Thursday, July 26, 2007

നിയമം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാകരുത്‌.

സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു അതതു പഞ്ചായത്തുകളില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്‌. ഇതിനു വേണ്ടത്ര ഉദ്യോഗസ്ഥന്മാരെ ഏര്‍പ്പെടുത്തുവാനും അവര്‍ കൃത്യമായും സമയത്തിനും ഓഫീസില്‍ എത്തുന്നത്‌ ഉറപ്പുവരുത്തുവാനും ഗവണ്‍മന്റ്‌ ശ്രെദ്ധിക്കേണ്ടതുണ്ട്‌. ഗവണ്‍മന്റ്‌ എടുത്ത തീരുമാനം തികച്ചും ഉചിതവും അത്യാവശ്യവുമാണെങ്കിലും അത്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ആയിരിക്കരുത്‌.

അപേക്ഷസ്വീകരിക്കുവാനും പ്ലാനുകളിളും സൈറ്റും പരിശോധിക്കുവാനും തീര്‍പ്പുകല്‍പ്പിക്കുവനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കണം. പഞ്ചയത്തുകളില്‍ അനുമതിക്കായി പലതവണ ഫയലുമായി ജനങ്ങള്‍ കയറിയിറങ്ങുവാന്‍ ഇടയായാല്‍ അത്‌ വ്യാപകമായ പ്രതിഷേധത്തിനും ഇടനല്‍കും. ഒന്നിലധികം പഞ്ചായത്തില്‍ ചാര്‍ജ്ജ്‌ നല്‍കുമ്പോള്‍ ഏതെല്ലാം ദിവസം പ്രസ്തുത ഉദ്യോഗസ്ഥന്‍ അതതു പഞ്ചായത്തില്‍ ഉണ്ടായിരിക്കും എന്നും ഏതെല്ലാം സമയത്ത്‌ അപേക്ഷസ്വീകരിക്കും ഏതെല്ലാം സമയത്ത്‌ സൈറ്റ്‌ വിസിറ്റിനു പോകുമെന്നും കൃത്യമായ ഒരു ടൈംടേബില്‍ ഉണ്ടാക്കുന്നത്‌ നല്ലതാണ്‌.(അല്ലെങ്കില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ സൈറ്റ്‌ സന്ദര്‍ശനം മാത്രം ആയേക്കാം)

പഞ്ചായത്തുസെക്രട്ടറിമാര്‍ ഒത്തിരി ഉത്തരവാദിത്വങ്ങള്‍ ഉള്ളവരാണ്‌. അതിനാല്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനും അവര്‍ക്കും ഒരു സമയം നിശ്ചയിക്കുന്നത്‌ നന്നായിരിക്കും.ഇനിയും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും "പുതിയ നിയമം" (ചില പഞ്ചായത്തുകളിലും മുഴുവന്‍ മുന്‍സിപ്പാലിറ്റികളിലും ഇത്‌ മുമ്പെ നടപ്പിലാക്കിയതാണ്‌) സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ തീര്‍ക്കുവാന്‍ വേണ്ട നടപടി സര്‍ക്കാരും അതത്‌ പഞ്ചായത്തുകളും അതിലെ മെംബര്‍മാരും എടുക്കേണ്ടതാണ്‌.


പാരമൊഴി: സര്‍ക്കാര്‍ നിശ്ചയിച്ച്‌ ഫീസടച്ച്‌ വേണ്ടത്രരേഖകളോടൊപ്പം സമര്‍പ്പിക്കുന്ന പ്ലാനിനൊപ്പം 100 ന്റെ നോട്ടുകള്‍ "സര്‍ ചാര്‍ജ്ജായി" സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇല്ല!

3 comments:

മുക്കുവന്‍ said...

excellent article buddy. I do agree with u.

ആവനാഴി said...

കൈക്കൂലിയും അഴിമതിയും നിറഞ്ഞ കേരളത്തില്‍ ഈ നിയമം തീര്‍ച്ചയായും ജനങ്ങളെ വലക്കാനേ ഉപകരിക്കൂ. ഉദ്യോഗസ്ഥവൃന്ദത്തിനു കൈക്കൂലി വാങ്ങിക്കൂട്ടാനുള്ള ഒരു വഴി കൂടി തുറന്നു കിട്ടി.

അഴിമതിക്കാരെ ചാട്ടവാറു കൊണ്ടടിച്ചു ഉദ്യോഗത്തില്‍ നിന്നു പിരിച്ചു വിടാന്‍ ഗവണ്‍മ്മെന്റു തയ്യാറാണോ? എങ്കില്‍ ഈ നിയമങ്ങളൊക്കെ നല്ലത്. അപ്പോള്‍ രാജ്യം നന്നാവും.

മുക്കുവന്‍ said...

as long as party and union rules kerala govt officers union, there is no way you can throw anyone from job.

the only way to get out of this is privatisation. but then another problem arise, the richer get more richer. there are many plus point too.

E-pathram

ePathram.com