Thursday, September 13, 2007

പാര്‍പ്പിടം തുടങ്ങിയിട്ട്‌ ഒരു വര്‍ഷം

പ്രിയ വായനക്കാരെ പാര്‍പ്പിടംwww.paarppidam.blogspot.com തുടങ്ങിയിട്ട്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ബ്ലോഗ്ഗിംഗിനെ കുറിച്ച്‌ മാധ്യമം പത്രത്തില്‍ വന്ന ലേഖനം വായിക്കുകയും ആ ലേഖനം തയ്യാറാക്കിയ സുനില്‍ റിയാദുമായി ഈ-മെയില്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ എനിക്ക്‌ ബ്ലോഗ്ഗിങ്ങിലേക്കുള്ള വഴിതുറന്നുതന്നത്‌.അതുകൂടാതെ ആരംഭകാലത്ത്‌ വേണ്ടമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടെക്നിക്കല്‍ സപ്പോര്‍ട്ടും നല്‍കി എന്നെ സഹായിച്ചവരില്‍ കെ.ശ്രീജിത്ത്‌,പെരിങ്ങോടന്‍,കൊടകരപുരാണക്കാരന്‍ എന്റെ സജീവേട്ടന്‍, വക്കാരി, കെവിന്‍,ഉമേഷ്‌,കലേഷ്‌,കിരണ്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.ഇവരെക്കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി സുഹൃത്തുക്കള്‍ വേറെ.ഇവരോടുള്ള എന്റെ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ രേഖപ്പെടുത്തുന്നു.കമന്റുകളിലൂടെയും ഈ-മെയിലിലൂടെയും പ്രതികരിക്കുകയും ഓരോ പോസ്റ്റും താല്‍പര്യപൂര്‍വ്വം വായിക്കുകയും ചെയ്യുന്ന എന്റെ വായനക്കാരോടു എങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല.

എഴുത്തില്‍ വേണ്ടത്രകഴിവില്ലാത്ത ഞാന്‍ തിരക്കുകള്‍ക്കിടയില്‍ കുത്തിക്കുറിക്കുന്ന ചെറിയകാര്യങ്ങള്‍ ഗൗരവപൂര്‍വ്വം വായിക്കുന്ന ആളുകള്‍ ഉണ്ടാകും എന്ന് ഒരിക്കലും ഞാന്‍ ഈ ബ്ലോഗ്ഗുതുടങ്ങുമ്പോള്‍ കരുതിയിരുന്നില്ല.നിങ്ങള്‍ നല്‍കുന്ന പ്രചോദനം ഒന്നുമാത്രം ആണ്‌ ഈ ബ്ലോഗ്ഗിനെ മുന്നോട്ടു നയിക്കുന്നത്‌.പോരായമകള്‍ നിരവധിയുണ്ടെന്ന് അറിയാം ഈയ്യുള്ളവനോടു ക്ഷമിക്കുക.ഈ ബ്ലോഗ്ഗില്‍ ഞാനിട്ട എത്രപ്ലാനുകള്‍ വീടുകളായി അല്ലെങ്കില്‍ ആശയങ്ങള്‍ പ്രയോജനപ്പെട്ടു എന്ന് എനിക്കറിയില്ല ഒന്നുരണ്ടുപേര്‍ എന്നെ അറിയിച്ചിരുന്നു.

ഇവിടെ എന്റെ ഒരു ചെറിയ ആശങ്ക വായനക്കാരോടു പങ്കുവെക്കുകയാണ്‌ ഈ ബ്ലോഗ്ഗില്‍ ഞാന്‍ ഇടുന്നത്‌ എന്റെ ചില ചെറിയ വര്‍ക്കുകള്‍ ആണ്‌. ഇത്‌ ആരെങ്കിലും അടിച്ചെടുത്ത്‌ (ഓ പിന്നെ ഇതു കിട്ടീട്ടുവേണ്ടെ ആളുകള്‍ക്ക്‌ പുസ്തകമാക്കാന്‍!)പുസ്തകം ആക്കിയേക്കും എന്നതാണ്‌ ആ ആശങ്ക.അതിന്റെ ചില സൂചനകള്‍ എനിക്ക്‌ ലഭിച്ചിരുന്നു. ഇതിനെ ഏതെങ്കിലും വിധത്തില്‍ തടയുവാന്‍ കഴിയുമോ?

ചെണ്ടക്കാരനായി വന്ന് എനിക്ക്‌ പലപ്പോഴും കമന്റായും ഈ-മെയിലായും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്തുതന്ന ആര്‍ക്കിടെക്റ്റ്‌ ആലിഫ്ജി.(ഈയ്യിടെയായി അദ്ദേഹത്തിന്റെ ഒരു വിവരവും ലഭ്യമല്ല.നൈജീരിയായിലെ കൊള്ളക്കാര്‍ വല്ലവരും പിടിച്ചുകൊണ്ടുപോയോന്ന് അറിയില്ല)എന്തെങ്കിലും കാര്യത്തിനു നന്ദിരേഖപ്പെടുത്തിയാല്‍പിന്നെ ലോകത്തിന്റെ ഏതുകോണിലായാലും എന്നും ഓര്‍ക്കുന്ന വടക്കുന്നാഥസന്നിധിയിലും തൃശ്ശൂര്‍ റൗണ്ടിലും കാലുകുത്താന്‍ അനുവദിക്കില്ല എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഞാനടക്കമുള്ള പല ബ്ലോഗ്ഗേഴ്സിനും സപ്പോര്‍ട്ടുതരുന്ന ഒരു ചേച്ചിയുടെ പേര്‍ വ്യക്തമാക്കുന്നില്ല അതോടൊപ്പം അവര്‍ക്കുള്ള നന്ദി പറയാതെ മനസ്സില്‍ സൂക്ഷിക്കുന്നു.വീടു വാടകക്ക്‌ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ പറഞ്ഞുതരാം എന്ന് പറഞ്ഞു മുങ്ങിനടക്കുന്ന അഡ്വക്കേറ്റ്‌ ദീപക്കും മുങ്കൂറായി ഒരു നന്ദി രേഖപ്പെടുത്തുന്നു.

ഈ ഒരു വര്‍ഷത്തെ ബ്ലോഗ്ഗനുഭവങ്ങളില്‍ കൊടകരപാടത്ത്‌ സജീവേട്ടനെ പോത്ത്‌ കുത്തിയസ്പോട്ടും മറ്റും എഴുത്തുകാരന്റെ കൂടെ നേരില്‍ കണ്ടത്‌ മറക്കാനാവാത്ത അനുഭവം തന്നെയാണ്‌. അദ്ദേഹത്തിന്റെ ( ആ ഗടീടെ) കൂടെ പെപില്‍ കൊടകര ടൗണിലൂടെ യാത്രചെയ്തതും ഒരുപിടിമണ്ണെന്ന പോസ്റ്റിലെ ചെറുപ്പക്കാരന്‍ പിടഞ്ഞുമരിച്ച സ്ഥലത്തെ കാണിച്ച്‌ മനുഷ്യജീവിതത്തിലെ ആഗ്രഹങ്ങളുടെ വൈവിധ്യം പറഞ്ഞുതന്നതും എല്ലാം മനസ്സിലൂടെ കടന്നുപോകുന്നു.വ്യക്തിപരമായ കാരണങ്ങളാല്‍ വേണ്ടത്ര സൗകര്യവും സമയും ലഭിക്കാത്തതിനാല്‍ പലപ്പോഴും ബ്ലോഗ്ഗുവായനയും കമന്റിടലും കുറഞ്ഞിരിക്കുന്നു.എങ്കിലും ബ്ലോഗ്ഗുതുറന്നുതരുന്ന വായനാനുഭവവും സൗഹൃദങ്ങളും ഒന്നു വേറെതന്നെയാണ്‌.

ഒന്നാം വര്‍ഷത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിനെ കുറിച്ച്‌ ഒരു പുതിയ ബ്ലോഗ്ഗുകൂടെ http://www.naaykkal.blogspot.com ഞാന്‍ ആരംഭിച്ചിരിക്കുന്നു എന്നതുകൂടെ വായനക്കാരെ അറിയിക്കുന്നു.


ബ്ലോഗ്ഗിങ്ങ്‌ സമാന്തരമായി ഒരുകൂട്ടം എഴുത്തുകാരെ സൃഷ്ടിക്കുന്നു എന്നത്‌ സന്തോഷകരമായ ഒരു കാര്യം തന്നെയാണ്‌. കൊടകരപുരാണവും യൂറോപ്പ്‌ സ്വപ്നങ്ങളും പുസ്തകമായി ഇറങ്ങിയിരിക്കുന്നു എന്നത്‌ സന്തോഷകരം തന്നെയാണ്‌.വിവിധ ബ്ലോഗ്ഗുകളിലെ കവിതകളും കഥകളും ലേഖനങ്ങളും ഒക്കെ ഉള്‍പ്പെടുത്തി ഒരു പുസ്തകം ഇറക്കുന്നതിനെ കുറിച്ച്‌ ബ്ലോഗ്ഗുപുലികള്‍ ആലോചിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് ഈയ്യുള്ളവനു തോന്നുന്നു.

4 comments:

-സു‍-|Sunil said...

Best Wishes, Kumar.
Add a permanent copyright sentence at the end of your blog. This can be done thru your blog settings dashboard>Layout>Add a page element>Text
enniTTum vallavarum copy aTichchaal court case is the only solution :):):):) -S-

അലിഫ് /alif said...

"ഈയ്യിടെയായി അദ്ദേഹത്തിന്റെ ഒരു വിവരവും ലഭ്യമല്ല.നൈജീരിയായിലെ കൊള്ളക്കാര്‍ വല്ലവരും പിടിച്ചുകൊണ്ടുപോയോന്ന് അറിയില്ല”"- അതു ശരി, അപ്പോള്‍ ആളെ ഏര്‍പ്പെടുത്തികഴിഞ്ഞോ എന്നെ പിടിച്ച് കൊണ്ട് പോകാന്‍..? കുമാര്‍, ഞാന്‍ ഇവിടെ നൈജീരിയയില്‍ തന്നെയുണ്ട്; ബൂലോകത്ത് വല്ലാതെ കറങ്ങി നടക്കാന്‍ സമയമനുവദിക്കുന്നില്ലന്ന് മാത്രം. വായന നടക്കുന്നു, എഴുത്ത് കുറഞ്ഞു.
പിന്നെ: ഒരു വര്‍ഷമായി കുമാര്‍ പാര്‍പ്പിടം തുടങ്ങീട്ടും, നമ്മള്‍ ബ്ലോഗിലൂടെ പരിചയപെട്ടിട്ടും. സര്‍വ്വവിധ മംഗളാശംസകളും നേരുന്നു.തുടര്‍ന്നും ജനങ്ങള്‍ക്ക് പ്രയോജനകരമായ എഴുത്ത് തുടരുക.

Visala Manaskan said...

പ്രിയ എസ്.കുമാര്‍.
എല്ലാവിധ ആശംസകളും. :)

paarppidam said...

നന്ദി സുഹൃത്തുക്കളെ..
പിന്നെ അലീഫ്ജിയെ ഒതുക്കുവാന്‍ വിട്ടവര്‍ന്മാര്‍ അവിടെ ഗുണ്ടാ ആക്ട്‌ പ്രകാരം ഉള്ളില്‍ പോയീന്നാ തോന്നുന്നെ!

E-pathram

ePathram.com