Tuesday, August 29, 2006

കിടപ്പുമുറി

നമ്മള്‍ ഒരു വീട്ടില്‍ ഏറ്റവും അധികം സമയം ചിലവഴിക്കുന്ന ഒരിടാമാണ കിടപ്പുമുറികള്‍. കിടപ്പുമുറികള്‍ ക്രമീകരിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ അതിന്റെ സ്വകാര്യതയും വായു വെളിച്ചം എന്നിവ യഥേഷ്ട്ടം ലഭിക്കാനുള്ള സാധ്യതയാണ്‍. കിടപ്പുമുറിയില്‍ കട്ടില്‍ ഇടുമ്പോള്‍ കിടക്കുന്ന ആളിന്റെ തല കിഴക്കോട്ടോ തെക്കോട്ടോ വരുന്ന രീതിയില്‍ ആയിരിക്കണം ക്രമീകരിക്കുന്നത്‌.തല തെക്കോട്ട്‌ വെക്കുവാന്‍ പാടുണ്ടോ എന്നത്‌ പലര്‍ക്കും സംശയം ഉണ്ടാക്കുന്ന സംഗതിയാണ്‍.നമ്മുടെ ശരീരം ഒരു കാന്തമായി കരുതുക. തല അതിന്റെ നോര്‍ത്ത്‌ പോളാണത്രെ അപ്പോള്‍ വിജാതീയ ദ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന തത്വമനുസരിച്ച്‌ നോര്‍ത്ത്‌ പോള്‍ ആയ തല സൗത്ത്‌ പോളില്‍ വെക്കുന്നതിന്‍ വിരോധം ഇല്ല. ഒരു കട്ടിലിന്റെ സാധാരണവലിപ്പം 2മീറ്റര്‍ നീളവും 1.5 or 1.8 മീറ്റര്‍ വീതിയും ആണ്‍ എന്ന് കണക്കാക്കിയാല്‍ ചുരുങ്ങിയത്‌ ഒരു കിടപ്പുമുറിക്ക്‌ 2.80 x 3.00 മീറ്റര്‍ എങ്കിലും നീളവും വീതിയും വേണം. വാസ്തുപ്രകാരം 3.30x4.02, 3.30x4.26 (മീറ്റര്‍) എന്നിവയാണ്‍ സാധാരണ നല്‍കുന്ന അളവുകള്‍.

കട്ടില്‍കൂടാതെ വസ്ത്രങ്ങള്‍ സൂക്ഷിക്കുവാന്‍ "ബില്‍റ്റ്‌ ഇന്‍" (ചുമരിനോട്‌ ചേര്‍ന്ന് ഇഷ്ട്ടികകൊണ്ട്‌ നിര്‍മ്മിച്ച) അലമാരകള്‍ നല്‍കാവുന്നതാണ്‍. ഇവ മുറിക്കുള്ളിലേക്ക്‌ പ്രൊജക്ട്‌ ചെയ്യാത്തവിധത്തില്‍ ക്രമീകരിച്ചാല്‍ നന്നായിരിക്കും.ഇതിന്റെ ഉള്‍വശം 60 സെന്റീമീറ്റരും നീളം സൗകര്യപ്രദമായ അളവിലും നല്‍കാം. ഈ മുറിയില്‍ ഒരു എഴുത്തുമേശയും ഡ്രസ്സിങ്ങ്‌ ടേബിളും നല്‍കാവുന്നതാണ്‍. കണ്ണാടികള്‍ പൊതുവേ കിടപ്പുമുറിയില്‍ വര്‍ജ്ജ്മാണത്രെ, പ്രത്യേകം ഡ്രസ്സിങ്ങ്‌ ഏരിയാ കൊടുക്കുന്നില്ലെങ്കില്‍ കിടക്കയില്‍ നിന്നും നേരിട്ട്‌ കാണാത്തവിധം കണ്ണാടി ക്രമീകരിക്കുക. കട്ടിലുകള്‍ ജനലിന്റെ അരികില്‍ നിന്നു പരമാവധി അകന്നിരിക്കുന്നത്‌ സുരക്ഷിതത്വത്തിന്‍ നല്ലതാണ്‍.പ്ലാന്‍ തയ്യാറക്കുമ്പോള്‍ തന്നെ കട്ടിലിന്റെ സ്ഥാനം മുന്‍ കൂട്ടി നിശ്ചയിച്ചല്‍ മതി. തല ജനലിനോട്‌ ചേര്‍ന്ന് വന്നാല്‍ അത്‌ സുഖകരമായ ഉറക്കത്തിനു തടസ്സമാകും.ബെഡ്രൂമിനോട്‌ ചേര്‍ന്ന് റ്റോയ്‌ലറ്റുകള്‍ ഇന്ന് സാധാരണമണല്ലോ.അവയുടെ വാതില്‍ കട്ടിലില്‍ നിന്നു പരമാവധി അകലെ ആയിരിക്കണം. അവയുടെ വാതിലിന്‍ അടിപ്പടി നല്‍കിയാല്‍ റ്റോയ്‌ലറ്റില്‍ നിന്നും വെള്ളവും നെഗ്റ്റീവ്‌ ഊര്‍ജ്ജവും കിടപ്പുമുറിയിലേക്ക്‌ വരുന്നത്‌ ഒഴിവാക്കം.ഈ റ്റൊയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകുകയും പലവിധ രോഗങ്ങള്‍ക്ക്‌ വഴിതെളിക്കുകയും ചയ്യും.മാസ്റ്റര്‍ ബെഡ്രൂമില്‍ ടി.വി ടെലിഫോണ്‍ എന്നിവക്ക്‌ പ്രൊഫിഷന്‍ ഇടുന്നത്‌ നല്ലതാണ്‍. അതുപോലെ വീടിനു പുറത്തെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉള്ള സ്വിച്ചും കൊടുക്കാം.

* മാസ്റ്റര്‍ ബെഡ്രൂം വാസ്തു അനുസരിച്ച്‌ തെക്ക്‌ പടിന്‍ഞ്ഞാറു ഭാഗത്താണ്‍ വരേണ്ടത്‌.

13 comments:

Anonymous said...

i red abt ur room specifications

can u pls. send me it to my email

address : anishambattu2006@yahoo.com

Anonymous said...

നന്നായിട്ടുണ്ട്. ഈ തല കിഴക്കോട്ട് എന്നതിനു ശാസ്ത്രീയമായി അടിത്തറയില്ലാ‍ന്ന് പറയപ്പെടുന്നു?

മലയാളം ബ്ലോഗില്‍ ഇത് ഒരു പുതിയ തരം ബ്ലോഗാണ്.

കമന്റുകള്‍ പിന്മൊഴി എന്ന ഗ്രൂപ്പില്‍ വന്നാലെ കൂടുതല്‍ ആളുകള്‍ അതു വഴി ഇവിടെ എത്തുകയുള്ളൂ..അതിന്റെ സെറ്റിങ്ങ്സ് ചെയ്തിട്ടുണ്ടല്ലൊ അല്ലെ?
ദേ ലിങ്ക് ഒന്നും കൂടി.
http://ashwameedham.blogspot.com/2006/07/blog-post_28.html

paarppidam said...

പിന്മൊഴി എന്ന ഗ്രൂപ്പില്‍ എങ്ങിനെ എത്താം. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവര്‍ങ്ങള്‍ തന്നാല്‍ നന്നായിരുന്നു.

ഷാജുദീന്‍ said...

ഇത് വളരെ നല്ലൊരു സംരംഭമാണ്. ഒത്തിരി പേര്‍ക്ക് ഉപകാരപ്പെടുന്ന ബ്ലോഗ്. ഇതു താങ്കളുടെ സമയമനുസരിച്ച് നല്ല വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കാനാകട്ടെയെന്ന് ആശംസിക്കുന്നു

ഷാജുദീന്‍ said...

ബ്ലോഗ് സെറ്റിംഗ്സില്‍ കമന്റ്സ് എന്ന വിഭാഗത്തില്‍ കമന്റ് നോട്ടിഫികേഷന്‍ അഡ്രസ് എന്ന സ്ഥലത്ത് pinmozhikal@gmail.com എന്ന് ചേര്‍ത്താല്‍ കമന്റുകള്‍ പിന്മൊഴിയില്‍ വരും.
ഇവിടെ വരുന്ന കമന്റുകള്‍ എല്ലാവരും കാണും. കൂടുതല്‍ പേര്‍ വായിക്കാനായി എത്തുകയും ചെയ്യും. .

ഉമേഷ്::Umesh said...

“നമ്മുടെ ശരീരം ഒരു കാന്തമായി കരുതുക. തല അതിന്റെ നോര്‍ത്ത്‌ പോളാണത്രെ അപ്പോള്‍ വിജാതീയ ദ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന തത്വമനുസരിച്ച്‌ നോര്‍ത്ത്‌ പോള്‍ ആയ തല സൗത്ത്‌ പോളില്‍ വെക്കുന്നതിന്‍ വിരോധം ഇല്ല...”

ഈ സംഭവം കുറേ കേട്ടിട്ടുണ്ടു്. ശരീരം എങ്ങനെ കാന്തമാകുന്നു എന്നും തല എങ്ങനെ നോര്‍ത്ത് പോളാകുന്നു എന്നും എന്തു കാന്തികശക്തിയാണു ശരീരത്തില്‍ തലയില്‍ നിന്നു വാലിലേക്കു സഞ്ചരിക്കുന്നതെന്നും (ഇതു് ഭൂമിയുടെ കാന്തികശക്തിയോടു കിടപിടിക്കുന്നതായിരിക്കണം.) എന്നും ശാസ്ത്രീയമായി വ്യക്തമാക്കിയാല്‍ കൊള്ളാം. വിജാതീയധ്രുവങ്ങളായ തലയും തെക്കു ദിക്കും ആകര്‍ഷിക്കുന്നതുകൊണ്ടു് എന്തു ഗുണമാണുള്ളതു്?

തെക്കോട്ടു തല വെയ്ക്കുന്നതിനെപ്പറ്റി ഇത്ര ശാസ്ത്രീയമായി പറഞ്ഞിട്ടു് എന്തേ കിഴക്കോട്ടു തല വെയ്ക്കുന്നതു നല്ലതും പടിഞ്ഞാറോട്ടു വെയ്ക്കുന്നതു മോശവും ആണെന്നതിനുള്ള “ശാസ്ത്രീയ”വിശദീകരണം തരുന്നില്ല? ഭൂമിയില്‍ അങ്ങനെയും ഒരു കാന്തമുണ്ടോ? അതോ സൂര്യന്റെ സഞ്ചാരത്തില്‍ കാന്തശക്തിയുണ്ടോ?

ഇങ്ങനെ പല വിശ്വാസങ്ങളുമുണ്ടു്. അവയെ ആദരിക്കുന്നു. പക്ഷേ ഇവയെ ഒരു യുക്തിയുമില്ലാതെ “ശാസ്ത്രം” എന്നു വിളിക്കരുതേ.

ഉമേഷ്::Umesh said...

കുമാര്‍,

ഇതൊരു നല്ല സംരംഭം തന്നെ. ഭാരതീയവാസ്തുവിദ്യയെ ആധുനിക ആര്‍ക്കിടെക്ചര്‍/സിവില്‍ എഞ്ചിനീയറിംഗിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുകയും, ഇന്നു വ്യാപകമായിരിക്കുന്ന “വാസ്തു” എന്ന രീതിയില്‍ എത്രത്തോളം ശാസ്ത്രീയതയും എത്രത്തോളം തട്ടിപ്പുമുണ്ടു് എന്നു പഠിക്കുകയും ചെയ്യാന്‍ ഈ ബ്ലോഗ് ഉപകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

എന്റെ ബ്ലോഗില്‍ സഹായം അഭ്യര്‍ത്ഥിച്ചു് ഇട്ട കമന്റ് കാണാന്‍ വൈകിപ്പോയി. മലയാളത്തിലല്ലാത്തതിനാല്‍ പിന്‍‌മൊഴികളില്‍ കണ്ടില്ല. ബ്ലോഗ് പോസ്റ്റില്‍ അത്ര ശ്രദ്ധിച്ചുമില്ല. ദയവായി ക്ഷമിക്കുക.

Adithyan said...

"നമ്മുടെ ശരീരം ഒരു കാന്തമായി കരുതുക. തല അതിന്റെ നോര്‍ത്ത്‌ പോളാണത്രെ... "

അപ്പോ ഫ്രെഞ്ച് കിസ്സ് അടിക്കാന്‍ വെല്ലി പാടാരിക്കും അല്ലിയോ?(രണ്ട് നോര്‍ത്ത് പോള്‍സ് തമ്മില്‍ വികര്‍ഷിക്കും എന്നാണല്ലോ)

കുമാറേ, നല്ല സംരഭം... വിവിധ വിഷയങ്ങളില്‍ ഉള്ള ബ്ലോഗുകള്‍ വന്നു കാണുന്നതില്‍ സന്തോഷം...

വക്കാരിമഷ്‌ടാ said...

ഡോ. രാധാകൃഷ്ണന്റെ സൈറ്റില്‍ അതിനെപ്പറ്റി (കാന്ത/കാന്തം) എന്തൊക്കെയോ പറഞ്ഞിട്ടുണ്ടല്ലോ ഉമേഷ്‌ജീ. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തിലും അതിനെപ്പറ്റി എന്തൊക്കെയോ വിശദീകരിക്കുന്നുണ്ടല്ലോ. കുട്ട്യേടത്തിയുടെ അന്ധവിശ്വാസപോസ്റ്റില്‍ ഷിജു തന്ന ലിങ്ക് പ്രകാരം ആദ്യം ഉമേഷ്‌ജി കാണാഞ്ഞപ്പോള്‍ ഷിജു അത് എവിടെയാണെന്ന് കാണിച്ചു തന്നിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. തപ്പിയെടുത്ത് വായിച്ച് നോക്കിയിട്ട്/കേട്ടുനോക്കിയിട്ട് പറയാം.

ഏതെങ്കിലും ഫിസിക്‍സ് പ്രൊഫസര്‍മാരോട് ചോദിക്കണം. നോക്കട്ടെ.

വാസ്തുവിന്റെ പേരിലുള്ള തട്ടിപ്പൊക്കെ ഒഴിവാക്കാനും കൂടിയായിട്ട് കാലടി സര്‍വ്വകലാശാല പഴയ വാസ്തുവും പുതിയ വാസ്തുവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കോഴ്സ് തുടങ്ങാന്‍ പോയപ്പോള്‍ യെമ്മേ ബേബിസാര്‍ അനുമതി കൊടുക്കാത്തതുകൊണ്ടോ മറ്റോ സംഗതി നടന്നില്ല എന്ന് തോന്നുന്നു. ഇതൊന്നും നേരാംവണ്ണം പഠിപ്പിച്ചില്ലെങ്കില്‍ ഇവിടെയും വ്യാജന്മാര്‍ വരും. പത്തുകൊല്ലം കഴിയുമ്പോള്‍ ഈ വ്യാജന്മാര്‍ പെരുകും, അവര്‍ മാത്രമാകും; അവസാനം വാസ്തുവും ആകെമൊത്തം ടോട്ടല്‍ തട്ടിപ്പെന്ന പ്രചരണവും വരും.

nalan::നളന്‍ said...

വാസ്തുവും ജ്യോതിഷവും ചേരും പടിയാ. വാസ്തു തട്ടിപ്പാണോയെന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയേണ്ടി വരും. ഇതൊന്നും പഠിക്കാതെ വയ്ക്കുന്ന വീടിനും, പഠിച്ചിട്ടു വയ്ക്കുന്ന വീടിനും ഒരു വ്യത്യാസവുമുണ്ടാവില്ല.
വെളിച്ചം കയറുന്ന പാകത്തില്‍ വീടുകള്‍ പണിയുന്നത് വാസ്തുവില്‍ പറഞ്നിരിക്കുന്നതു കോണ്ടല്ല, മറിച്ച് അതിന്റെ ഗുണങ്ങള്‍ അറിയാവുന്നതു കൊണ്ടാണ്‍.
പിന്നെ കാന്തം വലയം എന്നൊക്കെ തട്ടിവിടുന്നത് സൈക്കിക്കുകള്‍ ‘aura','negative energy' മുതലായ കാച്ചുന്നതു പോലെയേയുള്ളൂ. ഒരു വിശ്വാസതയ്ക്കു വേണ്ടി!

അഡാപ്റ്റബിലിറ്റി മനുഷ്യനു പറഞ്നിട്ടുള്ളതാ, കാട്ടിലും ജീവിക്കും, കേട്ടോ.
പരാജയപ്പെടുന്നിടത്ത് ഓരോരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതും നമ്മുടെ ഒരു കഴിവാണേ!

അടാപ്റ്റബിലിറ്റി മ

വക്കാരിമഷ്‌ടാ said...
This comment has been removed by a blog administrator.
വക്കാരിമഷ്‌ടാ said...

അതു ശരിയാ നളനണ്ണാ. പക്ഷേ ആപ്പിള്‍ താഴെ വീഴുന്നത് കുരുത്തക്കേടുകൊണ്ടാണെന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ പുതിയേട്ടന്‍ കണ്ടുപിടിച്ചിട്ട്, ഇപ്പോള്‍ അതിനെപ്പറ്റി വായിക്കുന്ന ബാബുക്കുട്ടന്‍, ആപ്പിള്‍ താഴെവീഴുന്നതിന്റെ കാരണം ആര്‍ക്കാണറിയാന്‍ വയ്യാത്തത്, അത് ന്യൂട്ടണ്‍ പറയണമെന്നുണ്ടോ എന്ന് ചോദിക്കുന്നതുപോലെയല്ലേ, ഇതൊക്കെ ആര്‍ക്കാണറിയാന്‍ വയ്യാത്തത്, ഇതിന് വാസ്തു വേണമെന്നുണ്ടോ എന്ന് ചോദിക്കുന്നതും എന്നൊരു സംശയം :)

വളരെ പണ്ടുതന്നെ ഇതിനെപ്പറ്റിയൊക്കെ ജ്ഞാനമുണ്ടായിരുന്നോ എന്നുള്ള അന്വേഷണം.

പിന്നെ ഇതൊക്കെ വെറും കാച്ചലുകളാണോ, കാച്ചിക്കുറുക്കിയാല്‍ വല്ലതും കിട്ടുമോ എന്നൊക്കെ അറിയണമെങ്കില്‍ ഇതിനെപ്പറ്റി കുറച്ച് അന്വേഷണങ്ങള്‍/പഠനങ്ങള്‍ നടക്കണമല്ലോ. പക്ഷേ പോളണ്ടിനെപ്പറ്റി പറയുമ്പോള്‍ പ്രതികരിക്കുന്നതുപോലെ “മിണ്ടരുത്, ഇതിനെപ്പറ്റിയൊന്നും” എന്നുള്ള വാദം കേള്‍ക്കുമ്പോഴാണ് സങ്കടം. പണ്ടൊത്തിരി പറഞ്ഞതാണെങ്കിലും...

വാസ്തുവിനെപ്പറ്റി ഒരു കോഴ്‌സ് യൂണിവേഴ്സിറ്റി തുടങ്ങുകയാണെങ്കില്‍ ഏതെങ്കിലും സാര്‍ കുട്ടികളെ പഠിപ്പിക്കും, വാസ്തുപ്രകാരം കിഴക്കോട്ട് തലവെച്ച് കിടക്കരുത് എന്ന്. അധികം ചോരത്തിളപ്പില്ലാത്ത ഏതെങ്കിലും കുട്ടിക്ക് എന്നാല്‍ അതിനെപ്പറ്റിയൊന്നറിയണമല്ലോ എന്ന് വിചാരിച്ച് അതിനെപ്പറ്റി തുടര്‍ന്നും പഠിക്കാന്‍ ശ്രമിക്കും. ഒരു രണ്ടുമൂന്നു കൊല്ലത്തെ പഠനത്തിനുശേഷം ആ കുട്ടിക്ക് പറയാന്‍ പറ്റും, കിടപ്പിന്റെ ദിശയും ഭൂമിയുടെ കാന്തികാര്‍ഷണ വികര്‍ഷണങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്ന് (ചിലപ്പോള്‍ മൂന്നു കൊല്ലം പോയിട്ട് മൂന്നു മിനിറ്റ് പോലും വേണ്ടായിരിക്കും, ആണോ അല്ലയോ എന്ന് പറയാന്‍). അതോടെ ആ വിവാദം അവിടെ അവസാനിക്കുകയും ചെയ്യും.
അങ്ങിനെയൊരു പഠനം നടന്നില്ലെങ്കില്‍ നമ്മള്‍ കാലാകാലങ്ങളില്‍ ഉണ്ട്, ഇല്ല, ചുമ്മാ, തട്ടിപ്പ് എന്നൊക്കെ പറഞ്ഞ് നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ കളഞ്ഞ്, എന്തെങ്കിലും കാന്തം നമ്മുടെ കാന്തന്മാര്‍ക്കുണ്ടെങ്കില്‍ അതുംകൂടി പോയി നിര്‍‌കാന്തന്മാരായി ഇങ്ങിനെ ഇരിക്കും. വ്യാജന്മാരും തട്ടിപ്പന്മാരും വളരെ തന്മയത്വത്തോടെ ഇതിനെപ്പറ്റിയൊക്കെ ആധികാരികമായെന്ന രീതിയില്‍ സംസാരിച്ച് മുതലെടുക്കുകയും ചെയ്യും.

പക്ഷേ, എന്തു ചെയ്യാം, അങ്ങിനെയൊരു പഠനം പോലും സമ്മതിക്കുന്നില്ല. കേരളത്തിനു വെളിയില്‍ എവിടെയൊക്കെയോ പഠിപ്പിക്കുന്നുണ്ട് എന്ന് കേട്ടു. ഏതോ ഐ.ഐ.റ്റിയിലും ഉണ്ടെന്നാണ് കേട്ടത്-ശരിക്കറിയില്ല.

അഡാപ്റ്റിബിലിറ്റിയെപ്പറ്റി പറഞ്ഞത് വളരെ ശരി. വിഷം തിന്നാല്‍ പോലും ചിലപ്പോള്‍ മനുഷ്യന്‍ ജീവിക്കും :)

paarppidam said...

കമ്മന്റുകള്‍ക്ക്‌ നന്ദി.വാസ്തു; ഒരു കുറിപ്പ്‌. എന്ന പോസ്റ്റ്‌ വായിക്കുമല്ലോ?

E-pathram

ePathram.com