Thursday, October 09, 2008

നിലാവൊഴുകുന്ന വീട്നല്ല നിലാവുള്ള രാത്രിയിൽ ഇലക്ട്രിക്ക് ബൾബുകളുടെ പ്രകാശമില്ലാതെ ചന്ദ്രന്റെ പാൽ‌വെളിച്ചം പരന്നൊഴുകുന്ന അകത്തളങ്ങൾ ഉള്ള ഒരു വീടിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കിയേ.തിരക്കുപിടിച്ച ആധിഉനിക ജീവിതത്തിൽ മനസ്സിനു സ്വസ്തതയും സമാധാനവും നൽകുവാൻ ഇത്തരം വീടുകൾക്ക് കഴിഞ്ഞേക്കും.ഇതിനായി വീടിനകത്ത് ചെറിയ ഒരു നടുമുറ്റം നൽകിയാൽ മാത്രം മതി.

മൂന്നു കിടപ്പുമുറികളോടുകൂടിയ “കേരളീയ ശൈലിയിൽ” ഒരു വീടെന്ന് പറയുന്ന ഒത്തിരി ആളുകൾ ഉണ്ട്. അത്തരക്കാർക്കു വേണ്ടി ഒരു “സൈഡ് മുറ്റവും“ ചരിഞ്ഞ മേൽക്കൂരയും മുഖപ്പും ചാരുപടിയും കൊടുത്ത് ഡിസൈൻ ചെയ്ത വീടാണിത്.വായു സഞ്ചാരം യഥേഷ്ടം ലഭിക്കാവുന്ന വിധത്തിൽ ആണ് ഈ വീടിന്റെ ഡിസൈൻ.കോർടുയാഡ് ഉള്ളതിനാൽ വായുവും വെളിച്ചവും ഇതിനകത്ത് യഥേഷ്ടം ലഭ്യമാകും.കോർട്യാഡിൽ ചെറിയ കല്ലുകളോ ചെടികളോ വച്ച് അലങ്കരിക്കാം. ചൂടുള്ള മാസങ്ങളിൽ ഇവിടെ വെള്ളം ഒഴിച്ചുകൊടുത്തൽ വീടിനകത്ത് തണുപ്പ് അനുഭവപ്പെടും. ഡ്രോയിങ്ങ് റൂമിനും ഡൈനിനും കണക്റ്റീവായിട്ടാണ് കോർടുയാഡ് ഒരുക്കിയിരിക്കുന്നത്.കൂടാതെ നടുമുറ്റത്ത് പെയ്തിറങ്ങുന്നത് നിലാവായാലും മഴയായാലും കിടപ്പുമുറിയിൽ നിന്നും ഉള്ള വലിയ ജനൽ തുറന്നിട്ടാൽ നിങ്ങൾക്ക് അത് കിടന്നുകൊണ്ടുതന്നെ ആസ്വദിക്കാം.സ്വകാര്യതക്ക് ജനൽ കർട്ടൻ ഇടുകയും ആകാം.ഇതൊരു പ്രത്യേക അനുഭവം ആയിരിക്കും എന്നതിനു സംശയം ഇല്ല.

പോർച്ചിൽ നിന്നും കയറുന്നത് വരാന്തയിലേക്കാണ്.സാധാരണയിൽ നിന്നും വ്യത്യസ്ഥമായി വലിയ നീളൻ വരാന്ത ഒഴിവാക്കിയിരിക്കുന്നു എന്നാൽ അവിടെ ചാരുപടി നൽകുന്നതിനുള്ള സ്ഥലം ഉണ്ട്താനും.ലിവിങ്ങ് റൂമിൽ പരമാവധി സ്പേസ് ഉപയോഗപ്രദമാക്കുവാൻ “സി” ആക്രിതിയിൽ ആണ് ഇരിപ്പിട സംവിധാനമ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങ് ഏരിയായിൽ ക്രോക്കറി ഷെ‌ൽ‌ഫിനുള്ള സ്ഥാനം പ്രത്യേകം ഒരുക്കിയിരിക്കുന്നു.

രണ്ടു കിടപ്പുമുറികളിൽ വാർഡ് റോബ് സൌകര്യം ഒരുക്കിയിരിക്കുന്നു. ഒരു കോമ്മൺ അടക്കം മൂന്നു ടോയ്ലറ്റുകൾ.അതിൽ ഡ്രൈ ഏരിയായും വെറ്റ് ഏരിയായും വേർതിരിച്ചിരിക്കുന്നു.ആധുനിക സൌകര്യങ്ങൾ ഒരുക്കാവുന്ന ഒരു അടുക്കളയും.അതിനോടു ചേർന്നു സ്റ്റോറേജ് സ്പേസും ഉണ്ട്.ഇവിടെ സ്റ്റോറിന്റെ വാതിൽ നെറ്റ് ഉള്ള ഇരുമ്പ് ഫ്രേമിൽ ചെയ്താൽ നന്നായിരിക്കും സ്റ്റോറ് റൊoഒമിൽ വായുവും വെളിച്ചവും നിർബന്ധമാണ്.ഇല്ലെങ്കിൽ പൂപ്പൽ സാധ്യത കൂടും.ഇനി അല്പംകൂടെ നന്നാക്കുവാൻ സ്റ്റോറിനോടു ചേർന്നുള്ള റ്റോയ്‌ലറ്റിന്റെ റൂഫ് താഴ്ത്തി വാർത്ത് അവിടെ വെന്റിലേറ്റർ നൽകുകയും ആകാം. പുറത്ത് കിച്ചൺ-2ൽ വിറക് അടുപ്പ് സജ്ജീകരിച്ചിരിക്കുന്നു. വാഷിങ്ങ് മെഷീനിനുള്ള സൌകര്യവും അവിടെ ഒരുക്കാം.കിച്ചൺ-2നു പുറത്ത് അമ്മിയും മറ്റും ഇടുവാൻ ഒരു ചെറിയ ഏരിയായും ഉണ്ട്.

കാവി/ബ്രിക്ക് റെഡ് നിറത്തിലുള്ളടൈലും ചുമരിനു ഐവറികളറും നൽകിയാൽ നന്നായിരിക്കും.കൂടാതെ ബെഡ്രൂമുകളിൽ ഒരു ചുമരിനു അല്പം കടും നിറങ്ങൾ ആകാം.കോർടുയാഡിന്റെ വിന്റോ വരുന്ന ചുമരിൽ അല്പം ഹരിതാഭനൽകിയാൽ കൂടുതൽ നന്നാകും.ബാത്രൂമിലെ ടൈലുകൾക്കിടയിൽ അല്പം സ്പെഷ്യൽ കളറുകൾ മിക്സ് ചെയ്ത് ഒട്ടിക്കുകയും ആകാം.

1644 + പോർച്ച് 119 (1763)ചതുരശ്രയടി വിസ്തീർണ്ണമുള്ളതാണീ വീട്. ചിലവ് ഏകദേശം 16 ലക്ഷം മുതൽ മേളിലോട്ട് പ്രതീക്ഷിക്കാം.
വാൽമൊഴി:കോർടുയാഡ് നൽകിയാൽ വീടിനകത്ത് കള്ളൻ കയറും,ഇടിമിന്നുമ്പോൾ അപകടം സംഭവിക്കും എന്നൊക്കെ ആളുകൾ പറഞ്ഞേക്കാം. അത് കാര്യമാക്കണ്ട.കള്ളൻ കയറാതിരിക്കുവാൻ കോർട്യാഡിന്റെ മേൾഭാഗത്ത് സംവിധാനം ഒരുക്കിയാൽ മതി

14 comments:

paarppidam said...

നല്ല നിലാവുള്ള രാത്രിയിൽ ഇലക്ട്രിക്ക് ബൾബുകളുടെ പ്രകാശമില്ലാതെ ചന്ദ്രന്റെ പാൽ‌വെളിച്ചം പരന്നൊഴുകുന്ന അകത്തളങ്ങൾ ഉള്ള ഒരു വീടിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കിയേ.തിരക്കുപിടിച്ച ആധിഉനിക ജീവിതത്തിൽ മനസ്സിനു സ്വസ്തതയും സമാധാനവും നൽകുവാൻ ഇത്തരം വീടുകൾക്ക് കഴിഞ്ഞേക്കും.ഇതിനായി വീടിനകത്ത് ചെറിയ ഒരു നടുമുറ്റം നൽകിയാൽ മാത്രം മതി.

Kaippally കൈപ്പള്ളി said...

ഈ planന്റെ elevation കൂടിയുണ്ടെങ്കിൽ നന്നായിരുന്നു.

അനൂപ് തിരുവല്ല said...

:)

Anonymous said...

HAI,
why you are not publishing elevation? is this plan follows vaasthu rules?

nice blog.. keep it up

paarppidam said...

പതിവുപോലെ ഇത്തവണയും തിരക്കെന്ന് പറയുന്നു എന്റെ കൈപ്പിള്ളീ.

.3d ചെയ്യണേൽ സമയം വേണ്ടേ?
എലിവേഷൻ ഇല്ലാതെ പൂർണ്ണത വരില്ല എന്ന് സമ്മതിക്കുന്നു.

എലിവേഷൻ ഇപ്പോൾ എങ്ങനെ ചെയ്തുവന്നാലും ചരിച്ചുവാർത്ത് ഓടുവെക്കുക എന്ന ഒരു രീതിയാണിപ്പോഴും ശരാശരി മലയാളിക്ക്. നമ്മുടെ ബ്ലോഗ്ഗും ആർഭാടപൂർവ്വം വീടുപണിയുന്നവർക്കു ചേരുന്ന വിധത്തിൽ അല്ലല്ലോ?

പലപ്പോഴും നാട്ടിൽ നിന്നും ഡ്രോയിങ്ങ് ചെയ്തു ഇങ്ങോട് അയക്കുകയാണ് പതിവ്, പല പ്ലാനിനും കടപ്പാട് എന്റെ ശ്രീമതിയോടാണ്.....
അനൂപിനു അനോണിക്കും താങ്ക്സ്..

പിന്നെ വായനക്കാരോട് ഒരു അഭ്യർഥന...ഈ ബ്ലോഗ്ഗിൽ ഇടുന്ന പോസ്റ്റുകൾ നോക്കുന്ന കൂട്ടത്തിൽ വല്ല അപാകതകളും കണ്ടാൽ ദയവായി ചൂണ്ടിക്കാണിക്കുക.

കേരളത്തിൽ പലയിടങ്ങളിൽ ആയി വീടുകൾ നിർമ്മിക്കുന്നവർ എന്നെ അറിയിക്കാറുണ്ട്.അവർക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു.

Kaippally കൈപ്പള്ളി said...

Elevation ഉണ്ടാക്കാനാണെങ്കിൽ ഇങ്ങോട്ടു വിടു. ഞാനുണ്ടാക്കിത്തരാം.

പിന്നെ ഓടിന്റെ കാര്യം. നാട്ടിൽ ഞങ്ങൾക്ക് ഇതിന്റെ ചില്ലറ കച്ചവടങ്ങളൊക്കെയുണ്ടോ. അതുകൊണ്ടു ഓടിനെ കുറ്റം പറയരുതെ. ജീവിച്ചുപോട്ടെ.

paarppidam said...

ennaal e-mail ayachuthaa maashe..
paarppidam@gmail.com

കുമാരന്‍ said...

ഞാനൊന്നു തീരുമാനിച്ചു.
വീടു കെട്ടുമ്പോള്‍ അതു നിങ്ങളുടെ പ്ലാന്‍ പ്രകാരം ആയിരിക്കും. ഈയിടെയായി ഞാന്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് വീടുകളെക്കുറിച്ചാണു. ഒത്തിരി നന്ദി. ഇത്തരം നല്ല പോസ്റ്റുകള്‍ മെനക്കെട്ടിരുന്നു എഴുതുന്നതിനു.

Ajith said...

Mashe....

Its good one... A Very helpful blog to whom who are dreaming to construct a home. This blog will be referred to all my kit & Kins.

I liked it very much because there is some soul in the creations. The mind's eye, view and finally the poetic mind earns you a good mark. Wish you all the success.

paarppidam said...

കമന്റിനു നന്ദി..പിന്നെ അജിത്തേ മനസ്സിലെ ആശയത്തിനനുസരിച്ച് ഈ ബ്ലോഗ്ഗ് ഒരുക്കുവാൻ കഴിഞ്ഞിട്ടില്ല.മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം...

ചെറിയനാടൻ said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.

ഇന്നാണിതു കണ്ണില്പെട്ടത്.

ഞാനും ഒരു വീടിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.

നിലവിലുള്ളതിൽ അൽ‌പ്പം ഭേദഗതി വരുത്തിച്ചെയ്യണോ അതോ ഇടിച്ചുകളഞ്ഞ് പുതിയതുണ്ടാക്കണോ എന്നാണ് കൺഫ്യൂഷൻ

പിന്നെ, താങ്കളുടെ കൊടുത്തിരിക്കുന്ന പ്ലാനുകളിൽ തീർന്നു വരുമ്പോൾ ആകുന്ന ഏകദേശ ചിലവുകൾ കൂടി കാണിച്ചാൽ ഉപകാരമായിരുന്നു.

ആശംസകൾ. പിന്നീടു കോണ്ടാക്ട് ചെയ്യാം.

paarppidam said...

നന്ദി...പുതിയതു പണിയണോ പഴയ്തു മോഡിഫൈ ചെയ്യണോ എന്ന് ഒരു വിദഗ്ദനുമായി ആലോചിച്ച്‌ ഉറപ്പിചതിനു ശേഷം തീരുമാനം എടുക്കുക..മോഡിഫിക്കേഷന്റെ ഒരു പ്ലാൻ തയ്യാറാക്കുക എന്നിട്ട്‌ നിലവിലുള്ളതിനെ മോഡിഫൈചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും അക്കമിട്ട്‌ എഴുതി പരിശോധിക്കുക..

കഴിഞ്ഞദിവസം ഞാൻ ഏതോ ഒരു ബ്ലോഗ്ഗിൽ ഇട്ട പോസ്റ്റ്‌ തന്റെ പ്രത്യയശാസ്ത്രവുമായി (ഇടതു) യോജിക്കുന്നില്ല എന്ന ചിന്തയിൽ അദ്ദേഹത്തിനു ഞാൻ വരച്ചുകൊടുത്തതും പണിപൂർത്തിയായയിക്കൊണ്ടിരിക്കുന്നതുമായ വീടിനെ കുറിച്ച്‌ "അത്‌ ആകെ മോശം ആയീന്നാ ആളുകൾ പറയുന്നേ" എന്ന് അറിയിച്ചപ്പോൾ ഞാൻ ഇടുന്ന അഭ്പ്രായങ്ങലോടും ഉള്ള ആളുകളുടെ മനസ്സിലിരിപ്പ്‌ മനസ്സ്ലായി.അഭ്യസ്ഥ വിദ്യനായ അദ്ദേഹത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്തയോട്‌ എനിക്ക്‌ സഹതാപവും...ഈ വ്യക്തി പ്രസ്തുത പ്ലാൻ പലർക്കും കാണിച്ച്‌ നന്നായി എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ്‌ വീടുപണി ആരംഭിചത്‌.ഇന്നത്‌ ഫ്ലോറിങ്ങ്‌ സ്റ്റേജിൽ ആണ്‌.

ഞാൻ ഒരു രാഷ്ടീയപാർട്ടിയുടേയും വക്താവാകുവാൻ ഉദ്ദേശിക്കുന്നില്ല...എന്നാൽ ഒരു സമൂഹത്തിൽ കാണുന്ന സംഗതികളോട്‌ ഒരു പൗരൻ എന്ന നിലയിൽ എന്റെ യുക്തിക്കനുസരിച്ച്‌ പ്രതികരിക്കുന്നു എന്നേ‍ൂള്ളൂ.

പ്രത്യയശാസ്ത്രത്തെ അനുകൂലിക്കാത്തതിന്റെ/വിമർശിചതിന്റെ പേരിൽ സ്വന്തം വിയർപ്പ്‌ കൊണ്ടുണ്ടാക്കിയ വീടിനെ കുറ്റം പറയുന്നവർ/സമാന മനസ്കർ ദയവായി വീടിന്റെ ഡിസൈനിങ്ങിനു എന്നെ സമീപിക്കാതിരിക്കുക.

ജാതിയും,മതവും,കുലവും,സാമ്പത്തീകവും നോക്കിയല്ല ഞാൻ സൗഹൃദങ്ങൾ സൂക്ഷിക്കുന്നതും കെട്ടിടം ഡിസൈൻ ചെയ്യുന്നതും.അതെന്റെ തൊഴിലാണ്‌.അതു ഞാൻ പരമാവധി ഭംഗിയാക്കുവാൻ ശ്രമിക്കും.എന്നെ സംബന്ധിച്ച് ഞാൻ ഡിസൈൻ ചെയ്യുന്ന ഓരോ വീടും അതു നിർമ്മിക്കുന്നവരേക്കാൾ അധികം പ്രിയപ്പെട്ടതാണ്....

ചെറിയനാടൻ said...

തീർച്ചയായും സുഹൃത്തേ,

ഒരു കവിക്ക് തന്റെ കവിതപോലെയും ചിത്രകാരന് തന്റെ ചിത്രം പോലെയും പ്രിയപ്പെട്ടതാണ് ഒരു വാസ്തുശില്പിക്ക് താൻ രൂപകൽ‌പ്പന ചെയ്യുന്ന വീട്. മൂന്നായുസ്സിൽ സുകൃതം ചെയ്തവനേ ഒരു വീടുപണിയാൻ ഭാഗ്യം കിട്ടൂ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഉണ്ടാക്കപ്പെടുന്ന ഒന്നിനെ ഫോർപ്യൂപ്പിൾ പറയുന്നത് കേട്ട് കുറ്റം പറയുന്നത് സ്വന്തം കുഞ്ഞിനെക്കുറിച്ച് മോശമായി ആരെങ്കിലും പറയുന്നത് കേട്ട് അതിനെക്കൊണ്ടുക്കളയുന്നതു പോലെയാണ്. സാരമില്ല മാഷേ, ചിലരുടെ പൊതു സ്വഭാവം അങ്ങനെയാണ്, ആരെക്കൊണ്ടും നന്നാക്കാനാവില്ല.

ഇപ്പോൾ എവിടെയാണ്? ഏതായാലും പലർക്കും ഇതു തീർച്ചയായും ഉപകാരപ്രദമായിരിക്കും.

ആശംസകൾ...

അതുപോലെ ഓരോ ഡിസൈനും ഉദ്ദേശമാകുന്ന തുകകൂടി കാണിക്കുമെങ്കിൽ നന്നായിരുന്നു.

paarppidam said...

നന്ദി,
അയാൾ ഒരു പാർടിമൌലീകവാദിയായതിനാൽ ആണ് സ്വന്തം വീടിനെ തള്ളിപ്പറഞ്ഞതെന്ന് എനിക്ക് ഉറപ്പുണ്ട്,മറ്റു കാരണങ്ങൾ ഒന്നും ഞാൻ കാണുന്നില്ല....

പലതിലും ചിലവാകുന്ന ഏകദേശം തുക എഴുതുവാൻ ശ്രമിക്കാറുണ്ട്.പിന്നെ ചില പ്രോജക്ടുകൾ ഇതിൽ കൊടുത്ത തുകയിലും കുറവിൽ തീരുന്നു.അതു മെറ്റീരിയത്സിന്റേ വിiലയും,ജോലിക്കാരുടെ കൃത്യനിഷ്ടയുടേയും വീടുനിർമ്മിക്കുന്ന ആളുടെ ആത്മാർഥത,അയാളുടെ അളിയൻ,അമ്മാനച്ചൻ, അനിയൻ, മറ്റു ബന്ധുക്കൾ എന്നിവരുടേ അനാവശ്യമaഅയ ഇടപെടലും “വിദഗ്ദോപദേശവും,പിടിവാശിയും”ഇല്ലെങ്കിൽ ചിലവു കുറയും.കൃത്യമായ ബഡ്ജറ്റ് പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നല്ല ഒരു പ്ലാനിങ്ങിൽ സമയബന്ധിതമായി ഉദ്ദേശിക്കുന്ന ഡിസൈനിലും,മെറ്റീരിയലിലും മാറ്റമില്ലതെ നടത്തിയാൽ ഒരുവിധം വീടൊക്കെ 700-800 രൂപപ്ക്ക് ചതുരശ്രയടിയിൽ തീരും..

E-pathram

ePathram.com