Friday, September 29, 2006

പ്ലാന്‍നാലോ അഞ്ചോ സെന്റ്‌ സ്ഥലത്ത്‌ നിര്‍മ്മിക്കാവുന്ന ഒരു വീടിന്റെ പ്ലാനാണ്‌ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്‌. 1490 ചതുരശ്ര അടിയാണിതിന്റെ ഏരിയ.ഡബില്‍ ഹൈറ്റില്‍ ലിവിങ്ങ്‌ റൂ കൊടുത്തിരിക്കുനതിനാല്‍ വീടിനകത്ത്‌ വലിപ്പവും കൂടുതല്‍ തോന്നിക്കുകമാത്രമല്ല വായുവും വെളിച്ചവും കടന്നുവരുവാനും സഹായിക്കുന്നു. വാഷ്ബേസില്‍ കോണിയുടെ അടിയില്‍ സ്ഥാപിക്കാവുന്നതാണ്‌.താഴത്തെ നിലയിലെ ബെഡ്രൂം പ്രായമായവര്‍ക്കും മുകളിലെ ബെഡ്രൂം നമ്പര്‍ 3 മാസ്റ്റര്‍ ബെഡ്രൂമായും ഉപയോഗിക്കാം. മുകളിലെ നിലയില്‍ രണ്ടാമത്തെ ബെഡ്രൂം കുട്ടികള്‍ക്കായി നീക്കിവെക്കാം.

9 comments:

paarppidam said...

ഒരു പുതിയ പോസ്റ്റുണ്ടേ....

പുള്ളി said...

പാര്‍പ്പിടകാ... പ്ളാന്‍ കൊള്ളാം. ഒന്നു ചോദിച്ചോട്ടേ... ആ സ്റ്റെയര്‍ നു മുകളില്‍ പുറത്തേയ്ക്കോ, ബാല്ക്കണിയിലേയ്ക്കോ തുറക്കവുന്ന ഒരു ജനല്‍കൂടി വെച്ചാല്‍ താഴെയുള്ള ലിവിംഗ് റൂമില്‍ വെളിച്ചവും കാറ്റും കൂടുതല്‍ കടക്കില്ലേ ? തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക.

paarppidam said...

മുകളില്‍നിന്നും ആവശ്യത്തിനു വെളിച്ചവും കാറ്റും കടക്കാവുന്ന വിധത്തില്‍ ആണ്‌ ജനലുകള്‍ കൊടുത്തിരിക്കുന്നത്‌.കോണിയുടെ അവിടെ ഫസ്റ്റ്‌ ഫ്ലോര്‍ പ്ലാനില്‍ വിന്റോ കൊടുത്തിട്ടുണ്ട്‌ കൂടാതെ ഡബില്‍ ഹൈറ്റും അവിടെ കൊടുത്തിരിക്കുന്ന വിന്റോയും ശ്രദ്ധിക്കുമല്ലോ?

തീര്‍ച്ചയായും വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമാണ്‌ വേണ്ടത്‌.

അലിഫ് /alif said...

ഒതുക്കമുള്ള പ്ലാനാണ്. വര്‍ക്ക് ഏരിയയില്‍ ചിമ്മിനിയടുപ്പാണോ ഉദ്ദേശിക്കുന്നത്? മുകളിലെ കുട്ടികള്‍ക്കുള്ള മുറിയായി കൊടുത്തിരിക്കുന്നയിടമാണെനിക്കിഷ്ടപെട്ടത്. നല്ല വെന്റിലേഷന്‍ ഉണ്ടാവും അതിന്‌. “തീര്‍ച്ചയായും വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമാണ്‌ വേണ്ടത്‌“, എന്താ പറയുക,ഇതിന് ഒരു ഓപ്പണ്‍ ടെറസ്സ് കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു വെന്ന് വിമര്‍ശിക്കുന്നു..!! കുമാര്‍, ആശംസകള്‍.

Anonymous said...

കാര്‍ നിര്‍ത്താന്‍ സ്ഥലമില്ലേ മാഷെ? അതുകൂടിയുണ്ടായിരുന്നെങ്കില്‍ കാശ് റെഡി. മാഷ് തന്നെ വീട് പണിഞ്ഞ് തന്നാമതി.

paarppidam said...

ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷെ ഓപ്പണ്‍ ടറസ്സിനുള്ള സ്ഥലം ഇല്ലല്ലോ മാഷേ.അടുപ്പ്‌ വ്യക്തിപരമായ താല്‍പ്പര്യത്തിനു വിടുന്നു, അതുകൊണ്ടാണ്‌ അവിടെ സ്ഥലം ഒഴിവാക്കി മുകളില്‍ കുട്ടികളുടെ മുറി ചുരുക്കിയത്‌.

കാളിയാ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനുവേണ്ടി ചെയ്ത പ്ലാനാണ്‌ പരിമിതികള്‍ ഉള്ള സ്ഥലമാണ്‌.
കാര്‍ നിര്‍ത്താനുള്ള സ്ഥലം കഷ്ട്ടിച്ചേ ഉണ്ടാകൂ. അതുകൊണ്ട്‌ തല്‍ക്കാലം ട്രസ്സും ഷീറ്റും കൊണ്ടുള്ള ഒരു കാര്‍ഷെഡ്‌ ഒരുക്കിക്കോളൂ. ചിലവും കുറവാണ്‌ പില്ലറിന്റെ വലിപ്പം കുറച്ച്‌ കുറയുകയും ചെയ്യും.
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

Anonymous said...

it's a very good plan. especially better for small familys.
you didnt waste more space for kitchen.
what about vaasthu? they will approve this or not?

കെവി said...

മാഷേ, ഇപ്പോ വീടുപണിയാനുള്ള മൂഡൊന്നുമില്ല. ഇതൊക്കെ അടിച്ചുപുസ്തകമാക്കുമ്പോ, ഒരു കോപ്പി എനിക്കും മാറ്റിവെച്ചേക്കണേ.

Siva said...

നല്ല പ്ലാന് ആണ് ...ഡൈനിങ്ങ് ഹാളില് ഒരു wash basin കൂടി ഉണ്ടായിരുന്നേല് ..

E-pathram

ePathram.com