Thursday, March 27, 2008

മൂന്നുസെന്റില്‍ ഒരു വീട്‌.


മൂന്നുസെന്റ്‌ സ്ഥലത്ത്‌ സൗകര്യങ്ങളോടുകൂടിയ ഒരു വീട്‌ നിര്‍മ്മിക്കുക എന്നത്‌ പണ്ട്‌ ആലോചിക്കുവാന്‍ പോലും കഴിയില്ലായിരുന്നു.അന്ന് ധാരാളം ഭൂമി ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ഭൂമി വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ "പൊന്നിന്‍" വിലകൊടുത്ത്‌ ഭൂമി വാങ്ങി വീടുവെക്കുക ശരാശരിമലയാളിയെ സംബന്ധിച്ച്‌ വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണ്‌.എന്റെ ഒരു സുഹൃത്തിനുവേണ്ടി തയ്യാറാക്കിയപ്ലാനാണിത്‌.
താഴെ ഒരു അറ്റാച്ച്ഡ്‌ കിടപ്പുമുറിയും ഡൈനിങ്ങും കിച്ചണും ചെറിയ പോര്‍ച്ചുമ്മെല്ലാമുള്‍പ്പെടെ 871 ചതുരശ്രയടി ഏരിയായാണുവരുന്നത്‌.കിച്ചണില്‍ അത്യാവശ്യം സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഡോറിനു പുറകിലായി ചെറിയ ഒരു സ്റ്റോറേജ്‌ ഏരിയ കൊടുത്തിരിക്കുന്നു.ജോലിക്കിടെ ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുവാന്‍ അവിടെ ഒരു ചെറിയ സീറ്റിങ്ങ്‌ അറേഞ്ച്മെന്റും നല്‍കാം. ഇതിനടിയില്‍ സ്റ്റോറേജ്‌ ഏരിയായും ഉണ്ടാക്കാം. വര്‍ക്ക്‌ ഏരിയായില്‍ ഒരു റ്റോയ്‌ലറ്റ്‌ ശരിക്കുപറഞ്ഞാല്‍ ഈ വീടിനെ സംബന്ധിച്ച്‌ അനാവശ്യമാണ്‌.എങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി അതു നല്‍കിയിരിക്കുന്നു.(മിക്കവീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും വീട്ടില്‍ വല്ലപ്പോഴും വരുന്ന അദിഥികള്‍ക്ക്‌ അല്ലെങ്കില്‍ ജോലിക്കുവരുന്നവര്‍ക്ക്‌ ഒരു ടോയലറ്റ്‌ എന്ന് പറഞ്ഞ്‌ ഉള്‍പ്പെടുത്താറുണ്ട്‌. വ്യക്തിപരമായ അഭിപ്രായം അനുസരിച്ച്‌ ചെറിയവീടുകളില്‍ ഇതൊരു അനാവശ്യമാണെന്നേ ഞാന്‍ പറയൂ.)
സ്റ്റെയര്‍കേസിന്റെ അടിഭാഗത്ത്‌ ടി.വി വെക്കുവാന്‍ അനുയോജ്യമാണ്‌.മുകള്‍ നിലയിലേക്ക്‌ കയറുമ്പോള്‍ പന്ത്രണ്ടാമത്തെ സ്റ്റെപ്പില്‍ നിന്നും പോര്‍ച്ചിന്റെ മുകളിലേക്ക്‌ ഒരു ഡോര്‍ കൊടുത്തിരിക്കുന്നു.ഇതാണ്‌ ഈ വീടിന്റെ ബാല്‍ക്കണി.
മുകളില്‍ കുടുബാംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംഗീതമാസ്വദിക്കുവാനും മറ്റും ഒരു ഹാള്‍ കൊടുത്തിരിക്കുന്നു. അതില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ ടെറസ്സ്‌ ഗാര്‍ഡന്‍ ആയി.താഴെ സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടെ ചെടികള്‍ ചട്ടികളിലാക്കി വെക്കാം. അടിഭാഗത്ത്‌ പ്ലാസ്റ്റിക്ക്‌ പാത്രങ്ങളോ മറ്റൊ വച്ച്‌ ചട്ടികളുടെ അടിഭാഗത്തുനിന്നും വെള്ളം ഇറങ്ങി ടെറസ്സില്‍ സദാ ഈര്‍പ്പം നിലനില്‍ക്കുന്നത്‌ തടയണം എന്ന് മാത്രം. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളുവാന്‍ ഊഞ്ഞാലോ, ബില്‍റ്റിന്‍ ബഞ്ചോ മറ്റൊ കൊടുത്ത്‌ സൗകര്യം ഒരുക്കാവുന്നതാണ്‌.മുകളിലെ കിടപ്പുമുറികളില്‍ ഒന്ന് താഴത്തെ സിറ്റ്‌ ഓട്ട്‌ ഏരിയായുടെ മുകള്‍ഭാഗം കൂടെ ചേര്‍ത്ത്‌ വതുാക്കി എടുത്തിരിക്കുന്നു. മുകളിലെ രണ്ടു ബെഡ്രൂമുകള്‍ക്കും മധ്യെ ഉള്ള ടോയറ്റ്‌ കോമണ്‍ ആക്കിയാല്‍ മുകളിലെ ഒരു ടോയ്‌ലറ്റ്‌ ഒഴിവാക്കാം.ടോയ്‌ലറ്റിന്റെ എണ്ണം കുറയും മ്പോള്‍ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.താഴെയും മുകളിലും ആയി 871+68=1559 ചതുരശ്രയടി വിസ്തീര്‍ണ്ണമാണ്‌ ഈ വീടിനുള്ളത്‌.
NB: വാസ്തു അളവുകള്‍ അനുസരിച്ചല്ല ഈ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്‌.

5 comments:

കണ്ണൂരാന്‍ - KANNURAN said...

കുമാറെ നന്നായിട്ടുണ്ട് പ്ലാന്‍. ആ തലക്കെട്ട് മാറ്റിയതു കൊണ്ട് ഇപ്പൊ ബ്ലോഗ് കാണാനൊരു ചന്തമുണ്ട് :)

ഹാരിസ് said...

good attempts
pls continue...

Siva said...

ദോഷൈകദൃക് ആയതു കൊണ്ടാണെന്ന് വിചാരിക്കല്ലേ!, ഒരു math mistake കണ്ടപ്പോള് 871+68[8]=1559

പിന്നെ, പാരഗ്രാഫ് തിരിച്ചു എഴുതിയിരുന്നെന്കില് കുറച്ചു കൂടി readability കിട്ടിയേനെ.

Thank you.
വേറൊരു കുമാര്

Kichu & Chinnu | കിച്ചു & ചിന്നു said...

nice

Anonymous said...

സു‌ഹൃത്തേ,

ങ്ങടെ 3 സെന്റ് പ്രാക്ടിക്കലാണങ്കിൽ താത്പര്യം ഉണ്ട്
sasmohd@gmail.com ഒന്നു മെയിൽ ചെയ്യുമോ?

താങ്ക്സ്
സലിം -ഖത്ത‌റ്

E-pathram

ePathram.com