Sunday, August 27, 2006

ഒരു തുറന്ന അഭ്യര്‍ഥന

പ്രിയ സുഹൃത്തുക്കളെ,

ഗള്‍ഫിലും മറ്റുമായി കഷ്ട്ടപ്പെട്ട്‌ സമ്പാദിക്കുന്ന പണം ചിരകാലസ്വപനമായ വീടിനായി ചിലവഴിക്കുന്ന പല മലയാളിസുഹൃത്തുക്കളും പിന്നീട്‌ നിരാശരും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും ചെന്നെത്തുന്ന കാഴ്ചയണ്‍ എന്നെ ഇത്തരം ഒരു ഉദ്യമത്തിനുപ്രേരിപ്പിച്ചത്‌. മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുമെങ്കില്‍ അറിയാവുന്ന കാര്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ സന്തോഷമേയുള്ളൂ.ഇനിയും ധാരാളം കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കണമെന്ന് ഉണ്ട്‌. പിന്നെ ബ്ലോഗ്ഗിങ്ങില്‍ വേണ്ടത്ര അവഗാഹം ഇല്ലാത്തതിനാല്‍ നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്‍. പ്രത്യേകിച്ചും templete editing നു.ഓരോ വിഷയങ്ങളും വ്യത്യസ്ത തലക്കെട്ടുകളില്‍ ക്രമീകരിക്കുകയും അതിനെല്ലാം പ്ര്യത്യേകം ലിങ്ക്‌ നല്‍കുകയും ചെയ്യേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ സഹായം എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു. പ്രോല്‍സാഹനങ്ങള്‍ക്ക്‌ നന്ദി.പ്രത്യേകിച്ചും എനിക്ക്‌ ഇത്രയും കാര്യങ്ങള്‍ ചെയ്യുവാന്‍ സഹായിച സുനില്‍ റിയാദിനോടുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.നിങ്ങളുടെ സഹായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

3 comments:

പെരിങ്ങോടന്‍ said...

കുമാറേ, ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ കുറേകൂടി ആകര്‍ഷകമാക്കാം. ആ വഴിക്കുമൊന്നു ശ്രമിക്കുക. ലോ-കോസ്റ്റ് വീടുകള്‍, പരിസ്ഥിതിയുമായി ഇണങ്ങി നില്‍ക്കുന്ന വീടുകള്‍ എന്നിവയേയും പരിചയപ്പെടുത്തുക.

ബ്ലോഗിലെ ഈ വ്യത്യസ്തതയ്ക്കു അഭിനന്ദനങ്ങള്‍.

Kala said...

പെരങ്ങോടര്‍ പറഞ്ഞതുപോലെ സ്കെച്ചുകള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു. വളെരെ ഉപകാരപ്രദമായ് ഈ സംരഭത്തിനു അഭിനന്ദനങ്ങള്‍

ഇഞ്ചൂരാന്‍ said...

kollam nalla arivu pradanam cheyyunnundu ..... ashamsakal ..

E-pathram

ePathram.com