
വളരെ ചെറിയ ഒരു പ്ലോട്ടിലേക്ക് ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു പ്ലാനാണിത്.ഏകദേശം ഏഴുമീറ്റര്‍ വീതി മാത്രം വരുന്ന ഇത് കെട്ടിടനിര്‍മ്മാണചട്ടപ്രകാരം മുന്‍ വശത്ത് മൂന്നുമീറ്ററും അടുക്കളഭാഗത്ത് രണ്ടുമീറ്ററും(ഇവിടെ റിയര്‍സൈഡ് പ്ലാനിലെ അടുക്കളവശമാണ്) മറുഭാഗത്ത് ഒരുമീറ്ററും "പുറകില്‍" 1.2 മീറ്ററും വിട്ടാല്‍ ചതുരാകൃതിയില്‍ ഉള്ള ( ചുരുങ്ങിയത് നീളം 1610X1010 സെന്റീമീറ്റര്‍) നാലുസെന്റ് പ്ലോട്ടില്‍ പണിയാവുന്ന വീടാണിത്.
ലിവിങ്ങ് ഏരിയായുടെ മുകളില്‍ ഒരു ഓപ്പണിങ്ങ് കൊടുത്തിരിക്കുന്നു. ഇത് താഴെനിലയേയും മുകള്‍നിലയേയും പൂര്‍ ണ്ണമായും കോണ്‍ക്രീറ്റ് സ്ലാബിനാല്‍ വേര്‍തിരിക്കുന്നതിനെ ഇല്ലതാക്കുന്നു.വായുസഞ്ചാരത്തെ കൂടുതല്‍ സുഗമാക്കുന്നതോടൊപ്പം താഴത്തെ ചൂടുള്ളവായു പുറത്തുപോകുന്നതിനും ഇത് ഉപകാരപ്രദമാണ്.കിച്ചണ്‍ ചെറുതാണ് ഇന്നത്തെ കാലത്ത് കൂടുതല്‍ അഭികാമ്യം. വൃത്തിയാക്കുവാനുള്ള സൗകര്യവും ഇന്റീറിയറിനു ചിലവാക്കുന്ന തുകയിലെ ലാഭവും മാത്രമല്ല ചെറിയകുടുമ്പം ആകുമ്പൊള്‍ ഒരാള്‍തന്നെ എല്ലാജോലികളും ചെയ്യേണ്ടിവരുന്നസാഹചര്യത്തില്‍ കിച്ചണിനകത്തെ നടത്തം പരമാവധികുറക്കുവാനും ഇത് സഹായിക്കും.
സ്റ്റെയര്‍കേസിനടിയിലെ ടോയ്‌ലറ്റ് ഒഴിവാക്കാവുന്നതാണ്.പകരം അവിടെ വസ്ത്രങ്ങള്‍ കഴുകുന്നതിനും അയേണ്‍ചെയ്യുന്നതിനും ഉള്ള സൗകര്യം ഒരുക്കാം.

0 comments:
Post a Comment