

ഭൂമിയുടെ വില അനുദിനം വർദ്ധിക്കുന്നതും വലിയ പ്ലോട്ടുകൾ ച്രുകഷ്ണങ്ങളായി മാറിയതും വീടുകളുടെ വലിപ്പത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.ഇത് ഡിസൈനേഴ്സിന്റെ ജോലിയും വർദ്ധിപ്പിച്ചിരിക്കുന്നു എന്നതാണ് സത്യം.ക്ലൈന്റിനെ ആവശ്യങ്ങൾ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ട് ചെറിയ പ്ലോട്ടുകളിലെ വീടുകൾ ഡിസൈൻ ചെയ്യുക ജോലിയിൽ കൂടുതൽ സന്തോഷം തരുന്ന കാര്യമാണ്. അത്തരത്തിൽ ഇടുങ്ങിയ ഒരു പ്ലോട്ടിൽ ചെയ്ത ഒരു പ്ലാനാണീത്.നിർഭാഗ്യവശാൽ വാസ്തുവിദഗ്ദന്റെ കടുത്ത നിയമാവലികൾ അതിജീവിക്കുവാൻ ഈ പ്ലാനിനായില്ല.
ലിവിങ്ങ് റൂമിൽ നിന്നും ഡൈനിങ്ങ് റൂമിലേക്ക് ആർചുകൂടാതെ രണ്ടു ചെറിയ ഓപ്പണിങ്ങുകൾ.(തഴെനിന്നും എഴുപത്തിയഞ്ച് സെന്റീമീറ്റർ ഉയരത്തിൽ തുടങ്ങി രണ്ട്മീറ്റർ പത്തുസെന്റീമീറ്റർ വരെ പൊക്കത്തിൽ.)കെട്ടിയടച്ച ഒരു ഫീലിങ്ങ് ഉണ്ടാകാത്രിക്കുവാൻ ആണിത്.ഡൈനിങ്ങ് റൂമിൽ കെർവ്വ് ആയിട്ടുള ചുമരിനോടുചെർന്ന് "ബിൽറ്റ്ൻ" ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിനു മുകൾ ഭാഗം ഡൈബിൽ ഹൈറ്റണ്.ഇത് കൂടുതൽ വെളിചവും വായുവും പ്രധാനം ചെയ്യുന്നതുകൂടാതെ രണ്ടുനിലകളെയും തമ്മിൽ വേർത്തിരിക്കാതെ നിലനിർത്തുന്നു.ബെഡ്റൂമും അതിനോടുചേർന്ന് ഒരു ബാത്റൂമും കൊടുത്തിരിക്കുന്നു.സ്റ്റെയർക്കേസിനടിയിൽ ഒരു കോമൺ ടോയിലറ്റും കൊടുത്തിട്ടുണ്ട്.ഇതിന്റെ ഡോർ വേണമെങ്കിൽ പുറകൂവശത്തെ യൂടിലിറ്റിയിൽ നിന്നും ആക്കാവുന്നതാണ്.കിച്ചൺ ശ്രദ്ധിച് ഡിസൈൻ ചെയ്താൽ ചെറുതാണെന്ന ഫീലിങ്ങ് ഉണ്ടാകില്ല.
സ്റ്റെയർക്കേസിനടിയിൽ വേണമെങ്കിൽ ടി.വി വെക്കാം. അപ്പോൾ ലിവിങ്ങ് റൂമിൽ അടിഥികൾ ഉണ്ടെങ്കിൽ തന്നെ വീട്ടിലുള്ളവർക്ക് ഡൈനിംഗ് ഏരിയായിൽ ഇരുന്നു ടിവികാണാം.സ്റ്റെയർക്കേസ് കയറി ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്.അവിടെ ഇരിക്കുവാൻ ഉള്ള സൗകര്യം ഒരുക്കാം.കൂടാതെ ഇവിടെ ഒരു ഊഞ്ഞാൽ ഇടുന്നതിനു റൂഫിൽ കൊളുത്തുകൾ ഇടുന്നത് നല്ലതാണ്. മുകൾ നിലയിൽ ഒരു മാസ്റ്റർബെഡ്റൂമും കുട്ടികളുടെ മുറിയും ആണുള്ളത്.ഇതിനു രണ്ടിനും പൊതുവായി ഒരു ബാത്റൂം ആണ് നൽകിയിരിക്കുന്നത്.മാസ്റ്റർ ബെഡ്റൂമിൽ നിന്നും രണ്ടു ചെറിയ വിന്റോകൾ അകത്തെ ഡബിൾ ഹൈറ്റിലേക്ക് കൊടുത്തിരിക്കുന്നു.ഇതു തുറന്നാൽ തഴെ ഡൈനിങ്ങ് റൂം കാണാം. മുന്‍വശത്ത് ഒരു ബാൽക്കണിയൂം പുറകുവശത്ത് ഒരു ഓപ്പൺ ടെറസ്സും ഉണ്ട്.

3 comments:
പാർപ്പിടത്തിൽ പുതിയ പോസ്റ്റുണ്ടേ!
സ്വപ്നഗൃഹം പണിയുന്നതിന് മുന്‍പ് ഇവിടെ വന്നു നോക്കണ്ടതായിരുന്നു. നല്ല ഉപയോഗമുള്ള ബ്ലോഗ്. :-)
അഭിനന്ദനങ്ങള്‍..... നല്ല നല്ല പാര്‍പ്പിടങ്ങള്‍ ഇനിയും വരട്ടെ!!
http://sahayahastham.blogspot.com/
നന്ദി.
Post a Comment