Thursday, October 19, 2006

പ്ലാന്‍-51245 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള (കാര്‍പോര്‍ച്ചോഴികെ) ഒരു വീടിന്റെ പ്ലാന്‍. കിച്ചണില്‍ അത്യാവശ്യം രണ്ടുപേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൊടുത്തിരിക്കുന്നു. കൂടാതെ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം ഷെല്‍ഫ്‌ നല്‍കിയിരിക്കുന്നതിനാല്‍ വര്‍ക്കിങ്ങ്‌ സ്ലാബിനു ചുറ്റും കാബിനറ്റുകള്‍ നല്‍കേണ്ടതില്ല, ഇത്‌ അടുക്കളയുടെ സൗകര്യം വര്‍ദ്ധിപ്പിക്കും. ബെഡ്രൂം 1 -ലെ ടോയ്‌ലറ്റില്‍ വെറ്റ്‌ ഏരിയായും ഡ്രൈ ഏരിയായും പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. ഇതു പ്ര്യത്യേകം ഗ്ലാസ്സുകൊണ്ടോ അല്ലെങ്കില്‍ കര്‍ട്ടങ്കൊണ്ടോ വേര്‍തിരിക്കാവുന്നതാണ്‌. കുളിക്കുമ്പോള്‍ വെള്ളം റ്റോയ്‌ലറ്റിന്റെ തറയുടെ എല്ലാഭാഗത്തും ഒഴുകി എത്താതിരിക്കുവാന്‍ ഇതു സഹായിക്കും.

6 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പുതിയ പോസ്റ്റുണ്ടേ

Anonymous said...

why you are not publishing modern plans and elevations. all these are small houses or old fashioned. Now the world is changing.
-najeeb

Anonymous said...

ഈ പ്ലാനില്‍ കൊടുത്തിരിക്കുന്ന അടുക്കള വലുതാണല്ലോ,ഒത്തിരി സ്ഥലം അടുക്കളക്കായി വിനിയോഗിച്ചിരിക്കുന്നു.ഇതു കുറച്ച്‌ ബെഡ്രൂമിന്റെ വലിപ്പം കൂട്ടിക്കൂടെ.
saidu

വിശാല മനസ്കന്‍ said...

എനിക്കീ പ്ലാനും വല്ലാതിഷ്ടമായിഷ്ടാ.

Anonymous said...

Hi,

I appreciate the effort.

1. Try to make the plan to have a regular shape. Would be great if it could be square, atleast rectangular. In this plan, Car-Porch looks like not a part of the house. Living room leaves a projection.

2. The above is applicable to rooms too. If you pull bedroom-2 a little down, the house also gets a better shape and the stair-case area becomes bigger. From dining room while looking towards, staircase area the projected corner of bedroom two will disappear and would look better too.

Request to take this as postitive criticism. (This is applicable to previous plans too)

Thanks,
Sandeep Sadanandan | കരിങ്കല്ല്.

paarppidam said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

നജീബ്‌ -വന്‍ തുക ചിലവാക്കി വീടുകള്‍ നിര്‍മ്മിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുവാന്‍ താല്‍പ്പര്യമില്ല സുഹൃത്തെ. എലിവേഷനിലും കെട്ടുകാഴ്ചകളിലും അഭിരമിക്കുന്ന മലയാളികള്‍ അവയ്ക്കായി അനാവശ്യമായി ചിലവിടുന്ന പ്രകൃതിവിഭവങ്ങളെകുറിച്ച്‌ ചിന്തിക്കുന്നില്ല.

സൈദ്‌- താങ്കള്‍ പറഞ്ഞതിനോട്‌ ഒരു പരിധിവരെയോജിക്കുന്നു. മറ്റുമുറികളെ അപേക്ഷിച്ച്‌ അടുക്കള വലുപ്പംകൂടുതല്‍ തന്നെയാണ്‌. പുതിയ ഒരു റിവൈസ്ഡ്‌ പ്ലാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നതാണ്‌.

വിശാല്‍ജി-പ്രോല്‍സാഹനങ്ങള്‍ക്ക്‌ നന്ദി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ?

സന്ദീപ്‌ - താങ്കള്‍ ഉന്നയിച്ച കാര്യം പ്രസക്തമാണ്‌.കോര്‍ണറുകള്‍ കുറഞ്ഞാല്‍ വീടിന്റെ ചിലവു കുറക്കാന്‍ പറ്റും. അതേകുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്‌. പിന്നെ ആ ലിവിംഗ്‌ റൂം അങ്ങിനെ അല്‍പ്പം പ്രോജക്ട്‌ ചെയ്തത്‌ തീര്‍ത്തും ഒരേ ലൈനില്‍ മുന്‍ഭാഗം വരണ്ടാന്നു കരുതീട്ടാണ്‌. എലിവേഷനില്‍ ഒരല്‍പ്പം മാറ്റം.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക.കഴുമ്പുള്ള വിമര്‍ശനങ്ങള്‍ക്ക്‌ എന്നും സ്വാഗതം. നിങ്ങളുടെ അറിവുകള്‍കൂടെ ഇവിടെ ഷെയര്‍ ചെയ്യുക, ഇതു മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുന്നതായിരിക്കണം എന്ന ഒരു നിര്‍ബ്ന്ധമേയുള്ളൂ.

E-pathram

ePathram.com