ്യമായ ആക്രിതിയുള്ള കൊമ്പുകൾ മാത്രവ്രക്ഷത്തിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത് എടുക്കുകയും ആകാം. സ്വാഭാവികമായ വളർച്ചയെ മുരടിപ്പിക്കുവാൻ ആയി അവയെ താശ്ചകുറഞ്ഞ ചട്ടിയിൽ മണൽ,ചകിരി,പാറ/ചരൽ എന്നിവയുടെ മിശ്രിതം നിറച്ച് അതിൽ നടുക. വർഷത്തിൽലൊരിക്കലെങ്കിലും ഈ മിശ്രിതം മാറ്റുക. മറ്റു ചെടികൾക്ക് നൽകുന്നതിലും കുറച്ച് വെള്ളം ഒഴിച്ചാൽ മതിയാകും. ചട്ടിക്ക് ആവശ്യത്തിനു ദ്വാരങ്ങൾ ഇട്ടില്ലെങ്കിൽ വേരു ചീഞ്ഞുപോകുവാൻ സാധ്യതയുണ്ട്. ഇന്റോർ ചെടികളാണെങ്കിൽ ഇടക്ക് പുറത്ത് വച്ച് സൂര്യപ്രകാസം കൊള്ളിക്കുന്നത് നല്ലതാണ്.അതുപോലെ സൂര്യപ്രകാശം ഏതെങ്കിലും വശത്തുനിന്നും ലഭിക്കുന്ന ഇടത്താണ് ചെടിവച്ചിരിക്കുന്നതെങ്കിൽ അതിന്റെ വളർച്ച ആ ദിശയിലേക്ക് പോകുന്നത് ശ്രദ്ധിക്കണം.

ചെടി നട്ട് അത് വളരുവാൻ തുടങ്ങിയാൽ അതിന്റെ കൊമ്പുകൾ സമയാ സമയങ്ങൾ പ്രൂൺ ചെയ്യേണ്ടതുണ്ട്.അതുപോലെ കൊമ്പുകളുടെ ആക്രിതി നിയന്ത്രിക്കുവാൻ ചെമ്പ് കമ്പിയോ അലുമിനിയം കമ്പിയോ ഉപയോഗിച്ച് മുൻ നിശ്ചയിച്ച രീതിയിൽ കൊണ്ടുവരാം. തടിയിൽ കമ്പി ചുറ്റുന്നത് പഴമ തോന്നിപ്പിക്കുവാൻ ഉപകരിക്കും, പക്ഷെ അത് മരത്തിന്റെ തടിയിൽ പൂണ്ടുപോകാതെ ശ്രദ്ധിക്കണം.പേരാൽ പോലെ തടിയിൽ നിന്നും വേരു തഴേക്ക് വളരുന്നവയെ പ്രത്യേകം ശ്രദ്ധിക്കണം. റോക്കിനു മുകളിൽ വേരുകൾ പടരുന്ന രീതിയിൽ ബോൺസായ് ചെയ്യുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആദ്യം പാറയുടെ മേലെ ചെടിവച്ച് ചുറ്റും മണ്ണും മറ്റു മിശ്രിതങ്ങളും നിറക്കുക. തുടർന്ന് വേരുകൾ വളർന്ന് ഇറങ്ങുമ്പോൾ ഈ ഭാഗത്തെ മണലും മറ്റു മിശ്രിതങ്ങളും മാറ്റിയാൽ മതി.ഈ വേരുകളെയും മേല്പറഞ്ഞ രീതിയിൽ കമ്പികൊണ്ട് ചുറ്റി ആക്രിതിയും പഴമയും വരുത്താവുന്നതാണ്. ചട്ടികൾ വീടിനു പുറത്ത് മണൽ ഉള്ളയിടത്താണ് സൂക്ഷിക്കുന്നതെങ്കിൽ ബോൺസായി മരത്തിന്റെ വേരുകൾ ചട്ടിയിലെ ദ്വാരങ്ങൾ വഴി പുറത്തേക്ക് വളരുന്നത് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അത് മണ്ണിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്ത് തഴച്ചുവളരുവൻ ഉള്ള സാധ്യതയുണ്ട്.
വർഷങ്ങളുടെ പ്രയത്നം കൊണ്ടുമാത്രമേ ഒരു നല്ല ബോൺസായ് ഉണ്ടാക്കിയെടുക്കുവാൻ പറ്റൂ. പതിറ്റാണ്ടുകളുടേയുംനൂറ്റാണ്ടുകളൂടേയും പഴക്കമുള്ള ബോൺസായ്കൾ ഉണ്ട്.പ്രായം കൂടും തോറും ഇവയുടെ മൂല്യവും വർദ്ധിക്കുന്നു. ഈ കുഞ്ഞൻ മരങ്ങൾ പല സ്ഥാപനങ്ങളിലേയും ഇന്റീരിയറിന്റെ ഭാഗമായി ഇടം പിടിച്ചിരിക്കുന്നു. പെട്ടെന്ന് വളർത്തീയെടുക്കാൻ പറ്റാത്തതിനാൽ ബോൺസായ്ക്ക് ഇന്ന് മാർക്കറ്റിൽ നല്ല ഡിമാന്റുണ്ട്.വലിയ മുതൽ മുടക്കില്ലാത്തതും അധികം സമയം ചിലവിടണ്ടാത്തതുമായ ഒരു വരുമാന മാർഗ്ഗമായി ബോൺസായിയെ കാണാവുന്നതാണ്,ഇതിനായി ടെറസ്സോ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഇടമോ ഉപയോഗിക്കാം. വ്യാവസായികമായി വളർത്തിയില്ലെങ്കിലും ഒന്ന് ശ്രമിച്ചാൽ സ്വീകരണമുറിയിലോ കോർട് യാഡിലോ അലങ്കാരത്തിനായി ഒരു ബോൺസായി സ്വന്തായി ഒരുക്കാവുന്നതാണ്.

ചൈനയിലും, ജപ്പാനിലും മറ്റും പാരമ്പര്യമായി അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതും, വിവാഹ സമ്മാനമായി നൽകുന്നതുമെല്ലാം പ്രചാരത്തിൽ ഉണ്ടായിരുന്നത്രെ!

വാൽമൊഴി:സ്വാഭാവികമായ വളർച്ചമുരടിപ്പിച്ച് നിയന്ത്രണങ്ങളോടെ വളർത്തുന്ന ബോൺസായിയെ എതിർക്കുന്നവരും വ്രിക്ഷങ്ങളോടുള്ള ക്രൂരതയാണിതെന്ന് പറയുന്നവരുമായ പ്രക്രിതി സ്നേഹികൾ ഉണ്ട്.

16 comments:

paarppidam said...

പ്രിയ സുഹ്രത്തുക്കളെ റ് എന്ന അക്ഷരം ടൈപ്പുചെയ്യുവൻ ഏതുകീ ആണെന്ന് ആരെങ്കിലും പറഞ്ഞ്തന്നാൽ ഉപകാരം.
സസ്നേഹം
എസ്.കുമാർ

കണ്ണൂരാന്‍ - KANNURAN said...

r^ - ഋ

പ്ലാന്‍‌, പട്ടിവളര്‍ത്തല്‍ ഇപ്പൊ ബോണ്‍സായിയും.. :) കൊള്ളാം...

കണ്ണൂരാന്‍ - KANNURAN said...

vr^ksham - വൃക്ഷം
prakr^thi - പ്രകൃതി

സുല്‍ |Sul said...

നല്ല ലേഖനം.

ഒരിക്കല്‍ മുരിങ്ങാമരം ബോണ്‍സായ് ആക്കാന്‍ ശ്രമിച്ചത് ഓര്‍ത്തുപോയ്. (പെട്ടന്ന് വളര്‍ച്ചയെത്തുമല്ലോ അതിന് വേണ്ടി:))

റ് എന്നു ടൈപാന്‍ shift+r മതി.
വ്രിക്ഷം = വൃക്ഷം = vr^ksham.

-സുല്‍

ബീരാന്‍ കുട്ടി said...

റ്‌ എന്ന് വരുവാൻ - R~.

അപ്പു said...

നല്ല ലേഖനം. ഒരു പാടു കാര്യങ്ങള്‍ മനസ്സിലായി.

ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്റേറേഷനാണൊ ടൈപ്പിങ്ങിനു ഉപയോഗിക്കുന്നത്? അതല്ല, കീമാനോ വരമൊഴിയോ ആണെങ്കില്‍ ഇവിടെ ഒന്നു നോക്കൂ
എല്ലാ അക്ഷരങ്ങളുടെയും കീസ്ട്രോക്കുകള്‍ ഉണ്ട്.

paarppidam said...

കണ്ണൂരാനേ പ്ലാൻ, പട്ടിവളർത്തൽ,ബോൺസായി ഇതൊക്കെ ഒരു രസമല്ലേ?
പിന്നെ പ്ലാൻ മാത്രം ആയാൽ ആൾക്കാർക്ക് ബോറടിക്കില്ലെ?

പിന്നെ “തൃശ്ശൂർ” എന്ന് കീമാൻ വച്ച് എങ്ങനെ എഴുതുമെന്ന് വിഴമിച്ചിരിക്കായിരുന്നു. എന്തായാലും പറഞ്ഞു തന്ന കണ്ണൂരാനും,സുല്ലിനു,ബീരനും,അപ്പുവിനും നന്ദി.

Sankar said...
This comment has been removed by the author.
Sankar said...

ബോണ്‍സായ് ഒരുതരം ക്രൂരത അല്ലേ?
വളരാന്‍ അനുവദിക്കാതെ ഒരു വന്‍ മരത്തെ കഷ്ടപെടുത്തുന്ന ഒരു ക്രൂരത.
എനിക്കെന്തോ അങ്ങനെ തോന്നുന്നു.
പാവം ആ മരം ഇത്രമാത്രം കൊതിക്കുന്നുണ്ടാകും ഒന്നു വലുതാകാന്‍ വേണ്ടി.
നിലാവും മഴയും എല്ലാം ഇഷ്ടപെടുന്ന കുമാര്‍ ചേട്ടന്‍ ഇത് ഇഷ്ടപെടുന്നുണ്ടോ?

nardnahc hsemus said...

നന്നായി,

പണ്ട് സാജന്റെ ബ്ലോഗിലും ഇങ്ങനെ ഒന്നു വായിച്ചിട്ടുണ്ട്

:)

ഏതു അക്ഷരത്തിനുമുകളിലും ചന്ദ്രക്കല വരുവാന്‍ ഈ " ~ "കീ അതിനു ചേര്‍ന്ന് അമര്‍ത്തിയാല്‍ മതി!

കുമാരന്‍ said...

ഒത്തിരി ഇഷ്ടപ്പെട്ടു ഈ വിവരങ്ങള്‍.
എനിക്ക് താല്‍പര്യമുള്ള വിഷയമായിരുന്നു ഇത്

paarppidam said...

ബ്ബോൺസായ്

ഇവിടെ ആയിരിക്കും ആ പറഞ്ഞ സംഗതി...

ഒന്ന് പോയി നോക്കുക നന്നായി വിവരിച്ചിരിക്കുന്നു.

Anonymous said...

സുമേഷ് പറഞ്ഞ സാജന്റെ പോസ്റ്റ് ഇവിടെ യാണ്, പുള്ളി ഫോട്ടോസ് ആണ് കൂടുതല്‍ ഇടുന്നത്.

smitha adharsh said...

നല്ല പോസ്റ്റ്...എനിക്കൊരുപാട് ഇഷ്ടമാണ് ഈ ബോന്‍സായികളെ.എവിടെക്കണ്ടാലും നോക്കി നില്ക്കും.

ജുജുസ് തളിക്കുളം said...

മനുഷ്യനോളം സ്വാര്‍ത്ഥയുള്ള ഒരു ജീവി ഈ ലോകത്ത് ഉണ്ടോ മാഷെ.. അവന്‍ അവണ്ടെ സുഖസൌകര്യത്തിനായി എല്ലാ പക്ഷി-മ്യഗാദികളെയും കാല്‍ക്കീഴില്ലാക്കി മുന്നേറി... പിന്നെയും മുന്നോട്ട് പൊയപ്പോള്‍ ദോണ്ടെ..കോറെ വന്‍മരങ്ങള്‍ തലയും ഉയര്‍ത്തി നില്‍ക്കുന്നു..പിന്നെ ഒന്നും ആലോചിച്ചില്ല..ഓം ഹ്രീം കുപ്പിലാവട്ടെ..അങ്ങനെ ബോണ്‍സായി മരങ്ങള്‍ ഉണ്ടായി..ലേഖനം നന്നായിട്ടുണ്ട്.അച്ഛന്‍‌ടെ എതിര്‍പ്പ് കണക്കക്കതെ,10 വര്‍ഷം മുന്‍പ് ഞാനും ഒരു പേരാല്‍ ചെടിചെട്ടില്‍ വെച്ചിരുന്നു(ബാലരമയില്‍ അതിനെ കുറിച്ച് ഉണ്ടായിരുന്നു).പക്ഷെ അതിനെ ശ്രദ്ധിക്കാറില്ല,ഇടയ്ക്ക് വേര് മുറിക്കും. ഇന്നും രണ്ട് ഇലയും രണ്ട് തണ്ടുമായി ഒരു മാറ്റവും ഇല്ലാതെ കിഴക്കെപ്പുറത്ത് അതങ്ങ് നില്‍ക്കുന്നുണ്ട്.

paarppidam said...

ശാന്തം പാപം...അതും പേരാലിനോട്...കഷ്ടം..മാ ജൂജിഷാദാ!

E-pathram

ePathram.com