Wednesday, July 30, 2008
ചലച്ചിത്രകാരൻ ഭരതന് പാർപ്പിടത്തിന്റെ ഓർമ്മാഞ്ജലി.
പത്തുവർഷം മുമ്പ് നമ്മെ വിട്ടുപോയ ചലച്ചിത്രകാരൻ ഭരതന് പാർപ്പിടത്തിന്റെ ഓർമ്മാഞ്ജലി. ഭരതേട്ടൻ ഭാക്കിവെച്ചുപോയ ഒരു പിടി നല്ല ചിത്രങ്ങളും ചലച്ചിത്രകാവ്യങ്ങളും നമ്മുടെ ഓർമ്മകളിൽ എന്നും നല്ല മിഴിവുള്ള ചിത്രമായി അദ്ദേഹത്തെ നിലനിർത്തും. ഒരു പൂരക്കമ്പക്കാരനായ ഞാൻ ഇന്നും ഉത്രാളിപൂരത്തിനു പോകുമ്പോൽ എന്റെ കണ്ണുകൾ അറിയാതെ ആ താടിക്കാരനെ ആ പൂരക്കമ്പക്കാരനെ തിരയാറുണ്ട്
Subscribe to:
Post Comments (Atom)

8 comments:
നഷ്ടങ്ങളുടെ പത്തുവര്ഷങ്ങള്..:(
ഓട്ടുപാറ ബസ്റ്റാന്റില്‍ നിന്നും വാഴാനി റോഡിലൂടെ യാത്ര തുടങ്ങുമ്പോള്‍ തന്നെ മനസ്സിലോടിയെത്തുന്ന ഓര്‍മ്മ ഭരതന്റെയും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെയുമാണ്.
ഈയിടെ കൊണ്ടയൂരില്‍ പോയപ്പോഴും ഭരതന് മനസ്സിലെത്തി..കേളി ചിത്രീകരിക്കാനായി
അദ്ദേഹം അവിടെയെത്തിയതിന്റെ ഓര്‍മ്മകള്‍..
മലയാളസിനിമയുടെ നികത്താവാത്ത നഷ്ടം
ഇതൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ...നന്ദി...
ഓര്‍മ്മകളുടെ പാഥേയം
സത്യം..സത്യം...ആ നഷ്ടം ശ്രീകുട്ടിക്കും,സിദ്ധുവിനും,ലളിത ചേച്ചിക്കും മാത്രമല്ല...മലയാള സിനിമക്ക് മുഴുവനാണ്..
ഭരതന് അനുസ്മരണം ഇപ്പോള്‍ തൃശൂരില്‍ നടന്നു കൊണ്ടിരിക്കുന്നു .......
ഞാന്‍ വിവാഹം കഴിഞ്ഞ നാളില്‍ ഭാര്യയുടെ വീട്ടില്‍ നിന്നും അവളുമായി നടക്കാനിറങ്ങുമ്പോള്‍ എങ്കക്കാട്ടിലുള്ള, ഭരതന്റെ വീടെത്തിയാല്‍ അഭിമാനത്തോടെ അവള് പറയും... “ദേ, നോക്കിയേ... ആ കാണുന്നത്താ.. ഭരതന്റെ വീട്..“ പക്ഷെ ഒരിക്കല്‍ പോലും ഭരതനേയൊ, ചേച്ചിയേയൊ കണ്ടിട്ടില്ല.
Post a Comment