Thursday, September 21, 2006

പ്ലാന്‍-3

പ്ലാന്‍ No:3ലിവിങ്ങ്‌ റൂം ഡബിള്‍ ഹൈറ്റില്‍ ആണിവിടെ കാണിച്ചിരിക്കുന്നത്‌. കൂടുതല്‍ വെന്റിലേഷനും മുകള്‍നിലയുമായി ഒരു ഇന്ററാക്ഷനും ഇതുമൂലം സാധിക്കുന്നു.മുകള്‍ നിലയില്‍ മുന്‍ഭാഗത്തുള്ള ബെഡ്ര് റൂം എടുത്ത്‌ എലിവേഷന്‍ മൂന്ന് ലെവലുകളില്‍ ആയി ഡിസൈന്‍ ചെയ്താല്‍ വളരെ മനോഹരമായിരിക്കും.ഇതിന്റെ ഏരിയ 1216 ചതുരശ്ര അടിയാണ്‌ (കാര്‍പോര്‍ച്ച്‌ ഒഴിവാക്കിക്കൊണ്ട്‌)

7 comments:

sreejith said...

It is nice plan.

paarppidam said...

പുതിയ ചില പോസ്റ്റുകള്‍ കൊടുത്തിട്ടുണ്ടു സുഹൃത്തുക്കളെ.

അലിഫ് /alif said...

plan വലുതാക്കാന്‍ പറ്റുന്നില്ലല്ലോ കുമാര്‍. എങ്കിലും കുഴപ്പമില്ല. circulation area വളരെകുറച്ചുമാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതാണു ഞാനീ ഡിസൈനില്‍ കാണുന്ന ഗുണം. വെന്റിലേഷനും നന്നായി ശ്രദ്ധിച്ചിരിക്കുന്നു.

ബെന്യാമിന്‍ said...

പ്ലാന്‍ കൊള്ളാം. ഇതില്‍ ടി.വി. എവിടെ വയ്ക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല. ഒന്നു വിശദീകരിക്കാമോ..?

paarppidam said...

ടി.വി. ഓരോ വീട്ടുകാരുടേയും സൗകര്യപ്രകാരം ചിലപ്പോള്‍ ലിവിങ്ങ്ര് റൂമിലോ ഡൈനിങ്ങ്‌ റൂമിലോ കൊടുക്കാവുന്നതാണ്‌.ലിവിംഗ്‌ റൂമില്‍ അദിഥികള്‍ ഉണ്ടെങ്കില്‍ തന്നെ മറ്റുള്ള കുടുമ്പാംഗങ്ങള്‍ക്ക്‌ അലോസരമില്ലാതെ ടി.വി കാണുവാനും സാധിക്കും.സ്ത്രീകള്‍ക്ക്‌ കൂടുതല്‍ സുകര്യപ്രദം ഡൈനിങ്ങ്‌ ഹാളില്‍ തന്നെ ആയിരിക്കും. കുട്ടികളുടെ പഠന മേശയായി ഡൈനിങ്ങ്‌ ടേബില്‍ ഉപയോഗപ്പെടുത്തുന്നവര്‍ തീര്‍ച്ചയായും ടി.വി. ഇവിടെ സ്ഥാപിക്കരുത്‌. ഈ പ്ലാനില്‍ ഡൈനിങ്ങ്‌ ഹാളിന്റെ കോര്‍ണറില്‍ ടി.വി വെക്കാനായി സൗകര്യം ഉണ്ട്‌.

ഡൈനിങ്ങ്‌ റൂമിന്റെ വീതി അല്‍പ്പം കുറഞ്ഞു പോയില്ലെ എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. ഏരിയായുടെ പരിമിതിയില്ലാത്ത പക്ഷം സൗകര്യപ്രദമായ വലിപ്പത്തില്‍ മുറികള്‍ കൊടുക്കാവുന്നതാണ്‌.

paarppidam said...
This comment has been removed by a blog administrator.
s.kumar said...

വാസ്തു പ്രകാരം മൂലകള്‍ ഉള്ളിലേക്ക്‌ തള്ളിനിലക്കാന്‍ അനുവധിക്കില്ല. അതുകൊണ്ട്‌ കിച്ചണിനോട്‌ ചേര്‍ന്നുള്ള ബെഡ്രറൂമിന്‌ ഒരു ഡ്രസ്സിങ്ങ്‌ റൂം കൊടുക്കാവുന്നതാണ്‌.ടോയ്‌ലറ്റ്‌ മൂലകളില്‍ കൊടുക്കാനും വാസ്തു ശാസ്ത്രം അനുസരിച്ച്‌ നന്നല്ല.( വാസ്തുവില്‍ താല്‍പര്യവും വിശ്വാസവും ഉള്ളവര്‍ക്കു മാത്രം ഇതു പിന്തുടരാം)

E-pathram

ePathram.com