Thursday, August 31, 2006

പ്ലാന്‍-2നടുമുറ്റം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്ലാനാണ്‍ ഇത്‌.ഇവിടെ സുരക്ഷക്ക്‌ വേണ്ടമുന്‍ കരുതലുകളെക്കുറിച്ച്‌ മറ്റൊരു പോസ്റ്റിങ്ങില്‍ കൊടുത്തിട്ടുണ്ട്‌. ബെഡ്രൂം 3 ക്രോസ്‌ വെന്റിലേഷന്‍ ലബിക്കില്ല എന്നതും ഡൈനിങ്ങ്‌ ഏരിയായില്‍നിന്നും പുറത്തേക്ക്‌ തുറക്കാവുന്ന ജനല്‍ ഇല്ലാ എന്നതും ഇതിന്റെ ഒരു പ്രധാന പരിമിതിയാണ്‍.നടുമുറ്റം ഉള്ളതിനാല്‍ വെളിച്ചവും വായുവും നല്ലവണ്ണം ലഭിക്കും എങ്കിലും ഇവിടെനിന്നും പുറത്തേക്കുള്ള കാഴ്ച്‌ ലഭിക്കില്ല. ഡൈനിങ്ങ്‌ ഏരിയായിലെ വാഷ്ബേസിനു മുകളിലായി 2.3 മീറ്റര്‍ ഉയരത്തില്‍ തുടങ്ങി മുകളിലോട്ട്‌ 1.80x0.60 വലിപ്പത്തില്‍ ഒരു ഫിക്സഡ്‌ വിന്റോ നല്‍കിയാല്‍ കൂടുതല്‍ വെളിച്ചം ലബിക്കും.ഇതിനായി വര്‍ക്ക്‌ ഏരിയായുടെയും അതിനോടുചേര്‍ന്നുള്ള റ്റൊയ്‌ലറ്റിന്റെയും റൂഫ്‌ 2.10 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്താല്‍ മതി. ഈ വിന്റോയില്‍ വെക്കുന്ന ഗ്ലാസ്സില്‍ പയ്ന്റിങ്ങുകള്‍ നല്‍കിയാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.കിച്ചണിന്റെ കിഴക്കുവശത്തേക്ക്‌ വര്‍ക്കേരിയായും റ്റോയ്‌ലറ്റും മാറ്റിയാല്‍ ഈ പ്രശ്നം ഒഴിവാക്കുകയും ചെയ്യാം. (പ്ലാനുകള്‍ തയ്യാറാക്കുന്നത്‌ സ്തലത്തിന്റെ വലിപ്പം മറ്റു പ്രത്യേകതകള്‍ ബില്‍ഡിങ്ങ്‌ റൂള്‍സ്‌ വീടെടുക്കുന്നവ്യക്തിയുടെ താല്‍പ്പര്യം എന്നിങ്ങനെ ചില ഘടകള്‍ക്കനുസരിച്ചാണ്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ?)

കാര്‍പോര്‍ച്ച്‌ ഒഴിവാക്കി നടുമുട്ടം ഉള്‍പ്പെടെ 1650 ചതുരശ്ര അടിയാണിതിന്റെ ഏരിയ.

13 comments:

salini said...

നടുമുറ്റമുള്ള വീട് ഞങ്ങളുടെ സ്വപ്നം ആണ്. വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

salini said...

ഇതിന്റെ ഏകദേശ ചിലവും കൂടി എഴുതാമോ?

paarppidam said...

ഇതിനു നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന എലിവേഷന്‍,ഉപയോഗിക്കുന്ന നിര്‍മ്മാണ വസ്തുക്കളുടേയും തൊഴിലാളികളുടെ വേദനം എന്നിവക്കനുസരിച്ച്‌ നിര്‍മ്മാണച്ചിലവില്‍ വ്യതിയാനം ഉണ്ടാകും. എങ്കിലും ചതുരശ്ര അടിക്ക്‌ ശരാശരി 550-650 വരെയാണ്‍ സാധാരണ നിര്‍മ്മാണ ചിലവ്‌ വരുന്നത്‌. ശരാശരി 9.5 - 10 ലക്ഷം വരെ ചിലവ്‌ പ്രതീക്ഷിക്കാം.

prakash said...

paarppidam is a usefull blog. congraduations.
can you add more plans and its details. expecting about features flats and compound villas.
please avoid unwanted discussions about vasthu

prapra said...

അതിഥികള്‍ക്ക്‌ ബെഡ്‌റൂമില്‍ കയറി ഇറങ്ങാതെ ഉപയോഗിക്കാന്‍ ഒരു ടോയിലറ്റ്‌ ഇല്ലാത്തത്‌ ഒരു ന്യൂനത അല്ലേ? നടുമുറ്റത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ, വര്‍ക്ക്‌ ഏരിയക്ക്‌ അടുത്തുള്ളതോ ആയ ടോയിലറ്റിലേക്ക്‌ ഒരു വാതില്‍ വയ്ക്കുന്നതായിരിക്കും ഏറ്റവും എളുപ്പം.

വാസ്തുവിന്റെ അന്തവിശ്വാസങ്ങളിലേക്ക്‌ കടക്കാതെ പ്രാക്റ്റിക്കല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്‌ കൂടുതല്‍ ആസ്വദിക്കുന്നു.

Anonymous said...

നന്നായിട്ടുണ്ട്.വളരെ വിജ്ഞാനപ്രദം.
എന്റെ രണ്ട് സംശയങ്ങള്‍ പറയട്ടെ.
1.മൂന്നാം കിടപ്പുറിയില്‍ ഒരു ചെറിയ ജനല്‍ (മുകളും താഴെയും പ്രത്യേകമായി അടക്കാന്‍ പറ്റിയാല്‍)ഡൈനിങ്ങ് ഏരിയിയിലൊട്ട് അതു തുറന്നാല്‍ ഈ ക്രോസ് വെന്റിലേഷന്‍ ലഭിക്കില്ലെ?
2.പിന്നെ ആ വര്‍ക്ക് ഏരിയായിലുള്ള റ്റോയിലിന്റ് ഡൈനിങ്ങ് റൂമില്‍ നിന്നും ഒരു വാതില്‍ കൊടുത്ത് വാഷ് ബേസിനും ടോയിലെറ്റില്‍ അക്കിയാല്‍ ആളുകള്‍ ഏതു നേരവും കിലുക്കി തുപ്പണ ശബ്ദം കേക്കണ്ടാല്ലൊ. അപ്പൊ വര്‍ക്ക് ഏരിയായില്‍ നിന്നും ഡൈനിങ്ങ് റൂമില്‍ നിന്നും റ്റോയിലിറ്റില്‍ കയറാം. ബെഡ് റൂമിലോട്ടൊന്നും കയറണ്ട..

പെരിങ്ങോടന്‍ said...

എനിക്കു് ഈ പ്ലാനിന്റെ വലിയ രൂപം കാണുവാനാകുന്നില്ല. ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതു് ഒന്നുകൂടി പരിശോധിക്കുമോ?

paarppidam said...

തീര്‍ച്ചയായും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി. റ്റോയ്‌ലറ്റിന്റെ ഭാഗത്ത്‌ മാറ്റം വരുത്തി പ്രസിദ്ധീകരിക്കുന്നതാണ്‍. പെരിങ്ങോടന്‍ ഡബിള്‍ക്ലിക്ക്‌ ചെയ്യുമ്പോള്‍ ചിത്രം വലുതാകുന്നുണ്ട്‌, താങ്കളുടെ മെയില്‍ ചെക്കുചെയ്യുമല്ലോ?

എല്ലാവര്‍ക്കും ഓണാശംസകള്‍.

അലിഫ് /alif said...

ഈ ശ്രമത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം പ്ലാനിലെ എന്റെ ചില നിരീക്ഷണങ്ങള്‍ ചൂണ്ടികാണിച്ചു കൊള്ളട്ടെ.
1. റ്റോയ്‌ലറ്റുകളുടെ ഉള്ളിലെ wet area/dry area location കുറച്ച്കൂടി കാര്യക്ഷമ‌മാക്കണം അതായത് വാതിലിനടുത്ത് dry area വരുന്നതാണു നല്ലത്. കുളിക്കുന്നയിടം അകലെയും.
2.പുറംഭിത്തികളില്‍ അലമാര കൊടുക്കാതിരിക്കുന്നതാണു നമ്മുടെ കാലാവസ്ഥയ്ക്ക് നല്ലത്.
3. വര്‍ക്ക് ഏരിയയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ അകത്തേക്കു തുറക്കുന്നതാവും സുരക്ഷിതം.
4.അടുക്കളയിലെ ഫ്രിഡ്ഗ് കഴിഞ്ഞുള്ള വര്‍ക്ക് റ്റോപ്പ് ഉപയോഗശൂന്യമല്ലേ..?അതുപോലെ ഓവന്റെ നേരെ മുന്‍പില്‍ ജനാ‍ല വരുന്നതും നല്ലതല്ല.
5. ഒരു പൊതുറ്റോയ്‌ലറ്റ് ഇഞ്ചി പെങ്ങളു പറഞ്ഞിരിക്കുന്നപോലെ കൊടുക്കുന്നതു നല്ലതായിരിക്കും.

വാസ്തു പ്രകാരം സൌത്തിലേക്കു പ്രധാനവാതില്‍ വെയ്ക്കുമോ എന്നൊന്നും തര്‍ക്കിക്കുന്നില്ല, കാരണം പ്രായോഗികവാസ്തുവില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരാളാണു ഞാന്‍..

paarppidam said...

കമെന്റുകള്‍ക്ക്‌ നന്ദി, ഓരോ മുറികളെക്കുറിച്ചും വിശദമായ പോസ്റ്റിങ്ങുകള്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്‌. സമയക്കുറവുകാരണം സാധിക്കുന്നില്ല. അതില്‍ വിവിധതരത്തില്‍ റ്റോയ്‌ലറ്റുകള്‍ അറേഞ്ച്‌ ചെയ്യുന്നതിനെക്കുറിച്ച്‌ എഴുതാം.ഇതു സാധാരണനിലയില്‍ കൊടുക്കുന്ന ഒരു റ്റോയ്‌ലറ്റിന്റെ ലേയവ്ട്ടാണ്‍.

1.വര്‍ക്കേരിയായില്‍ പുറത്തേക്ക്‌ കൊടുത്തപോലെ തന്നെ അകത്തേക്ക്‌ അര്‍ദ്ധവൃത്താകൃതിയില്‍ തുറക്കുന്ന രീതിയില്‍ വാതില്‍ കൊടുക്കാവുന്നതാണ്‍.
2. അടുപ്പിനു സമീപം ജനല്‍ കൊടുക്കുമ്പോള്‍ അതു സ്ലാബില്‍നിന്നും 30-45 സെന്റി മീറ്റര്‍ ഉയരത്തില്‍ ആയിരിക്കും കൊടുക്കുക.
3.ഫ്രിഡ്ജിനു സമീപം സ്തലം ഉപയോഗശൂന്യമാകാതിരിക്കുവാന്‍ അവിടെ കെറ്റില്‍ മൈക്രോവേവ്‌ എന്നിവ വെക്കാം.
4.പുറംബിത്തിയിലെ അലമാരയുടെ കാര്യം തങ്കള്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു.ഉള്ളില്‍ ഈര്‍പ്പം കടക്കാന്‍ ഉള്ള സാധ്യത തള്ളിക്കളയുന്നില്ല.എന്നാല്‍ സണ്‍ഷേഡ്‌ കൊടുക്കുന്നതിനാല്‍ അതിനൊരു പരിഹാരം ആകും.കൂടാതെ അലമാരക്കകത്ത്‌ വിലകുറഞ്ഞടെയിലുകള്‍ ഗ്ലാസ്സ്‌ എന്നിവ പതിച്ചും ഇതിനു പരിഹാരം കാണാം. മറ്റു സൗകര്യപ്രദമായ സ്തലം ഇല്ലാത്തതിനാല്‍ മാത്രമാണ്‍ അവിടെ അലമാര കൊടുത്തിരിക്കുന്നത്‌. പ്ലാന്‍ 1-ല്‍ കൊടുത്തിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ?

അലിഫ് /alif said...

ഞാനൊരു തര്‍ക്കത്തിനില്ല. പൊതുവായ നിരീക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നേയുള്ളൂ. പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന
ചില കാര്യങ്ങള്‍..പ്രത്യേകിച്ചും ഇതുപോലെയുള്ള type design ചര്‍ച്ചകളില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്ത മാതൃകകള്‍ മാത്രം കൊടുക്കുക.(പ്ലാനിന്റെ വില്‍പ്പനയല്ല ഉദ്ദേശമെങ്കില്‍.!)ആദ്യം തന്നെ എല്ലാ മുറികളും ചിത്രങ്ങളുള്‍പ്പെടെ വിശദീകരിച്ച ശേഷം പ്ലാനുകള്‍ ഇട്ടു തുടങ്ങിയാല്‍ നന്നായിരുന്നേനെ.
എല്ലാവിധ ഓണാശംസകളും.

paarppidam said...

തീര്‍ച്ചയായും താങ്കളെപ്പോലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശകത്മായ വിമര്‍ശനങ്ങള്‍ക്കും സ്വാഗതം. പ്ലാന്‍ വില്‍പ്പനയോ അല്ലെങ്കില്‍ മറ്റുവിധത്തിലുള്ള സാമ്പത്തിക നേട്ടത്തിനോ വേണ്ടിയല്ല ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇതു ചെയ്യുന്നത്‌. ആര്‍ക്കെങ്കിലും ഉപകാരപ്പെടണം എന്നതും പിന്നെ ഇതുസമ്പന്ധിച്ച്‌ വരുന്ന ചര്‍ച്ചകളിലൂടെ പരസ്പരം വിവരങ്ങള്‍ കൈമാറുക എന്നതുമാണ്‍.അടുക്കും ചിട്ടയും ആയി പ്രസിദ്ധീകരിക്കുവാന്‍ സമയക്കുറവ്‌ അനുവദികുന്നില്ല. എങ്കിലും അടുത്തമാസത്തെ അവധി ദിവസങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.

അലിഫ് /alif said...

റെയില്‍‌വേ ബുക് സ്റ്റാളുകളില്‍ തൂങ്ങിയാടുന്ന “വീടും പ്ലാനും” “നിങ്ങള്‍കൊരു വീട്“ പോലുള്ള പുസ്തകങ്ങളെയാണു പ്ലാന്‍ കച്ചവടമെന്ന് ഞാനുദ്ദേശിച്ചത്. പണ്ടു “കന്യക” വനിതാ മാസികയില്‍ തുടരനായി ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ യൊക്കെ ബാക്കി പത്രമാണു ഇപ്പൊ മനോരമ പ്രസിദ്ധീകരിക്കുന്ന “പാര്‍പ്പിടം“, “വീട് “ പോലുള്ളവ. നല്ല മാര്‍ക്കറ്റുള്ള വിഷയമായതിനാല്‍ ചിലവും ഉണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂ..
Alternative building technology യിലും പ്രാദേശിക പ്രായോഗിക വാസ്തു രീതികളിലും പ്രവര്‍ത്തിക്കുന്ന ഒരാളാണു ഞാന്‍.

E-pathram

ePathram.com