Sunday, January 14, 2007

വാസ്തു അളവുകളും എഞ്ചിനീയറിങ്ങ്‌ അളവുകളും.വാസ്തുപ്രകാരം ഉള്ള കണക്കുകള്‍ എങ്ങിന െസെന്റീമീറ്ററില്‍ ആക്കാമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട്‌ ചില സുഹൃത്തുക്കളില്‍ നിന്നും മെയിലുകള്‍ ലഭിക്കുകയുണ്ടായി.പല ഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ ചേര്‍ത്തുകോണ്ട്‌ വാസ്തു സംബന്ധിയായ കുറിപ്പുകള്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്‌.സമയക്കുറവുമൂലം അതു നീണ്ടുപോകുന്നതിനാല്‍ തല്‍ക്കാലം മുകളില്‍ പറഞ്ഞ കാര്യത്തിനുള്ള ഒരു പൊസ്റ്റിവിടെ ചേര്‍ക്കുന്നു.

വാസ്തുവിദഗ്ദന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഒരു അളവാണ്‌ "കോലും അംഗുലവും". വിവിധ സ്ഥലങ്ങളില്‍ ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ അംഗീകരിച്ചിട്ടുള്ള്‌

അത്‌ 1 കോല്‍ = 72 സെന്റീമീറ്റര്‍ എന്നും 1 അംഗുലം എന്നത്‌ 3 സെന്റീമീറ്ററും ആണ്‌. 24 അംഗുലം ഒരു കോല്‍.

സമചതുരാകൃതിയില്‍ 20-8 എന്ന ചുറ്റളവിലുള്ള ഒരു റൂമിന്‌ 5-2 (അഞ്ചുകോല്‍ 2 ആംഗുലം) ആണ്‌ ഒരോ വശത്തിനും ലഭിക്കുക.(5-2+5-2+5-2+5-2). 5-2 എന്ന്ത്‌ 5 മൈനസ്സ്‌ 2 എന്നല്ല വാസ്തുപ്രകാരം നാം മനസ്സിലാക്കേണ്ടത്‌. 5 കോല്‍ 2 അംഗുലം എന്നാണ്‌.

നമ്മള്‍ വാസ്തുപ്രകാരം ഉള്ള ഒരു റൂമിന്റെ രണ്ടുവശങ്ങള്‍ ലഭിക്കുവാന്‍ (വാസ്തു പ്രകാരം ഒരു റൂമിന്റെ ഒരു വശത്തെ നീളവും വീതിയും എടുത്താല്‍ മറ്റു രണ്ടുവശങ്ങള്‍ അതിനു തുല്യ അളവില്‍ തന്നെ ആയിരിക്കണം അതായത്‌ A 5 കോലും B 4 കോലും ആണെങ്കില്‍ Cയും Dയും ഇതേ അളവില്‍ തന്നെ ആയിരിക്കണം ).


ഉദാഹരണമായി ഇതോടൊപ്പം ഒരു 20 കോല്‍ 8 അംഗുലം ചുറ്റളവുള്ള (20-8) ഒരു മുറിയുടെ ചിത്രം കൊടുത്തിരിക്കുന്നു. എങ്കിനെയാണീ അളവിനെ സെന്റീമീറ്ററില്‍ ആക്കുന്നതെന്ന് നോക്കാം.

ആദ്യം 20-8 എന്നതിലെ 20 നെ 2കൊണ്ട്‌ ഹരിക്കാം.
20/2 = 10 കോല്‍
തുടര്‍ന്ന് 8 അംഗുലത്തെ 2 കൊണ്ട്‌ ഹരിക്കാം
8/2 = 4 അംഗുലം
ഇവിടെ ഇപ്പോള്‍ നമുക്ക്‌ 10 കോല്‍ 4 അംഗുലം (10-4) എന്ന ഉത്തരം ലഭിക്കുന്നു.

(1 കോല്‍ 72 സെന്റീ മീറ്റര്‍
1 അംഗുലം 3 സെന്റീമീറ്റര്‍)

10 x 72 = 720 സെന്റീമീറ്റര്‍
4 x 3 = 12 സെന്റീമീറ്റര്‍
ഇവിടെ നമുക്ക്‌ 720+12 = 732 സെന്റീമീറ്റര്‍ എന്ന് ലഭിക്കുന്നു.
ഇതില്‍ നിന്നും മുറിയുടെ ഒരു വശം കുറച്ചാല്‍ അടുത്ത വശം ലഭിക്കും. ഉദാ: 330 എന്ന് കരുതുക അടുത്ത വശം 402 എന്ന് ലഭിക്കും.


ഇനി ചിത്രത്തിലെ 4-14 എന്ന അളവിനെ സെന്റീമീറ്ററില്‍ കണക്കാക്കിയാല്‍ 4 X 72 = 288
14 X 3 = 42 സെന്റീമീറ്റര്‍ ലഭിക്കും.
5-14 എന്നത്‌ 5 X 72 = 360
14 X 3 = 42
ഇതു രണ്ടും കൂട്ടിയാല്‍ 402 സെന്റീമീറ്ററും ലഭിക്കും.

സാധാരണയായി വാസ്തു കണക്ക്കനുസരിച്ച്‌ തയ്യാറാക്കുന്ന പ്ലാനുകളില്‍ പ്രധാന ഭിത്തികള്‍ക്ക്‌ 8 അംഗുലം (24 സെന്റീമീറ്റര്‍) വീതിയാണ്‌ നല്‍കുവാറുള്ളത്‌.ഇതേ രീതി തന്നെയാണ്‌ മൊത്തം ഭവനത്തിന്റെ ചുറ്റളവു കണക്കാക്കനും ഉപയോഗിക്കുന്നത്‌.

ഇനി നിങ്ങള്‍ക്ക്‌ ഇഞ്ചിലാണ്‌ അളവുകള്‍ ലഭിക്കേണ്ടതെങ്കില്‍ അതിനും വഴിയുണ്ട്‌.

1 ഇഞ്ച്‌ = 2.54 സെന്റീമീറ്റര്‍.
1 ഫീറ്റ്‌ = 12 ഇഞ്ച്‌.

കൂടുതല്‍ വിശദമായി വാസ്തു സംബന്ധിച്ചുള്ള വരും പോസ്റ്റുകളില്‍.


ഗൂഗിളിന്റെ പുതിയസംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കമന്റിടുവാന്‍ സാധിക്കാത്തവര്‍ തല്‍ക്കാലം ഈ-മെയില്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ നിര്‍ദ്ധേശങ്ങളൂം വിമര്‍ശനങ്ങളുമാണ്‌ പാര്‍പ്പിടത്തെ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാക്കുന്നത്‌.


സ്നേഹപൂര്‍വ്വം എസ്‌.കുമാര്‍
paarppidam@yahoo.com

11 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ ഒരു പോസ്റ്റുണ്ടേ!

Anonymous said...

This is very useful information.
thank you.

paarppidam said...
This comment has been removed by the author.
paarppidam said...

പാര്‍പ്പിടത്തെ ഗൂഗിളിന്റെ പുതിയ സംവിധാനത്തിലേക്ക്‌ മറ്റുവാന്‍ ശ്രമിച്ചതിനാല്‍ ചിലര്‍ക്ക്‌ കമന്റിടുവാന്‍ സാധിക്കുന്നില്ല എന്ന് അറിയുന്നു. പുതിയ സെറ്റിങ്ങ്‌ സിനെ കുറിച്ച്‌ കൂടുതല്‍ അറിയുന്നവര്‍ പറഞ്ഞുതരുവാന്‍ അപേക്ഷിക്കുന്നു.

ഗൂഗിളിന്റെ പുതിയസംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കമന്റിടുവാന്‍ സാധിക്കാത്തവര്‍ തല്‍ക്കാലം ഈ-മെയില്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ നിര്‍ദ്ധേശങ്ങളൂം വിമര്‍ശനങ്ങളുമാണ്‌ പാര്‍പ്പിടത്തെ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാക്കുന്നത്‌.
സ്നേഹപൂര്‍വ്വം എസ്‌.കുമാര്‍
paarppidam@yahoo.com

ബെന്യാമിന്‍ said...

നല്ല പ്രയോജനപ്രദമായ പോസ്റ്റ്‌. ഇത്തരം കാര്യങ്ങള്‍ ഇനിയും പോരട്ടെ.

ginoop said...

മുറികളുടെ അളവുകൾ കോൽ കണക്കിൽ പറഞ്ഞു തരാമോ;

Unknown said...

402X330 റൂം സൈസ് വാസ്തു അനുസരിച്ചു ശെരി ആണ് എന്ന് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും

Krishna Das said...

1 അംഗുലം എന്നത് 3 സെന്റീമീറ്ററോ അതോ 3 ഇഞ്ചോ ? അംഗുലം എന്നത് ഒരു വിരലിനെയല്ലേ പറയുക അപ്പോൾ ഒരുവിരലിലെ രേഖകൾ 3 ഇഞ്ച്‌ എന്ന കണക്കിലല്ലേ കിടക്കുന്നതു ?

manoj m said...

381X351 എങ്ങനെ വാസ്തു അളവ് ആണ് എന്ന്‌ കണ്ടു പിടിക്കുന്നെ എങ്ങനെ

manoj m said...

381X351 എങ്ങനെ വാസ്തു അളവ് ആണ് എന്ന്‌ കണ്ടു പിടിക്കുന്നെ എങ്ങനെ

Unknown said...

എന്റെ വീടിന്റെ പാതുക അളവ് മീറ്ററിൽ നൽകുന്നു
ഒരു വശം 14.16 മീറ്റർ
മറു വശം 13.15 മീറ്റർ
ഈ അളവ് ശെരിയാകുമോ?

E-pathram

ePathram.com