Sunday, January 07, 2007

മയിലമ്മക്ക്‌ ആദരാജ്ഞലികള്‍.

ഇടതുവലതു വ്യത്യാസമില്ലാതെ ബഹുരാഷ്ട്രകുത്തകകള്‍ക്കുമുമ്പില്‍ രാജത്തെ അടിയറവുവെക്കുമ്പോള്‍ പ്ലാച്ചിമടയിലെ കോളാകമ്പനിയുടെ ജലചൂഷണത്തിനെതിരെയും പരിസ്തിതിമലിനീകരണത്തിനെതിരെയും അവസാനശ്വാസം വരെ ശക്തമായ സമരങ്ങള്‍ നയിച്ച, ലോകമെമ്പാടും നടക്കുന്ന സമാനസ്വഭാവമുള്ള സമരങ്ങള്‍ക്ക്‌ ആവേശം പകര്‍ന്ന മയിലമ്മക്ക്‌ ആദരാഞ്ജലികള്‍.

5 comments:

പി. ശിവപ്രസാദ് said...

വാക്കുകള്‍ക്കതീതമായ ഹൃദയം ചുറ്റുപാടിന്റെ സ്വീകരണിയാക്കിയ ഒരു പാവം സ്ത്രീയായിരുന്നു അവര്‍. മലയാളം പോലും വേണ്ടത്ര വ്യക്തമായി ഒഴുക്കോടെ സംസാരിക്കാനുള്ള വിദ്യ അവര്‍ക്കില്ലായിരുന്നു. ഗോത്രസ്വഭാവമുള്ള അക്ഷരങ്ങള്‍ക്കപ്പുറമുള്ള ഒരു വികാരം ആ ചെറുപേച്ചുകളില്‍ നിറഞ്ഞു തുളുമ്പിയത്‌ ഞാന്‍ അനുഭവിച്ചിട്ടുണ്ട്‌.

'നങ്കടെ ഊരില്‌ തണ്ണിയില്ല. ഇവടെ തണ്ണി ഒണ്ട്‌. നിങ്ങക്ക്‌ ആറും കടലുമൊണ്ട്‌. നങ്ങളുക്ക്‌ ഒന്നുമില്ല. കമ്പനി നങ്കടെ ജീവിതം തൊലച്ച്‌...' എന്നൊക്കെ ഒരു സങ്കര ഭാഷയില്‍ അവര്‍ നാട്ടുകാരുടെ സമരവീര്യത്തിന്‌ നേതൃത്വം നല്‍കിയത്‌ സാക്ഷരകേരളത്തിന്റെ 'വങ്കത്തങ്ങളുടെയും ജഢത്വത്തിന്റെയും' ആധിക്യം കാരണമായിരുന്നു.

ഇപ്പോഴും തിരിച്ചറിയാത്ത അജന്‍ഡകള്‍ ഉണര്‍ന്നിരിക്കുമ്പോള്‍, മയിലമ്മയെന്ന 'അമ്മ' ഉറങ്ങിയത്‌ കാലത്തെ അനുഭവിപ്പിക്കാതിരിക്കില്ല. ആ സമരവീര്യത്തിനും ആര്‍ജ്ജവത്തിനും നിറമനസ്സോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കേരളഫാർമർ/keralafarmer said...

മയിലമ്മയുടെ അത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

KANNURAN - കണ്ണൂരാന്‍ said...

മയിലമ്മക്കു ആദരാഞ്ജലികള്‍...

paarppidam said...

പാര്‍പ്പിടം അതിന്റെ സ്ഥിരം വിഷയങ്ങളില്‍ നിന്നും മാറി ഇത്തരം ഒരു പോസ്റ്റിട്ടത്‌ തീര്‍ച്ചയായും മയിലമ്മയോടുള്ള ആദരവ്‌ കൊണ്ടു മാത്രമാണ്‌.അവരുടെ വേര്‍പാടില്‍ രാഷ്ട്രീയക്കാരന്റെ മുതലക്കണ്ണീരുകളും നെടുങ്കന്‍ പ്രസ്താവനകളും പതിവുപോലെ നടന്നു. എന്നാല്‍ കേരള ജനത അവരോടുള്ള ആദരവ്‌ പ്രകടിപ്പിക്കേണ്ടത്‌ അവര്‍ എന്തിനുവേണ്ടിപൊരുതിയോ ആ ശക്തികള്‍ക്കെതിരെ അണിനിരന്നുകൊണ്ടാണ്‌. പ്രത്യക്ഷസമരങ്ങളിലേക്ക്‌ ഇറങ്ങുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്‌ ചുരുങ്ങിയപക്ഷം ഇത്തരം ചൂഷകന്മാരുടെ ഉല്‍പന്നങ്ങളെ നമുക്ക്‌ ബഹിഷ്ക്കരിക്കാം.മയിലമ്മയെപ്പോലുള്ളവര്‍ ഉയിര്‍കൊടുത്തും പൊരുതുന്നത്‌ ഇവിടത്തെ ഭാവിതലമുറക്കുകൂടെ വേണ്ടിയാണെന്ന് നാം മറന്നുകൂട.ഇന്ന് കേരളത്തില്‍ കോളകള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിപ്ക്ഷം കുട്ടികളും യുവജനങ്ങളും ആണ്‌.

വിയറ്റ്‌നാമിലെ "കുഞ്ഞുപോരാളികളുടെ" ചരിത്രം നമുക്ക്‌ ഒന്നുകൂടെ ഓര്‍ക്കാം.എന്നിട്ട്‌ നമ്മുടെ കുഞ്ഞുങ്ങളെയും യുവതലമുറയേയും സജ്ജരാക്കാം ഇത്തരം ബഹുരാഷ്ട്ര ചൂഷകര്‍ക്കെതിരെ പൊരുതുവാന്‍.അവരുടെ നാളെകളെ സംരക്ഷിക്കുവാന്‍ ഇന്നേ അവരെ നാം ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

മാധ്യമങ്ങളുടെയും രാഷ്ട്രീയനേതൃത്വത്തിന്റേയും ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ്‌ പകല്‍പോലെ വ്യക്തമാണ്‌.പ്ലാച്ചിമടയില്‍ കോള്‍കമ്പനിക്ക്‌ ചുവപ്പുപരവതാനിവിരിച്ചവര്‍ തന്നെ പിന്നീട്‌ ജനപക്ഷത്തുനിന്ന് കോളാവിരുദ്ധ സമരം നയിച്ചത്‌ നാം കണ്ടതാണ്‌.ഇത്തരം കാപട്യങ്ങളെയും രാഷ്ട്രീയ തന്ത്രങ്ങളെയും വേര്‍തിരിച്ചറിയുവാന്‍ മലയാളിക്കായില്ല അല്ലെങ്കില്‍ കഴിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു.ജലചൂഷണവും പരിസ്തിതിക്ക്‌ കനത്ത ആഘാതം വരുത്തുന്ന പ്രവര്‍ത്തനവുമായി കമ്പനി മുന്നോട്ട്‌ പോയി. അതുപോലെതന്നെ സാധാരണക്കരുടെ പ്രതിഷേധസമരങ്ങളും നീണ്ടുപോയി.


കോളയില്‍ വിഷമുണ്ടെന്ന വാര്‍ത്തയും കോളയില്‍ വിഷമില്ലെന്ന് പറഞ്ഞ്‌ കോടികള്‍ വിലയുള്ള താരങ്ങളെ പേങ്കെടുപ്പിച്ചുള്ള പരസ്യം വരുന്നതും ഒരേ മാധ്യമങ്ങളില്‍ തന്നെ!

മുക്കുവന്‍ said...

എങ്ങനയോ ഞാന്‍ എവിടെ എത്തി. ഒരു മറുപടി ഇട്ടേക്കാം...

ചേട്ടാ, നാട്ടിലെ പൈപ്പുവെള്ളം ടെസ്റ്റ് ചെയ്ത ഏതേലും റിപ്പോര്‍ട്ട് ഉണ്ടോ? കോള കംമ്പനി കൂട്ടുന്നതാണോ ഈ വിഷാശം എന്നറിയാനുള്ള ആഗ്രഹം കൊണ്ടാ.

കോളാ കംമ്പനി വെള്ളം എടുക്കാതെ, തംസപ്പ് വെള്ളം എടുത്ത് കളറിട്ട് വിറ്റാല്‍ നാട്ടില്‍ വെള്ളക്ഷാമം ഉണ്ടാകില്ലാ അല്ലേ?

മലയാളികള്‍ക്ക് ലൊകത്തെവിടെ പോയും ജോലി ചെയ്യാം, പക്ഷെ കേരളത്തില്‍ വേറൊരുത്തനും ഒന്നും ചെയ്യാന്‍ പാടില്ലാ‍ അല്ലേ?

E-pathram

ePathram.com