

പാർപ്പിടത്തിൽ മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ഒരു വീടിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഏകദേശം 106 ചതുരശ്രമീറ്റർ ഉള്ള ഈ വീടിന്റെ ചിലവ് ഏകദേശം 7.65 ലക്ഷം രൂപയാണ്.(ചിത്രം അയച്ചുതന്നതിനു ശേഷമാണ് നിർമ്മാണം പൂർത്തിയായത്). തറയിൽ ഇട്ടിരിക്കുന്നത് വിക്ടിഫൈഡ് ടെയിൽ( ചതുരശ്രയടിക്ക് 40 രൂപ)ലും ടോയ്ലറ്റുകളിൽ ഏകദേശം 24 രൂപവരുന്ന ഫ്ലോർ ടെയിലും ആണ് ഉപയോഗിച്ചിരിക്കുന്നത്.സാധാരണ പെയ്റ്റിങ്ങ് മാത്രമേ ചെയ്തിട്ടുള്ളൂ വാൾപുട്ടി ഇട്ടിട്ടില്ല. വാതിലിനും ജനലിനും മറ്റും കുന്നിവാക പിങ്കോട എന്നീ മരങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. മഴവെള്ള സംഭരണിക്കും ഓവർഹെഡ്ഡ് വാട്ടർ ടാങ്കിനും സിന്റെക്സിന്റെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും ടാങ്കുകൾ സ്ഥാപിച്ചു.നിലവാരം ഉള്ള കേബിൾ ഉപയോഗിച്ചുകൊണ്ടും എന്നാൽ അത്യാവശ്യത്തിനുമാത്രം പോയിന്റുനൽകിക്കൊണ്ടും വയറിങ്ങിൽ ചിലവു ചുരുക്കിയിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ തീരദേശ വാസിയായ ഉദയകുമാറിന്റെ വീടാണിത്.കോർട്യാർഡ് ഒഴിവാക്കി അവിടം സ്റ്റഡി ഏരിയാ അക്കിയിരിക്കുന്നു എന്നത് മാത്രമാണ് പ്ലാനിൽ നിന്നും വ്യത്യാസം വരുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ സഹകരണവും ഈ വീടിന്റെ നിർമ്മാനപ്രവർത്തനത്തിൽ എടുത്തുപറയേണ്ട ഒരു ഘടകമാണ്. ജോലിസമയത്ത് മൊബെയിൽഫോൺ ഉപയോഗിക്കുന്നതിൽ നിന്നും മേസ്തിരിയും എഞ്ചിനീയറും തൊഴിലാളികളെ കർശനമായി വിലക്കിയിരുന്നു.

4 comments:
ഇതിന്റെ നിർമ്മാണ മേൽനോട്ടം ആരായിരുന്നു എന്ന് ചോദിക്കരുത്..വ്യക്തിപരമായ കാരണത്താൽ ഉടമസ്ഥന്റേയോ എഞ്ചിനീയറുടേയോ കൂടുതൽ വിവരങ്ങൾ നൽകുന്നില്ല.
വീട് പണി തുടങ്ങുന്നവര്‍ക്ക് ഒരു വഴികാട്ടിയാണീ ബ്ലോഗ്.
സാധാരണക്കാര്‍ക്ക് ഉപകാരപ്രഥമാകുന്ന താങ്കളുടെ ഈ ബ്ലോഗിനു എല്ലാ ആശംസകളും. ചാനലുകളില്‍ കാണിക്കുന്ന വീടുകള്‍ ധൂര്‍ത്തിന്റെ പര്യായങ്ങളായി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ താങ്കളുടെ ഉദ്യമം എന്തു കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.
നല്ല ഉദ്യമം. മുഴുവന്‍ കണ്ണോടിച്ചിട്ട് അഭിപ്രായം അറിയിക്കാം. തുടരുക.
ഈ ചോര്‍ച്ചയുടെ കാര്യം പറഞ്ഞപ്പോള്‍ പണ്ട് ഒരു മൂത്താശ്ശരി പറഞ്ഞത് ഓര്‍മ്മ വരുന്നു. "ഇത്രയും ലക്ഷങ്ങള്‍ ചിലവാക്കി ഒരു വീട് വെയ്ക്കാമെങ്കില്‍ കുറച്ചു കുഞ്ഞിച്ചട്ടി വാങ്ങാന്‍ എന്താ ഇത്ര ബുദ്ധിമുട്ട്"
Post a Comment