വീണ്ടും ഒരു ഓഗസ്റ്റ് പതിനഞ്ച് വന്നെത്തിയിരിക്കുന്നു.പതിറ്റാണ്ടുകൾക്ക് മുമ്പ് ത്യാഗത്തിന്റെയും സഹനത്തിന്റേയും ഒടുവിൽ ലഭിച്ച സ്വാത്രന്ത്രത്തിന്റെ അന്ന് അഭിമാനപൂർവ്വം ത്രിവർണ്ണ പതാകയേന്തി ഭാരതത്തിന്റെ തെരുവുകളിൽ സ്വാതന്ത്രം ആഘോഷിച്ചവന്റെ സന്തോഷം, അത് ഊഹിക്കുവാൻ പോലും കഴിയുന്നില്ല.
അന്ന് സ്വാതന്ത്രത്തിന്റെ ആദ്യപൊൻ പുലരി കണ്ടുണർന്ന ഭാരതീയന്റെ മനസ്സല്ല ഇന്നത്തെ കോടികൾകൊണ്ട് ജനാതിപത്യത്തെ വിലക്കുവാങ്ങുന്നത് ചാനലിൽ കണ്ടു രസിക്കുന്നവന്റെ മനസ്സ്.രക്തവും ജീവിതവും കൊടുത്ത് ആ പോരാളികൾ നേടിത്തന്ന സ്വാതന്ത്രത്തെ കേവലം ചിലരുടേ നേട്ടങ്ങൾക്കായി വിറ്റുതുലക്കുമ്പോൾ നാം നിസ്സഹായരായി നോക്കി നിൽക്കുന്നു. പാളലമന്റിൽ കോടികൾകൊണ്ട് അമ്മാനമാടി നേടിയ വിജയത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ ആണവക്കരാീൽ ഒപ്പിട്ടുകൊണ്ട് അമേരിക്കക്ക് വിധേയത്വം പ്രഖ്യാപിക്കുന്ന ഈ വേളയിൽ കുനിഞ്ഞ ശിരസ്സോടെ ഒരു നിസ്സഹായനായ ഭാരതീയന്റെ സ്വാതന്ത്ര ദിനാശംശകൾ. വീര സ്വാതന്ത്ര സേനാനികളേ അർഹതയില്ലെങ്കിലും ലജ്ജയോടെ അപേക്ഷിക്കുന്നു ഞങ്ങൾക്ക് മാപ്പുതരിക.
വന്ദേ മാതരം..
(സ്വാതന്ത്ര സമരസേനാനികൾ അഭിമാനത്തോടെ മതവും ജാതിയും കുലവും നോക്കാതെ പട്ടിണിയും പീഠനങ്ങളും വകവെക്കാതെ ഉറച്ച ശബദത്തിൽ ചൊല്ലിയ വന്ദേ മാതരം പോലും ചൊല്ലുവാൻ ലജ്ജിക്കുന്ന ബൻസുകാറേൽ പറക്കുന്ന ഇന്നത്തെ വർഗ്ഗീയ പ്രമാണിമാർക്ക് കഴിയാത്തത് അന്യൻ ജീവിതം തുലച്ചുനേടിത്തന്ന സ്വാതന്ത്രത്തിന്റെ വില അറിയാത്തതുകൊണ്ടുമാത്രമാണ്)
Thursday, August 14, 2008
Subscribe to:
Post Comments (Atom)

3 comments:
സ്വാതന്ത്ര്യ ദിനാശംസകള്
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ ആണവകാറാഇൽ ഒപ്പുവെച്ചു എന്ന് കേട്ടപ്പോൾ അത്യധികമായ വ്യസനം തോന്നു. അതും തുടരെ തുടരെ ബാങ്കുകളും ധനകാര്യസ്ഥപാനങ്ങളും ഷെയർമാർക്കറ്റും പൊളിഞ്ഞുകൊണ്ടിരിക്കുന്ന എന്തുചെയ്യണം എന്നറിയാതെ നെട്ടോട്ടമോടുന്ന അമേരിക്കയുമായി.
thank u for your visit
Post a Comment