Friday, September 29, 2006

പ്ലാന്‍നാലോ അഞ്ചോ സെന്റ്‌ സ്ഥലത്ത്‌ നിര്‍മ്മിക്കാവുന്ന ഒരു വീടിന്റെ പ്ലാനാണ്‌ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്‌. 1490 ചതുരശ്ര അടിയാണിതിന്റെ ഏരിയ.ഡബില്‍ ഹൈറ്റില്‍ ലിവിങ്ങ്‌ റൂ കൊടുത്തിരിക്കുനതിനാല്‍ വീടിനകത്ത്‌ വലിപ്പവും കൂടുതല്‍ തോന്നിക്കുകമാത്രമല്ല വായുവും വെളിച്ചവും കടന്നുവരുവാനും സഹായിക്കുന്നു. വാഷ്ബേസില്‍ കോണിയുടെ അടിയില്‍ സ്ഥാപിക്കാവുന്നതാണ്‌.താഴത്തെ നിലയിലെ ബെഡ്രൂം പ്രായമായവര്‍ക്കും മുകളിലെ ബെഡ്രൂം നമ്പര്‍ 3 മാസ്റ്റര്‍ ബെഡ്രൂമായും ഉപയോഗിക്കാം. മുകളിലെ നിലയില്‍ രണ്ടാമത്തെ ബെഡ്രൂം കുട്ടികള്‍ക്കായി നീക്കിവെക്കാം.

Saturday, September 23, 2006

ഒന്നു ചിന്തിക്കുക


എന്റെ ഒരു സുഹൃത്തിനു വേണ്ടി തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാറുള്ള ഒരു വാസ്തുവിദഗ്ദന്‍ തയ്യാറാക്കിയ പ്ലാനാണിതോടൊപ്പം ചേര്‍ക്കുന്നത്‌. .സുഹൃത്തും വാസ്തുവിനെ അന്ധമായി പിന്തുടരുന്ന ഒരു വ്യക്തിയായതിനാല്‍ എന്റെ യുക്തികള്‍ അവിടെ വിലപ്പോയില്ല. ജീവിതത്തില്‍ സുഖം ദു:ഖം മരണം ജനനം സമ്പത്ത്‌ ദാരിദ്രം എന്നിവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്‌. പൂര്‍ണ്ണമായും വാസ്തുപ്രകാരം വീടുവെച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പറിഹാരമായി എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്‌. വാസ്തുവിലെ ഉപകാരപ്രദമായ ചില ഘടകങ്ങള്‍ സ്വീകരിച്ച്‌ ഭാക്കി തള്ളിക്കളയുക എന്നല്ലാതെ മറിച്ചുള്ള സമീപനം ഒരുപാട്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. നാട്ടിന്‍പുറങ്ങളിലെ തച്ചുശാസ്ത്രഞ്ഞര്‍ രൂപകല്‍പ്പന ചെയ്യുന്ന വീടുകളില്‍ സാധാരണയായി ഒത്തിരി അപാകതകളും അസൗകര്യങ്ങളും കാണാം.

ഞാന്‍ കേമനാണെന്നും മറ്റുള്ളവര്‍ മോശമാണെന്നും സമര്‍ഥിക്കുവാനുള്ള ശ്രമമായി ദയവായി കാണരുത്‌.പൂര്‍ണ്ണമായും അപാകതകള്‍ ഇല്ലാത്ത പ്ലാനുണ്ടാക്കാന്‍ എനിക്കാകും എന്ന് ഇതിനര്‍ഥമില്ല.വാസ്തുവിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടി മാത്രം ഇതിവിടെ പ്രസിദ്ധീകരിക്കുന്നു.

നിങ്ങളുടെ വീടു രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഒരു ആര്‍ക്കിടെക്റ്റിന്റെയോ നല്ല ഡിസൈനറുടേയോ ഉപദേശം തേടുക.ആര്‍ക്കിടെക്റ്റുകള്‍ ചിലവേറിയവീടുകള്‍ മാത്രമേ ഡിസൈന്‍ ചെയ്യൂ എന്നത്‌ തെറ്റായ ധാരണയാണ്‌. ഡിസൈന്‍ ചാര്‍ജ്ജ്‌ അല്‍പ്പം കൂടിയാലും ഒത്തിരി അനാവശ്യചിലവുകള്‍ ഒഴിവാക്കാനും സൗകര്യമുള്ളതും നിങ്ങളുടേ ആഗ്രഹങ്ങളെ ഉള്‍ക്കൊള്ള്തുന്നതുമായ പ്ലാനുകള്‍ നല്‍കുവാന്‍ തീര്‍ച്ചയായും വിദഗ്ദനായ ഒരു ആര്‍ക്കിടെക്റ്റിനു കഴിയും.ഇതോടൊപ്പം ചേത്തിരിക്കുന്ന പ്ലാനിലെ ഒരു ബെഡ്‌ റൂമിനു സ്വകാര്യതയില്ല. മറ്റൊന്നിനു റ്റോയ്‌ലറ്റിനു വെന്റിലേഷന്‍ ഇല്ല.സ്റ്റെയര്‍കേസിനു വേണ്ടത്ര നീളം നല്‍കിയിട്ടില്ല. ഡൈനിങ്ന്‍ഘാളിനു വെന്റിലേഷന്‍ വേണ്ടത്ര ലഭിക്കില്ല. അതങ്ങിനെ നീണ്ടുപോകുന്നു.

ഒന്നു ചിന്തിക്കുക വാസ്തുശാസ്ത്രഞ്ജന്മാര്‍ എന്ന ബോര്‍ഡും തൂക്കിയിരിക്കുന്നവര്‍ പലപ്പോഴും കെട്ടിടം ഡിസൈനിങ്ങിന്റെ അടിസ്ഥാനം പോലും അറിയുന്നവര്‍ ആയിരിക്കില്ല.നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയണ്‌ വീടുണ്ടാക്കാന്‍ പോകുന്നത്‌ തീര്‍ച്ചയായും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തി നിരവധി വീടുകള്‍ കണ്ടും അതേകുറിച്ച്‌ ചര്‍ച്ചകള്‍ നടത്തിയും മാത്രം ഒരു തീരുമാനത്തില്‍ എത്തുക.

Thursday, September 21, 2006

പ്ലാന്‍-3

പ്ലാന്‍ No:3ലിവിങ്ങ്‌ റൂം ഡബിള്‍ ഹൈറ്റില്‍ ആണിവിടെ കാണിച്ചിരിക്കുന്നത്‌. കൂടുതല്‍ വെന്റിലേഷനും മുകള്‍നിലയുമായി ഒരു ഇന്ററാക്ഷനും ഇതുമൂലം സാധിക്കുന്നു.മുകള്‍ നിലയില്‍ മുന്‍ഭാഗത്തുള്ള ബെഡ്ര് റൂം എടുത്ത്‌ എലിവേഷന്‍ മൂന്ന് ലെവലുകളില്‍ ആയി ഡിസൈന്‍ ചെയ്താല്‍ വളരെ മനോഹരമായിരിക്കും.ഇതിന്റെ ഏരിയ 1216 ചതുരശ്ര അടിയാണ്‌ (കാര്‍പോര്‍ച്ച്‌ ഒഴിവാക്കിക്കൊണ്ട്‌)

Sunday, September 17, 2006

കുട്ടികളുടെ മുറി.

മാതാപിതാക്കളുടെ ശ്രദ്ധേത്തുന്നിടത്തായിരിക്കണം കുട്ടികള്‍ക്കായുള്ള മുറികള്‍ ഒരുക്കേണ്ടത്‌.രക്ഷിതാക്കളുടെ കിടപ്പുമുറിയോട്‌ ചേര്‍ന്നും ആകാം. രണ്ടു മുറികളേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വാതില്‍ കൊടുത്താല്‍ മതി. എപ്പോഴും കുട്ടികളുടെ മുറികള്‍ രക്ഷിതാക്കള്‍ കിടക്കുന്ന ഫ്ലോറില്‍ തന്നെ ആയിരിക്കണം.വായു വെളിച്ചം എന്നിവധാരാളം ലഭിക്കത്തക്ക വിധത്തില്‍ ആയിരിക്കണം ജനലുകള്‍ ക്രമീകരിക്കേണ്ടത്‌.ജനലുകള്‍ തുറക്കുന്നത്‌ ഒരു വൃീത്തിഹീനമായ അന്തരീക്ഷത്തിലേക്കായിരിക്കരുത്‌.കുട്ടികളുടെ മുറിക്ക്‌ പുറത്ത്‌ പൂന്തോട്ടം നല്‍കുന്നത്‌ കൂടുതല്‍ നന്നായിരിക്കും.

ചുവരുകള്‍ക്ക്‌ നിറം നല്‍കുമ്പോള്‍ കുട്ടികളെ അലോസരപ്പെടുത്തുന്ന കടും വര്‍ണ്ണങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്കിഷ്ട്ടപ്പെടുന്ന രീതിയില്‍ ഒന്നിലധികം നിറങ്ങള്‍ ചുവരുകളില്‍ കൊടുക്കാം.നിറങ്ങളില്‍ മഞ്ഞ ഇളം പച്ച ഫ്ലൂറസന്റ്‌ നിറങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നു. മനോഹരമായ ചിത്രങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ചുമരുകളെ അലങ്കരിക്കട്ടെ. പ്രത്യേകം പഠനമുറി ഇല്ലെങ്കില്‍ പഠിനമേശയും മറ്റും വരുന്ന ഏരിയായില്‍ ചിത്രങ്ങളും മറ്റും ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. കഴുകി വൃത്തിയാക്കാവുന്ന വിധത്തിലുള്ള പെയ്ന്റുകള്‍ തിരഞ്ഞെടുക്കുന്നത്‌ നല്ലതാണ്‌.കുട്ടികള്‍ക്ക്‌ എഴുതുവാനും വരക്കാനും ഒരു ബോര്‍ഡ്‌ ചുവരില്‍ ഫിക്സ്ചെയ്ത്‌ കൊടുക്കാവുന്നതാണ്‌. ചുവരില്‍ കരിക്കട്ടകൊണ്ട്‌ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചിട്ട കൊച്ചുകുട്ടിയാണ്‌ പിന്നീട്‌ ലോകപ്രശസ്തനായ രാജാരവിവര്‍മ്മ എന്ന് ഈയവസരത്തില്‍ ഓര്‍ക്കുകയാണ്‌.


കസാരകള്‍, കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടം വരുത്താന്‍ സാധ്യതകുറാഞ്ഞതുമായ തരത്തില്‍ ഉള്ളവ ആയിരിക്കണം. അവക്കും ആകര്‍ഷകമായ നിറങ്ങള്‍ നല്‍കാം. കമ്പ്യൂട്ടര്‍ കുട്ടികളുടെ മുറിയില്‍ നിന്നും മറ്റീവ്ക്കുന്നതാകും ഉചിതം. നിര്‍ബന്ധമാണെങ്കില്‍ ഇന്റര്‍നെറ്റ്‌ ഗെയിംസ്‌ സി.ഡി. ഫ്ലോപ്പി എന്നിവ നിങ്ങളുടെ അനുമതിയോടെ മാത്രം ഉപയോഗിക്കത്തക്ക വിധത്തില്‍ സെറ്റിങ്ങ്സുകള്‍ ക്രമീകരിച്ചിരിക്കണം.വസ്ത്രങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വെക്കുവാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ നല്‍കാം. അഴുക്കായ വസ്ത്രങ്ങള്‍ ഇടുവാന്‍ ബാസ്കറ്റുകള്‍ നല്‍കാം.റ്റോയ്‌ലറ്റ്‌ എപ്പോഴും വൃത്തിയായി ഇരിക്കുവാന്‍ ശ്രദ്ധിക്കണം. സ്കൂള്‍ബാഗ്‌ മറ്റ്‌ പഠനോപകരണങ്ങള്‍ എന്നിവ അലസമായി വലിച്ചിടാതിരിക്കുവാന്‍ അവ വെക്കുവാനും ഉള്ള സംവിധാനം ഒരുക്കുന്നത്‌ നല്ലതാണ്‌. ഒന്നിലധികം പേര്‍ ഒരു മുറി ഉപയോഗിക്കുന്നു എങ്കില്‍ പ്രത്യേകം കട്ടിലും മേശയും മറ്റും നല്‍കേണ്ടതാണ്‌.

Saturday, September 09, 2006

അടുക്കള

സൗകര്യത്തോടൊപ്പം സൗന്ദര്യവും എന്നതാണ്‍ പുതിയ അടുക്കളകളുടെ മുഖമുദ്ര.പുകയും കരിപിടിച്ചുകിടന്നിരുന്ന പഴയകാല അടുക്കളകള്‍ പോയിമറഞ്ഞിരിക്കുന്നു. ആധുനിക വീടുകളില്‍ ലിവിങ്ങ്‌ റൂ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നിടം അടുക്കളയാണെന്ന് പറയാം. മോഡുലാര്‍കിച്ചണുകളുടെ ഒരു തരംഗം തന്നെയാണിന്ന് കേരളത്തില്‍.


സാധാരണ അടുക്കള നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വായുവും വെളിച്ചവും യഥേഷ്ട്ടം ലഭിക്കുന്നിടത്തായിരിക്കണം.അതുകൊണ്ടുതന്നെ വടക്ക്‌ കിഴക്ക്‌ ദിക്കിലോ തെക്കുകിഴക്ക്‌ ദിക്കിലോ ആക്കിയാല്‍ നന്നായിരിക്കും.പധാന അടുക്കളയില്‍ ഫ്രിഡ്ജ്ജ്‌,വാഷ്ബേസിന്‍, ഗ്യാസ്‌ അടുപ്പ്‌ എന്നിവ സി ഷേപ്പില്‍ വരുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ എളുപ്പമായിരിക്കും. plan no 1 ല്‍ കൊടുത്തിരിക്കുന്നതു നോക്കുക.ഫ്രിഡ്ജ്‌ വെറ്റ്‌ ഗ്രൈന്റര്‍ മിക്സി എന്നിവക്കുള്ള സ്ഥാനം മുന്‍പേ തീരുമാനിച്ചാല്‍ ഇലക്ട്രിക്ക്‌ കണക്ഷനുള്ള പ്ലഗ്ഗു അതിനനുസരിച്ച്‌ കൊടുക്കാവുന്നതാണ്‍.അടുക്കളയില്‍ കൊടുക്കുന്ന പ്ലാറ്റ്‌ ഫോമിനു 80-100 സെന്റീ മീറ്റര്‍ വരെ ഉയരവും 60 സെന്റീ മീറ്റര്‍ വീതിയുമാണ്‍ നല്‍കാറുള്ളത്‌.kitchen sing ഉപഭോക്താവിന്റെ താല്‍പ്പര്യത്തിനനുസരിച്ച്‌ തിരഞ്ഞെടുക്കുവാന്‍ നിരവധി ആകൃതിയിലും വലിപ്പത്തിലും വിപണിയില്‍ സുലഭമാണെങ്കിലും എളുപ്പത്തില്‍ തുരുമ്പ്‌ പിടിക്കാത്തവ വേണം തിരഞ്ഞെടുക്കാന്‍. അതില്‍ നിന്നും പുറത്തേക്കുള്ള വെള്ളം തടസ്സമില്ലാതെ പോകുവാന്‍ തക്ക വിധത്തിലായിരിക്കണം പ്ലബിങ്ങ്‌ ചെയ്യേണ്ടത്‌.അടുക്കളയോടു ചേര്‍ന്നാണ്‍ ഡൈനിങ്ങ്‌ റൂമെങ്കില്‍ ചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ്‌ നല്‍കി ആഹാരസാധനങ്ങള്‍ അതിലൂടെ കൊടുക്കാം. അടുക്കളയില്‍ ഒരു ചെറിയ ടേബിള്‍ ഇടുവാന്‍ ഉള്ള സൗകര്യം ഉണ്ടെങ്കില്‍ കുടുമ്പാംങ്കങ്ങള്‍ക്ക്‌ അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയുമാകാം.

അടുക്കളയിലെ പ്ലാറ്റ്‌ ഫോമില്‍ ടെയിലോ മാര്‍ബിളോ നല്‍കാം. ഈ പ്ലാറ്റ്‌ ഫോമില്‍ നിന്നും 30 സെന്റീമീറ്റര്‍ എങ്കിലും ഉയരത്തില്‍ ആയിരിക്കണം അടുക്കളയുടെ ജനലിന്റെ അടിഭാഗം.പ്ലാറ്റ്‌ ഫോമിന്റെ അടിഭാഗത്ത്‌ ഷേല്‍ഫുകള്‍ നിര്‍മ്മിച്ച്‌ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഇടം കണ്ടെത്താം. പ്ലാറ്റ്‌ ഫോമിനു മുകളില്‍ ഷെല്‍ഫുകള്‍ അത്യാവശ്യത്തിനു മാത്രം നല്‍കുക. അനാവശ്യമായി നല്‍കുന്ന ഷെല്‍ഫുകള്‍ അഭംഗിമാത്രമല്ല അടുക്കളയുടെ വലിപ്പത്തെ കുറക്കുക മാത്രമല്ല അതിനുമുകളില്‍ വൃത്തിയാക്കുവാന്‍ ബുദ്ധിമുട്ടുമാണ്‍. ഈ ഷെല്‍ഫുകള്‍ 180 സെന്റീമീറ്റര്‍ ഉയരത്തില്‍ നിന്നായിരിക്കണം ആരംഭിക്കുന്നത്‌. ക്രോക്കറികള്‍ വെക്കുന്നതിനാല്‍ ഇതിന്റെ കതകില്‍ ഗ്ലാസ്സ്‌ കൊടുത്താല്‍ നന്നായിരിക്കും.അഴുക്കുകള്‍ എളുപ്പത്തില്‍ കാണാതിരിക്കുവാന്‍ കടും നിറത്തിലുള്ള ടയിലുകള്‍ പതിക്കുന്ന ഒരു പ്രവണത നമുക്കുണ്ട്‌.ഇതു നല്ലതല്ല. തീരെ കടും നിറങ്ങളും ഇളം നിറങ്ങളും ഒഴിവാക്കുക.വേസ്റ്റുകള്‍ ഇടുവാനായി ഒരു പാത്രം താഴത്തെ ഷെല്‍ഫിനകത്ത്‌ ഒളിപ്പിച്ചു വെക്കാം.

തുടരും...


* വാസ്തു പ്രകാരം വടക്കുകിഴക്കു ദിശയും തെക്ക്‌ കിഴക്ക്‌ ദിശയും ആണ്‍ അടുക്കളക്ക്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. 402 x 330 സെന്റീ മീറ്റര്‍ നല്ല ഒരു അളവായും പറഞ്ഞിരിക്കുന്നു.

Tuesday, September 05, 2006

ഓണാശംസകള്‍

പാര്‍പ്പിടം ബ്ലോഗ്ഗിന്റെ എല്ലാ നല്ലവരായ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.സാമൃദ്ധിയും സമത്വവും നിറഞ്ഞ്‌ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഈ ഓര്‍മ്മപുതുക്കല്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനാകട്ടെ.

E-pathram

ePathram.com