Monday, August 28, 2006

വായുവും സൂര്യപ്രകാശവും

നമ്മുടെ പാരമ്പര്യ വിധിപ്രകാരം നിര്‍മ്മിച്ച വീടുകള്‍ക്ക്‌ തെക്കുവടക്കോ കിഴക്കുപടിഞ്ഞാറോ നേര്‍ക്കുനേരെ വാതിലുകള്‍ കാണാം.പഴയ നാലുകെട്ട്‌ എന്ന സങ്കല്‍പ്പം തന്നെ സൂര്യപ്രകാശത്തിന്റേയും വായുവിന്റേയും പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ തന്നെയാണ. സ്വച്ചന്ദമായി വായുസഞ്ചാരത്തിനായി പണ്ടുള്ളവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ആധുനീകരീതിയില്‍ ഉള്ള കെട്ടിടങ്ങള്‍ക്ക്‌ ഇത്‌ പൂണ്ണമായും പിന്തുടരാന്‍ ആകില്ലെങ്കിലും സാധിക്കുന്നത്രയും ഉള്‍ക്കൊള്ളിക്കാവുന്നതാണ്‍.

വേണ്ടത്ര വായുസഞ്ചാരം ഇല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക്‌ പലവിധ മാനസീക പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്‌. ഉദാഹരണമായി അടച്ചുമൂടിയ ഒരു മുറിയ്ക്കകത്ത്‌ ഇരിക്കുമ്പോള്‍ ചെവിയില്‍ ചൂളം അടിക്കുന്നതായി അനുഭവപ്പെടാറില്ലെ. തീര്‍ച്ചയായും അത്‌ വായു മര്‍ദ്ദത്തില്‍ ഉള്ള വ്യതിയാനം മൂലമാണ്‍.വായു ചൂടുപിടിക്കുമ്പോള്‍ സ്വാഭാവികമായും മുകളിലേക്ക്‌ പോകുന്നു.മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ കൊണ്ട്‌ നിര്‍മ്മിച്ച വീടുകളില്‍ ചുമരിന്റെ മേള്‍ഭാഗത്തായി ദ്വാരം ഇടുന്നത്‌ അകത്തെ വായു പുറത്തേക്ക്‌ പോകുവാന്‍ വേണ്ടിയാണ്‍. വായുവും വെളിച്ചവും യഥേഷ്ട്ടം കടന്നുവരാന്‍ ഉള്ള സാഹചര്യം ഓരോമുറിക്കും ഉണ്ടായിരിക്കണം.രാവിലത്തെ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ വിവിധ അണുക്കള്‍ നശിക്കുന്നതിനും പൂപ്പല്‍ ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ്‍ അടുക്കള പരമാവധി കിഴക്ക്‌ വശത്തുവരണം എന്ന് പറയുന്നത്‌. ഡൈനിങ്ങ്‌ റൂമില്‍ വേണ്ടത്ര വായുസഞ്ചാരം ലഭിച്ചില്ലെങ്കില്‍ ഭക്ഷണത്തിന്റെ ഗന്ധം വീടിനകത്താകെ നിറഞ്ഞു നില്‍ക്കും.കിടപ്പുമുറികള്‍ക്ക്‌ ക്രോസ്‌ വെന്റിലേഷന്‍ പരമാവധി നല്‍കാന്‍ ശ്രമിക്കണം. റ്റോയ്‌ലറ്റുകള്‍ക്ക്‌ ഒന്നോ രണ്ടോ വെന്റിലേറ്ററുകള്‍ ആകാം അവ പുറത്തേക്ക്‌ തുറക്കാവുന്ന വിധത്തില്‍ ആയിരിക്കണം വെക്കേണ്ടത്‌. സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ ദുര്‍ഗ്ഗന്ധം ഉണ്ടാകും എന്നതുമാത്രമല്ല വിവിധ തരത്തിലുള്ള രോഗങ്ങള്‍ക്കും വഴിവെച്ചേക്കും.കുട്ടികളുടെ പഠനമുറി ക്രമീകരിക്കുമ്പോള്‍ പരമാവധി പ്രകൃതിദത്തമായ പ്രകാശം ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ആയിരിക്കണം. ഇത്‌ സ്വാഭാവികമായും മനസ്സിന്‍ ഊര്‍ജ്ജം നല്‍കുന്നു.പ്രാണവായുവിന്റേയും ഊര്‍ജ്ജം പകരുന്ന സൂര്യന്റേയും പ്രാധാന്യം പറയേണ്ടതില്ലല്ലോ?

2 comments:

Anonymous said...

സ്വാ‍ഗതം..വളരെ നല്ല ഒരു ബ്ലോഗ്. ഒരു പാട് വിവരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ

മലയാളം ബ്ലോഗിന് വേണ്ട സെറ്റിങ്ങ്സ് നടത്തിയിട്ടുണ്ടോ? അത്യാവശ്യം നടത്തേണ്ടവയാണ്.. ഈ ലിങ്ക് സന്ദര്‍ശിക്കുക.
http://ashwameedham.blogspot.com/2006/07/blog-post_28.html

paarppidam said...

തീര്‍ച്ചയായും... നിങ്ങളുടെ എല്ലാവരുടേയും സഹായ സഹകരണങ്ങളും പ്രോത്സാഹനവും ഉണ്ടായാല്‍ മാത്രം മതി.

E-pathram

ePathram.com