

ആറുസെന്റ് സ്ഥലത്ത് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ പ്ലാന്‍.
അടുക്കളമാത്രം വാസ്തുകണക്കില്‍ ആക്കിയിരിക്കുന്നു.ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനും മാത്രം സൗകര്യം ഉള്ള ഒരു ചെറിയ അടുക്കളയാണ് ആദ്യത്തേത്. പുറത്ത് വര്‍ക്ക് ഏരിയായില്‍ വിറകടുപ്പിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ വര്‍ക്ക് ഏരിയാക്കും സ്റ്റോറിനും 220 സെന്റീമീറ്റര്‍ ഉയരത്തില്‍ റൂഫ് കൊടുക്കണം. എങ്കിലേ കോമണ്‍ ടോയ്ലറ്റിനു വെന്റിലേഷന് ലഭിക്കുകയുള്ളൂ.
അടുക്കളയില്‍ നിന്നും ഒരു ചെറിയ ഓപ്പണിങ്ങ് കോര്ട്ടുയാഡിലേക്ക് നല്കിയിരിക്കുന്നു. കോര്ട്ടുയാഡിന്റെ ഒരു വശത്തുകൊടുത്തിരിക്കുന്ന വിന്റോവഴി മുന്‍വശത്ത് ആരെങ്കിലും വന്നാല്‍ കിച്ചണില്‍ നിന്നുകൊണ്ടുതന്നെ കാണാവുന്നതാണ്.കോര്ട്ടുയാഡ് ചെറുതാണെങ്കിലും അകത്തെ ചൂടുള്ള വായു പുറത്തേക്ക് പോകുന്നതിനു ഉപകരിക്കുന്നു. ഇതുമൂലം വീടിനകത്ത് ചൂടുകുറവായിരിക്കും.കോര്ട്ടുയാഡിന്റെ മധ്യത്തില്‍ വെള്ളാരം കല്ല് പാകിയും അതിനു നടുവില്‍ ടെറാകോട്ടകൊണ്ടോ കോണ്‍ക്രീറ്റുകൊണ്ടോ ഉരുളിയുടെ ആകൃതിയില്‍ ഉണ്ടാക്കിയ ടാങ്കില്‍ മത്യങ്ങളെ വളര്‍ത്താവുന്നതാണ്.വര്‍ഷക്കാലത്ത് ഈ ടാങ്കില്‍ വെള്ളം നിറഞ്ഞു മത്യങ്ങള് ചാടിപോകാതിരിക്കുവാന് മുകളില്‍ വല ഇടാം.കൂടാതെ ടാങ്കിനു മുകള്‍വശത്ത് വശങ്ങളിലേക്ക് ദ്വാരങ്ങള്‍ ഇട്ട് വെള്ളം നിറഞ്ഞൊഴുകാതിരിക്കാനുള്ള സംവിധാനം ഒരുക്കാം.
വടക്കുകിഴക്ക് ഭാഗത്ത് അടുക്കളയും കിഴക്കോട്ട് പ്രധാനവാതിലും ക്രമീകരിച്ചിരിക്കുന്ന ഈ വീടിന്റെ തെക്കുപടിഞ്ഞാറുമൂലയില് ആണ് പ്ലോട്ടിന്റെ പ്രത്യേകതകൊണ്ട് (റോഡ് തക്കുപടിഞ്ഞാറെ മൂലവരെയേ ഉള്ളൂ.) കാര്‍പോര്‍ച്ച് കൊടുത്തിരിക്കുന്നത്.
ഡിസൈനിനു കടപ്പാട് മി.സിസ്സ് എസ്.കുമാര്‍.

