Wednesday, May 02, 2007

പ്ലാന്‍: 9


ഗവണ്മെന്റും ചില സന്നദ്ധ സംഘടനകളും ഒക്കെ ചെറിയ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്ന സമയമാണല്ലോ. കുറഞ്ഞ സാമ്പത്തിക സ്ഥൈതിയില്‍ ഉള്ളവര്‍ക്കായി ഉപയോഗിക്കാവുന്ന ഒരു വീടിന്റെ പ്ലാന്‍ ആണിവിടെ ചെര്‍ത്തിരിക്കുന്നത്‌.


504 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള ഈ വീടിന്റെ ഏകദേശ നിര്‍മ്മാണചിലവ്‌ 2 മുത ല്‍2.35 ലക്ഷം രൂപയാണ്‌.ചതുപ്പോ നിലം നികത്തിയതോ അല്ലാത്ത ഉറപ്പുള്ള ഭൂമിയാണെങ്കില്‍ അവിടെ പ്ലിന്ത്‌ ബീം അഥവാ "ബെല്‍റ്റ്‌" നല്‍കേണ്ടതില്ല. ഉള്ളിലെ ചുമരുകള്‍ക്ക്‌ ലിന്റില്‍ നല്‍കാതെ അവ ഡോറുകള്‍ക്ക്‌ മുകളില്‍ മാത്രം നല്‍കിയാല്‍ മതി.ചുമരുകള്‍ പൊള്ളക്കെട്ട്‌ അഥവാ rat trap bond രീതിയിലും മേല്‍ക്കൂര ഇരുവശത്തേക്കും ചരിച്ച്‌ ഫില്ലര്‍സ്ലാബ്‌ അഥവാ ഓട്‌ വെച്ച്‌ വാര്‍ക്കുന്ന രീതിയിലും ചെയ്താല്‍ (അതേകുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌)ചിലവ്‌ ചുരുക്കാം. കൂടാതെ അകത്തെ ചൂടും കുറയും. അടുക്കളയില്‍ സ്ഥല പരിമിതിയുണ്ടെങ്കില്‍ പുറത്തെ വര്‍ക്ക്‌ ഏരിയായില്‍ പുകയില്ലാത്ത അടുപ്പ്‌ സ്ഥാപിച്ചാല്‍ മതിയാകും.ഫ്ലോറിങ്ങിനു ചിരട്ട കരിച്ച്‌ പൊടിച്ച്‌ ഉപയോഗിച്ചാല്‍ നല്ലതാണ്‌.


വാസ്തു നോക്കുന്നവര്‍ക്ക്‌ 38- കോല്‍ 8 വിരല്‍ എന്ന കണക്കിലാണിന്റെ അളവ്‌.

13 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ പോസ്റ്റുകള്‍ ഉണ്ടേ

KANNURAN - കണ്ണൂരാന്‍ said...

നല്ല പ്ലാന്‍..

സു | Su said...

നന്ദി. ചെറിയതാണെങ്കിലും പ്ലാന്‍ കണ്ടിട്ട് വീടിന്റെ രൂപം ഊഹിച്ചപ്പോള്‍, നന്നായിട്ടുണ്ട്. നിര്‍മ്മാണത്തിന് എത്ര തുകയാവും എന്നു കൊടുത്തതും നന്നായി.

പൊതുവാള് said...

കുമാര്‍ജീ,
ചതുരശ്ര അടിക്ക് 500 രൂപ എന്ന മിനിമം നിര്‍മ്മാണച്ചെലവില്‍ ഒരു കുറവും വരുത്താന്‍ സാധിക്കില്ലേ?

നിര്‍മ്മാണ സാമഗ്രികളില്‍ വില കുറഞ്ഞ ഐറ്റംസ് ഉപയോഗിച്ച് നല്ല വീടുകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലേ?

മണലെടുപ്പ് കാരണം പുഴകള്‍ മരിച്ചുകൊണ്ടിരിക്കുന്നു,മണലിന്റെ ലഭ്യതക്കുറവ് കാരണം വീടു നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന സാധാരണക്കാരും വലയുന്നു.

ഈയൊരവസ്ഥയില്‍ നിര്‍മ്മാണ പ്രക്രിയയില്‍ മണലിന് പകരം നില്‍ക്കുന്ന പ്രകൃതിക്ക് ദോഷം വരാതെ സുലഭമായ മറ്റെന്തെങ്കിലും പകരവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടോ?
ഇല്ലെങ്കില്‍ അതത്യാവശ്യമല്ലേ?
അതിനുള്ള ശ്രമങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടോ?
ഇല്ലെങ്കില്‍ എന്താണതിനു കാരണം?

സഞ്ചാരി said...

ചെറിയ വിധത്തിലുള്ള വീടിനുള്ള പ്ലാന്‍ തരക്കേടില്ല.
എന്റെ സ്വപ്നത്തിലുള്ളത് ഇതിനെക്കാളും കുറച്ച് കൂടി വലിയ വീടാണ് അങ്ങയുടെ മറുപടിക്ക് വെണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് തിരക്കില്ല അങ്ങയുടെ തിരക്കൊഴിഞ്ഞിട്ട് മതി (ഞാന്‍ നദീം)

ശാലിനി said...

ഒരു ചെറിയ വീടിന്റെ പ്ലാന്‍ ആവശ്യമായിരുന്നു എന്നു എങ്ങനെ അറിഞ്ഞു, അത്ഭുതമായിരിക്കുന്നു. നന്ദി.

Siji said...

ഒരു ബാത്ത്‌ റൂം കൂടി ആകാമായിരുന്നു എന്നു തോന്നുന്നു. എന്റെ സ്വപ്ന ഗൃഹം ഇങ്ങനെത്തന്നെ . പുറത്ത്‌ കുറച്ച്‌ വലിയ വരാന്ത വേണം വീടിന്റെ പിന്‍ വശത്തായാല്‍ നല്ലത്‌,പണ്ടത്തെ വീടിനൊക്കെ അങ്ങിനെ ഉണ്ടായിരുന്നല്ലോ കാറ്റുകൊണ്ടിരിക്കാനും അയല്‍പക്കക്കാരുമായും വീട്ടുകാരുമായും സൊറപറഞ്ഞിരിക്കാനുമായൊരിടം.

paarppidam said...

പൊതുവാള്‍ജി 500 അല്ല ഇപ്പോളത്തെ ചാര്‍ജ്ജ്‌.ഇന്ന് മണലിന്റെ ക്ഷാമവും റീ ഇന്‍ഫോഴ്സ്മെന്റിന്റെ വിലവര്‍ദ്ധനവും ഗൃഹനിര്‍മ്മാണ ചിലവില്‍ വലിയ വര്‍ദ്ധനവാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. ഞാന്‍ തൃശ്ശൂരില്‍ ഒരു വീടിന്റെ ഡിസൈന്‍ ചെയ്തു അതിന്റെ എസ്റ്റിമേറ്റ്‌ ഇട്ടിരിക്കുന്നത്‌ ഏകദേശം 675-680 രൂപയാണ്‌ ചതുരശ്ര അടിക്ക്‌.കമന്റുകള്‍ക്ക്‌ നന്ദി. ഇവിടെ ചെറിയ ഒരു വീടിന്റെ മാതൃക നല്‍കി എന്നു മാത്രം. വ്യത്യസ്ഥമായ്‌ പ്ലാനുകള്‍ ഞാന്‍ കൊടുക്കുന്നുണ്ടല്ലോ. ഓരോ പ്ലാനും അവിടെ താമസിക്കുന്നവരുടെ എണ്‍നം താല്‍പര്യം എന്നിവയും സ്ഥലത്തിന്റെ പ്രത്യേകതയും കൂടെ കണക്കൈലെടുത്തിട്ടകണം.

paarppidam said...
This comment has been removed by the author.
SEBOOSE said...

മൂന്ന് മുതിർന്നവരും2കട്ടികളും അടങ്ങുന്ന കടുംബത്തിന് 4 സെന്റിൽ ഒരു വീടിന്റെ പ്ളാൻ പറയാമോ?

SEBOOSE said...

മൂന്ന് മുതിർന്നവരും2കട്ടികളും അടങ്ങുന്ന കടുംബത്തിന് 4 സെന്റിൽ ഒരു വീടിന്റെ പ്ളാൻ പറയാമോ?

Changhathy said...

.ഫ്ലോറിങ്ങിനു ചിരട്ട കരിച്ച്‌ പൊടിച്ച്‌ ഉപയോഗിച്ചാല്‍ നല്ലതാണ്‌.
എങ്ങനെയാണ് അത് ചെയ്യുന്നത്.
fazilfareed9@gmail.com

kabeer Angadiparambil said...

650 Sqf ഉള്ള നീളൻ വീടിന്റെ മുകളിലേകെടുക്കണമെന്നുണ്ട് ഒരു പ്ലാൻ തരാമൊ?

E-pathram

ePathram.com