Monday, July 02, 2007

പ്ലാന്‍ 12


1500 ചതുരശ്രയടി (140 മീറ്റര്‍ സക്വയര്‍) വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌.(വാസ്തു കണക്ക്‌ അനുസരിച്ചല്ല ഇതിലെ അളവുകള്‍ നല്‍കിയിരിക്കുന്നത്‌.)മുകള്‍ നിലയില്‍ ബെഡ്രൂം No 1നു മുകളിലായി ഒരു ബെഡ്രൂമും ഡൈനിങ്ങിനു മുകളിലായി ഒരു അപ്പര്‍ ലിവിങ്ങും എടുക്കാം. ബാല്‍ക്കണി ആവശ്യത്തിനു വലിപ്പത്തില്‍ ലിവിങ്ങിനു മുകളിലും കൊടുക്കാവുന്നതാണ്‌.


പുറകുവശത്തെ വര്‍ക്ക്‌ ഏരിയായുടെ റൂഫ്‌ 210 സെന്റീമീറ്റര്‍ ഉയരത്തില്‍ കൊടുത്ത്‌ സ്റ്റോറിനു വെന്റിലേഷന്‍ നല്‍കാം.പലയിടങ്ങളിലും സ്റ്റോറിനു വേണ്ടത്ര വെന്റിലേഷന്‍ നല്‍കാറില്ല.ഇതു സ്റ്റോറിനകത്തു ദുര്‍ഗ്ഗന്ധം ഉണ്ടാക്കുന്നതിനും പൂപ്പല്‍ വരുന്നതിനും അവിടെ ശേഖരിക്കപ്പെട്ടിട്ടുള്ള ആഹാരസാധനങ്ങള്‍ കേടുവരുന്നതിനും ഇടയാക്കാറുണ്ട്‌. സ്റ്റൊര്‍ റൂമിന്റെ വാതിലില്‍ മെഷ്‌ കൊടുത്തുകൊണ്ട്‌ ഉണ്ടാക്കിയാല്‍ കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യാം.


NB: ഗവണ്മെന്റിന്റെ പുതിയ ഉത്തരവു പ്രകാരം ബില്‍ഡിങ്ങ്‌ റൂള്‍ പാലിച്ചുകൊണ്ട്‌ പ്ലാനും അനുബന്ധ ഡോയിങ്ങുകളും തയ്യാറാക്കി ലൈസന്‍സ്ഡ്‌ ആര്‍ക്കിടെക്റ്റ്‌/എഞ്ചിനീയറെക്കൊണ്ട്‌ സൈന്‍ചെയ്യീച്ച്‌ അതതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച്‌ മുങ്കൂട്ടി അനുമതി വാങ്ങിയ ശേഷം മാത്രമേ വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളൂ.

4 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ ഒരു പ്ലാനുണ്ടേ!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

very nice plan

കൈപ്പള്ളി said...

3D elevetion എവിടെ
:)

കൊള്ളാം

paarppidam said...

കമന്റുകള്‍ക്ക്‌ നന്ദി. കൈപ്പിള്ളിമാഷേ ഞാനിപ്പോള്‍ അല്‍പ്പം തിരക്കിലാണ്‌. നാട്ടില്‍ ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളിലും ബില്‍ഡിങ്ങ്‌ റൂള്‍ നിര്‍ബന്ധമാക്കി. അപ്പോള്‍ അതിന്റെ ചില വര്‍ക്കുകള്‍ ഉണ്ട്‌.

വ്യക്തിപരമായ ചില കാരണങ്ങളാല്‍ കുറച്ചുനാളായി നാട്ടിലാണ്‌.

ജേ.പീ നീ പുതിയ പോറ്റു ഇട്ടില്ലല്ലോ?

E-pathram

ePathram.com