Tuesday, December 19, 2006

വാസ്തു:-ദിക്കുകള്‍

കെട്ടിടനിര്‍മ്മാണത്തിനു ദിക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വാസ്തുശാസ്ത്രം വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നീ ദിശകള്‍ക്കഭിമുഖമായി മാത്രമേ വാസ്തുശാസ്ത്രപ്രകാരം കെട്ടിടം നിര്‍മ്മിക്കുവാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുന്നു.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നിവകൂടാതെ തെക്കുകിഴക്ക്‌,തെക്കുപടിഞ്ഞാറ്‌,വടക്കുപടിഞ്ഞറ്‌,വടക്കുകിഴക്ക്‌ എന്നിന്നിവചേര്‍ത്ത്‌ അഷ്ടദിക്കുകള്‍ എന്ന് പറയുന്നു.

അഷ്ടദിക്കുകളും അവയുടെ അധിപന്മാരായ ദേവന്മാരും.

കിഴക്ക്‌- ഇന്ദ്രന്‍
തെക്ക്‌- യമന്‍
പടിഞ്ഞാറ്‌- വരുണന്‍
വടക്ക്‌- കുബേരന്‍

വടക്കുകിഴക്ക്‌- ഈശ്വന്‍ (ഈശ്വാനകോണ്‍)
തെക്കുകിഴക്ക്‌- അഗ്നി(അഗ്നികോണ്‍)
തെക്കുപടിഞ്ഞാറ്‌- നിര്യതി(നിര്യതികോണ്‍)
വടക്കുപടിഞ്ഞാറ്‌- വായു(വായുകോണ്‍)

മധ്യഭാഗത്തെ ബ്രഹ്മസ്ഥാനം എന്നാണ്‌ പറയുക.

4 comments:

paarppidam said...

പാര്‍പ്പിടത്തില്‍ വാസ്തു സംബന്ധിയായി പുതിയ ഒരു പോസ്റ്റുണ്ടേ!

Anonymous said...

വീടിനോടു ചേര്‍ന്ന് വയ്കാന്‍ പാടില്ലത്ത മരങ്ങള്‍, ദിക്കിനനുസരിച്ച് വയ്കേണ്ട മരങ്ങള്‍ ഇവയെക്കുറിച്ച് അറിയാവുന്നതു പറയാമോ?

സു | Su said...

വായിക്കാറുണ്ട്. വാസ്തുവെക്കുറിച്ച് ഇനിയും എഴുതൂ. :)

paarppidam said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്‌.

അനോണി തീര്‍ച്ചയായും എനിക്ക്‌ അറിയാവുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

E-pathram

ePathram.com