Wednesday, July 02, 2008

മഴവെള്ളം സംഭരിക്കുക.

ഈ വര്‍ഷം അല്‍പം കുറവാണെങ്കിലും പൊതുവെ നല്ല മഴലഭിക്കുന്ന സംസ്ഥാനമാണല്ലോ കേരളം.എന്നാല്‍ അതുപോലെ തന്നെ ചില വര്‍ഷങ്ങളില്‍ കേരളം കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കാറുമുണ്ട്‌.ഒന്നുമനസ്സുവെച്ചാല്‍ നാം പാഴാക്കിക്കളയുന്ന മഴവെള്ളം സംഭരിച്ച്‌ ഒരുപരിധിവരെ ഈ പ്രശ്നം ഒഴിവാക്കാവുന്നതേ ഉള്ളൂ. കെട്ടിടനിര്‍മ്മാണചട്ടം അനുസരിച്ച്‌ കേരളത്തില്‍ പുതുതായി പണിയുന്ന (നൂറു ചതുരശ്രമീറ്ററില്‍ കൂടുതല്‍ പ്ളിന്ത്‌ ഏരിയ ഉള്ള) കെട്ടിടങ്ങള്‍ക്കെല്ലാം മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.ഇതു കൂടി ഉണ്ടെങ്കില്‍ മാത്രമേ കെട്ടിടത്തിനു നമ്പര്‍ അനുവദിക്കൂ എന്നാണ്‌ പറയുന്നത്‌ എങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല എന്നതാണ്‌ സത്യം.ലക്ഷങ്ങള്‍ മുടക്കി വീടുനിര്‍മ്മിക്കുന്നവര്‍ പോലും അതിണ്റ്റെ കൂടെ അല്‍പംകൂടെ പണം ചിലവാക്കി ഒരു മഴവെള്ള സംഭരണി നിര്‍മ്മിക്കുവാന്‍ എന്തുകൊണ്ടോ മടികാണിക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ക്കശനിലപാടെടുത്ത്‌ ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തണം.

മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പുവഴി താഴെ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണ ടാങ്കിലേക്ക്‌ എത്തിക്കുന്ന ലളിതമായ ഒരു സംഗതിയാണിത്‌.പൈപ്പില്‍ ഒരു ഫില്‍റ്ററും ആദ്യം പെയ്യുന്ന മഴവെള്ളം ഒഴിവാക്കുവാന്‍ ഒരു ടാപ്പും ,മഴവെള്ളസംഭരണി നിറഞ്ഞാല്‍ വെള്ളം പുറത്തുപോകുവാന്‍ ഒരു "ഓവര്‍ഫ്ളോ പൈപ്പും" സ്ഥാപിക്കണം.ഫെറോസിമെണ്റ്റില്‍ നിര്‍മ്മിച്ചതോ അല്ലെങ്കില്‍ റെഡിമെയ്ഡായി വാങ്ങാന്‍ ലഭിക്കുന്ന "പ്ളസ്റ്റിക്‌" ടാങ്കിലോ മഴവെള്ളം ശേഖരിക്കാവുന്നതാണ്‌.ഇത്തരം സംഭരണികള്‍ക്ക്‌ നിര്‍ബന്ധമായും അടപ്പുണ്ടായിരിക്കണം. സൂര്യപ്രകാശം നേരിട്ട്‌ പതിക്കാതിരിക്കാനും പക്ഷികള്‍ കാഷ്ടിക്കാതിരിക്കാനും മറ്റു രീതിയില്‍ ഉള്ള പൊടിപടലങ്ങളോ കരടോ വീഴാതിരിക്കാനും ഇത്‌ ഉപകരിക്കും.ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളം ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കും. കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.

കേരളം അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മാര്‍ച്ചുമുതല്‍ മെയ്‌ അവസാനം വരെയുള്ള കാലയളവില്‍ ചുരുങ്ങിയ പക്ഷം കുടിക്കാനെങ്കിലും ഈ വെള്ളം ഉപയോഗപ്പെടും.ടാങ്കറില്‍ കൊണ്ടുവരുന്ന വെള്ളവും ബോട്ടിലില്‍ നിറച്ച വെള്ളം വാങ്ങിക്കുന്നതിലും ആദായകരവും ആരോഗ്യകരവും ഈ വെള്ളം തന്നെ ആയിരിക്കും.

2 comments:

അത്ക്കന്‍ said...

കുമാരന്‍ മാഷേ....,
ഒരു കൂര ണ്‍‌ടാക്കാന്‍ കുറെ കാലായി കാത്തിരിക്കുന്നു.
കൌശലം ണ്‍‌ടായാല്‍ പോരല്ലൊ കയ്യില് കാശും വേണ്ടേ..
ഞാനൊരു പ്രാരാബ്ദക്കാരനായ പ്രവാസിയാണ്. ഈ അവധിക്കാലത്തൊരു പാര്‍പ്പിടം ഒരുക്കണമെന്നുണ്ട്.
ഞാനും ഭാര്യയും നാലു പെണ്മക്കളും അടങ്ങിയ കുടുമ്പത്തിന് തല ചായ്ക്കാന്‍ ഒരു ചിലവ് കുറഞ്ഞ തരത്തില്‍ ഒന്ന് തരപ്പെടണം. അതിന് ഞാന്‍ ആരെയാ‍ണ് സമീപിക്കേണ്ടത്.താങ്കളുടെ നിര്‍ദ്ദേശം പ്രതീക്ഷിക്കുന്നു.

ഞാന്‍ മുംസിയുടെ നാട്ടുകാരനാണ്. ഷാര്‍ജയില്‍ ജോലി ചെയ്യുന്നു.

paarppidam said...

അക്താ വീടുവെക്കുന്ന ആളുടെ ആവശ്യങ്ങള്‍,സാമ്പത്തിക സ്ഥിതി,വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലം എന്നിങ്ങനെ പല ഘടകങ്ങള്‍ നോക്കിയാണ്‌ ഒരു വീട്‌ ഡിസൈന്‍ ചെയ്യുക...ആരെ സമീപിക്കണം എന്ന് ചോദിച്ചാല്‍ ഞാന്‍ എന്താ പറയുക..എവിടാ നാട്‌. ഞാന്‍ ദുബായില്‍ ഉണ്ട്‌,എന്നെക്കൊണ്ട്‌ എന്തെങ്കിലും സഹായം ചെയ്യാമെങ്കില്‍ ചെയ്തുതരാം...

E-pathram

ePathram.com