Saturday, August 26, 2006

നടുമുറ്റം.

നാലുകെട്ടുകളും എട്ടുകെട്ടുകളും അവയുടെ നടുമുറ്റവും എല്ലാം കേരളീയ ഗൃഹനിര്‍മ്മാണ ചരിത്രത്തിലെ ഒരുസുവര്‍ണ്ണ കാലഘട്ടത്തിനെ പ്രതിനിധീകരികരിക്കുന്നു. വീടിനകത്ത്‌ ആകാശത്തിലേക്ക്‌ തുറന്നിരിക്കുന്ന ഒരു ഭാഗം. അതിനുചുറ്റും വരാന്തയും മുറികളും ക്രമീകരിചിരിക്കുന്നു. യഥേഷ്ട്ടം വെളിച്ചവും കാറ്റും ലഭിക്കുന്നു എന്നതു മാത്രമല്ല, നിലാവിന്റെയും മഴയുടെയും സൗന്ദര്യം വീട്ടിനകത്തിരുന്നുകൊണ്ടുതന്നെ ആസ്വദിക്കാനും കഴിഞ്ഞിരുന്നു ഇത്തരം വീടുകളില്‍. ഗൃഹാതുരത്ത്വം എന്നും മനസ്സില്‍കൊണ്ടുനടക്കുന്ന മലയാളി നടുമുറ്റങ്ങളെ വീണ്ടും തങ്ങളുടെ ആധുനിക ഗൃഹങ്ങളിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. അതു ചിലപ്പോള്‍ നടുമുറ്റമായും ചിലപ്പോള്‍ "സൈഡ്‌ മുറ്റങ്ങളുമായി" എന്നുമാത്രം. വീടിനകത്തേക്ക്‌ പ്രകൃതിയെ സ്വാഗതം ചെയ്യുന്നു ഇത്തരം നടുമുറ്റങ്ങള്‍. സുരക്ഷിതത്ത്വിനായി ഇത്തരം നടുമുറ്റങ്ങള്‍ക്കുമുകളില്‍ കോണ്‍ക്രീറ്റുകൊണ്ടോ ഇരുമ്പുകൊണ്ടോ ആളുകള്‍ക്ക്‌ പ്രവേശിക്കാന്‍ പറ്റാത്തവിധത്തില്‍ എന്നാല്‍ ഭംഗി ഒട്ടും നഷ്ട്ടപ്പെടാതെ കവചം ഉണ്ടാക്കുന്നത്‌ നന്നായിരിക്കും. പോളീകാര്‍ബണേറ്റ്‌ ഷീറ്റുകള്‍ ഇട്ട്‌ മഴവെള്ളം ഉള്ളില്‍ കടക്കാതെ വെളിച്ചം മാത്രം ലഭിക്കത്തക്കരീതിയില്‍ മേള്‍ഭാഗം അടക്കുന്നവരും ഉണ്ട്‌. പായല്‍ പിന്നെ ഉണങ്ങിയ ഇലകള്‍ എന്നിവ യഥാ സമയം നീക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‍. പഴയ വരാന്തകള്‍ക്ക്‌ പകരം ഡൈനിങ്ങ്‌ റൂം ലിവിങ്ങ്‌ റൂ സ്റ്റഡീറൂ എന്നിവയാണിന്ന് വരുന്നത്‌.നടുമുറ്റത്തിനകത്ത്‌ ചെറിയ വെള്ളച്ചാട്ടമോ,പാറക്കെട്ടുകളോ,ചെടികളോ ഒക്കെ ക്രമീകരിച്ച്‌ കൂടുതല്‍ മനോഹരമാക്കാവുന്നതാണ്‍.

9 comments:

Sivadas said...

തീര്‍ച്ചയായും നല്ല സംരംഭം. കൂടുതല്‍ വിവരങള്‍ പ്രതീക്ഷിക്കുന്നു.
-ശിവദാസ്

സൊലീറ്റയുടെ മമ്മി said...

ഇത് തീര്‍ച്ചയായും ധാരാളം ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും ഉപകാരപ്പെടും...

വല്യമ്മായി said...

സ്വാഗതം.

http://ashwameedham.blogspot.com/2006/07/blog-post_28.htmlലുള്ള സെറ്റിങ്ങ്സ് ചെയ്ത്താല്‍ നന്നായിരുന്നു

കൈത്തിരി said...

കൊള്ളാം... നന്നായിരിക്കുന്നു... ഇത്തരം tips വളരെ ഉപകാരപ്രദമാ‍ണ്

-സു‍-|Sunil said...

സുധീര്‍, പാര്‍പ്പിടം എന്നതുകൂടെ മലയാളത്തില്‍ ആക്കുക. ടെമ്പ്ലേറ്റ്സ് എഡിറ്റ് ചെയ്താല്‍ കൂടുതല്‍ ലിങ്കുകള്‍ ഇടാനാവും. അതിന് ബ്ലോഗര്‍ സെറ്റിങ്സില്‍ പോകുക.കിഴക്കിണിയും,പടിഞാറ്റിയുമൊക്കെ കാണാന്‍ കൊതിക്കുന്നു.!
പിന്നെ സുഹൃത്തേ, കമന്റ്‌ ആരുവേണമെങ്കിലും ഇട്ടോട്ടെ. വേറ്ഡ് വേരിഫിക്കേഷന്‍ ഓണാക്കൂ.എല്ലാം സെറ്റിങ്സിലുണ്ട്‌.

sudheer said...

ശരിക്കും വിജ്ണാനപ്രദമാണു കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു

വക്കാരിമഷ്‌ടാ said...

വളരെ വിജ്ഞാനപ്രദം. തുടരുമല്ലോ.

സുനില്‍ പറഞ്ഞതുപോലെ മലയാളം ബ്ലോഗുകള്‍ക്ക് വേണ്ട സാധാരണ സെറ്റിംഗ്സുകള്‍ ചെയ്താല്‍ നന്നായിരുന്നു. ശ്രീജിത്ത് താങ്കളുടെ വേറൊരു പോസ്റ്റില്‍ അതിനെപ്പറ്റി വിവരിച്ചിരിക്കുന്ന പോസ്റ്റിന്റെ ലിങ്ക് ഇട്ടിട്ടുണ്ട്.

വക്കാരിമഷ്‌ടാ said...

ഓ...വല്ല്യമ്മായി ഇവിടെത്തന്നെ അതിന്റെ ലിങ്ക് തന്നിട്ടുണ്ട്.

qw_er_ty

Physel said...

വാസ്തുശാസ്ത്രപ്രകാരം നടുമുറ്റത്തിന്റെ പ്രൊപോഷന്‍ എങ്ങിനെ എന്നൊന്ന് വിവരിക്കാമോ?

ഫൈസല്‍

E-pathram

ePathram.com