Thursday, January 04, 2007

കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസൈന്‍ (CAD)


കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസനിങ്ങ്‌.കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസൈന്‍ CAD എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സങ്കേതം ഡിസൈനിങ്ങ്‌ രംഗത്ത്‌ വന്‍ കുതിച്ച്‌ ചാട്ടമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌.2D ഡ്രോയിങ്ങുകളും 3D മോഡലുകളും മറ്റു പ്രസന്റേഷനുകളും കൂടാതെ സ്റ്റ്രക്ചര്‍ ഡിസൈനിങ്ങുമെല്ലാം ഇന്ന് മമ്പ്യൂട്ടര്‍സഹായത്തോടെ അനായസം തയ്യാറാക്കാം. ഡോയിങ്ങുകളും ത്രിമാനരൂപങ്ങളും തയ്യാറാക്കുവാന്‍ AutoCAD/ADT,ArchiCAD,MicroStation,light wave,3D studio MAX,sketchup തുടങ്ങിയ സോഫ്റ്റ്‌ വെയറുകളും അവക്ക്‌ സപ്പോര്‍ട്ടിങ്ങായി Adobe photoshop,illustrater,Adobe premere തുടങ്ങിയവയും ഉപയോഗിക്കുന്നു. Staad,orion തുടങ്ങിയ സോഫ്റ്റ്‌ വെയറുകള്‍ സ്ട്രക്ചറല്‍ ഡിസൈനിങ്ങിനും ഉപയോഗിക്കുന്നു. ഇവ കൂടാതെ എസ്റ്റിമേറ്റുതയ്യാറാക്കുവാനും പ്ലംബിങ്ങ്‌,ഇലക്ട്രിക്കല്‍,ലാന്റ്സ്കേപ്പിങ്ങ്‌ തുടങ്ങിയവക്കുമൊക്കെ പ്രത്യേകം സോഫ്റ്റ്വെയറുകളും ലഭ്യമാണ്‌.

ഒരു വീടിന്റെ ഡിസൈന്‍ എന്നുപറഞ്ഞാല്‍ ഒരു പ്ലാനും ഫണ്ട്‌ എലിവേഷനും മാത്രമാണെന്ന സങ്കല്‍പ്പം ആയിരുന്നു ഇതുവരെ പലര്‍ക്കും. ഇതുകൊണ്ടുതന്നെ ഒത്തിരിസമയവും ലക്ഷങ്ങളും മുടക്കി നിങ്ങള്‍ നിര്‍മ്മിക്കുന്ന സ്വപ്നഗൃഹം പണിതുകഴിഞ്ഞാല്‍ എങ്ങിനെയിരിക്കും എന്ന് പ്ലാനും എലിവേഷനും വച്ചുകൊണ്ട്‌ എത്രാലോചിച്ചിട്ടും പിടികിട്ടാത പലരും ഉണ്ട്‌.പലപ്പോഴും പണികഴിഞ്ഞു നിരാശരാകുകയോ അല്ലെങ്കില്‍ പൊളിച്ച്‌ മാറ്റി വീണ്ടും ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ആണ്‌ പലരും ചെയ്യുന്നത്‌. എന്നാല്‍ ഇന്ന് പണിയുന്നതിനു മുമ്പുതന്നെ നിങ്ങളുടേ പ്ലോട്ടില്‍ പണിപൂര്‍ത്തിയാല്‍ ഉള്ള അവസ്ഥയില്‍ കാണുവാനും അപാകതകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും നിങ്ങള്‍ക്ക്‌ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ കഴിയും. പണിയുവാന്‍ പോകുന്ന കെട്ടിടത്തിന്റെ ഉള്‍ഭാഗം ഒരു സിനിമപോലെ കാണുവാനും കൂടെ കഴിഞ്ഞാലോ? അതും കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാവുന്നതാണ്‌.വാക്‌ ത്രൂ എന്ന് അറിയപ്പെടുന്ന ഈ സങ്കേതം 3d studio maxപോലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ വിദഗ്ദനായ ഒരു ഗ്രാഫിക്സ്‌ ഡിസൈനര്‍ക്ക്‌ ആര്‍ക്കിടെക്റ്റിന്റെ/ഡിസൈനറുടെ സഹായത്തോടെ ഉണ്ടാക്കാവുന്നതാണ്‌.

മിക്കവറും ഡിസൈനര്‍മാര്‍ ഇന്ന് തങ്ങളുടേ ക്ലൈന്റുകള്‍ക്ക്‌ ഇത്തരത്തിലുള്ള ത്രിമാന ചിത്രങ്ങള്‍ നല്‍കുന്നപതിവുണ്ട്‌. അല്‍പ്പം ചിലവു വരുന്നകര്യമാണെങ്കിലും പിന്നീടുണ്ടാകാവുന്ന പല അനാവശ്യചിലവുകളേയും പ്രശ്നങ്ങളേയും ഒഴിവാക്കുവാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ കഴിയും.ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോഴും ഈ സങ്കേതം വളരെയധികം പ്രയോജനകരമാണ്‌. ഫര്‍ണ്ണീച്ചറുകളുടെ ഡിസൈന്‍ അവയുടെ സജ്ജീകരണം കൂടാതെ കര്‍ട്ടന്‍ ചുമര്‍ തുടങ്ങി മറ്റുള്ള ഓബ്ജക്റ്റുകളുടെയും നിറം തുടങ്ങിയവ എളുപ്പത്തില്‍ നിര്‍ണ്ണയിക്കുവാന്‍ കഴിയും.ലൈറ്റുകളുടെ പൊസിഷന്‍ അവയുടെ നിറം വെളിച്ചത്തിന്റെ അളവു തുടങ്ങിയവയും കമ്പൂട്ടര്‍ ഉപയോഗിച്ച്‌ മുങ്കൂട്ടി തീരുമാനിക്കാം.

പ്രവാസികളെ സമ്പന്തിച്ചേടത്തോളം തങ്ങളുടെ പലപ്പോഴും നാട്ടില്‍ നിന്നു വീടിന്റെ നിര്‍മ്മാണത്തിന്റെ ഡിസൈന്‍,നിര്‍മ്മാണം തുടങ്ങിയകാര്യങ്ങളില്‍ വേണ്ടത്ര ഇടപെടാനും മേല്‍നോട്ടം വഹിക്കുവാനും മറ്റും കഴിഞ്ഞെന്നുവരില്ല.ഇതുപലപ്പോഴും പ്രശനങ്ങള്‍ക്ക്‌ ഇടവരുത്താറുമുണ്ട്‌. അതിനാല്‍ തീര്‍ച്ചയായും ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നത്‌ നന്നായിരിക്കും.

ഇതുകൂടാതെ പേപ്പര്‍, ഈര്‍ക്കിലി,ജിപ്സം തുടങ്ങി വിവിധ മെറ്റീരിയല്‍സ്‌ ഉപയോഗിച്ച്‌ ത്രിമാനരൂപങ്ങള്‍ നിര്‍മ്മിക്കുന്നവരും ഉണ്ട്‌. ഇതും വളരെയധികം പ്രയോജനകരമാണെങ്കിലും കൈകാര്യം ചെയ്യുവാനും മാറ്റം വരുത്തുവാനും എളുപ്പം കമ്പ്യൂട്ടര്‍ നിര്‍മ്മിത ഇമേജുകളാണെന്നതില്‍ സംശയം ഇല്ല.
ചിത്രത്തിനു കടപ്പാട്‌:മിസിസ്സ്‌ എസ്‌.കുമാര്‍.

5 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പുതിയ പോസ്റ്റുണ്ടേ..!

കുറുമാന്‍ said...

പുതുവര്‍ഷരാശംസകള്‍ എസ് കുമാറിന്നും എസ് കുമാരിക്കും :)

ചിത്രങ്ങള്‍ക്കു കടപ്പാട് : മിസ്സിസ് എസ് കുമാര്‍. അപ്പോ രണ്ടു പേരും ഒരേ ഫീല്‍ഡിലാണല്ലേ?

Anonymous said...

ഓരോരോ ബാലചാപല്യങ്ങളേ....ചെറുപ്പത്തിന്റെ തിളപ്പില്‍ അങ്ങിനെ ഒരു പറ്റു പറ്റിപ്പോയി എന്റെ കുറുമാന്‍ ജീ. പഴയതൊന്നും ഓര്‍മ്മിപ്പിക്കല്ലെ.പ്ലീസ്‌...

തിരിച്ചും പുതുവല്‍സരാസംസകള്‍.
www.paarppidam.blogspot.com

ശാലിനി said...

ഞാന്‍ ArchiCADല്‍ ഒരു പ്ലാന്‍ വരച്ചിട്ടുണ്ട്, അതെങ്ങനെ ഈ ഫോട്ടോയിലേതുപോലെ 3Dയിലാക്കി കാണാം? ഫോട്ടൊഷോപ്പ് , AutoCAD ഒക്കെ കുറച്ചറിയാം.

Anonymous said...

പ്ലാനില്‍ നിന്നും എലിവേഷനനുസരിച്ച്‌ 3D മോഡല്‍ ചെയ്യണം. എന്നിട്ട്‌ അതു റെണ്ടര്‍ ചെയ്തെടുക്കണം.
ഇത്‌ autocadilum,archicadilum ചെയ്യാം. പ്രൊഫഷണലായി റെണ്ടറൈങ്ങിനു 3d max/viz,light wawe എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌.autocad ഫോര്‍മാട്ടില്‍
മെയില്‍ ചെയ്താല്‍ ഒഴിവുപോലെ നോക്കാം.
www.paarppidam.blogspot.com

E-pathram

ePathram.com